ആവശ്യം പലത്, പരിഹാരം ഒന്ന്! ഒന്നിലധികം നേട്ടങ്ങൾ ഒറ്റയടിക്ക് നൽകുന്ന 4 എയർടെൽ പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം രംഗത്തെ രണ്ടാമനായ എയർടെലിന്റെ പല പ്രീപെയ്ഡ് പ്ലാനുകളും വരിക്കാർക്കിടയിൽ ഏറെ പ്രശസ്തമാണ്. ഒറ്റയടിക്ക് ഒരുപാട് മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിന്റെ പക്കൽ ധാരാളമുണ്ട്. അതിൽ ജനപ്രിയ ഒടിടി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 4 പ്രമുഖ പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്.
ആമസോൺ പ്രൈം, ഡിസ്നി+ഹോട്ട്സ്റ്റാർ എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന ഈ നാല് എയർടെൽ പ്ലാനുകൾ 499 രൂപ, 699 രൂപ, 999 രൂപ, 869 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്. ഇതിൽ 499 രൂപ, 869 രൂപ പ്ലാനുകൾ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

അതേപോലെ 699, 999 രൂപ പ്ലാനുകൾ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ അധിക ചെലവില്ലാതെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കും എന്നതാണ് ഈ നാല് പ്രീപെയ്ഡ് പ്ലാനുകളുടെ നേട്ടം.
499 രൂപയുടെ എയർടെൽ പ്ലാൻ: ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമായ ഒരു പ്ലാൻ ആണിത്. കാരണം പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകുന്നു. ഇത് കൂടാതെ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം പ്രതിദിനം 100 എസ്എംഎസും എയർടെൽ ഈ പ്ലാനിൽ നൽകുന്നു.

499 രൂപയുടെ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 149 രൂപ മൂല്യമുള്ള ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ സൗജന്യമായി ലഭ്യമാകും. 3 മാസമാണ് ഈ സബ്സ്ക്രിപ്ഷന്റെ വാലിഡിറ്റി. എയർടെൽ എക്സ്ട്രീം പ്ലേ, വിങ്ക് മ്യൂസിക് ഫ്രീ, അൺലിമിറ്റഡ് 5ജി ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.
869 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാനിനൊപ്പവും 3 മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമാകും.
699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 3ജിബി ഡാറ്റയും 699 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പമുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ ലഭ്യമാകുക.

എയർടെൽ എക്സ്ട്രീം പ്ലേ, വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹെലോട്യൂണുകൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് 699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. ഇതിന് പുറമേ 56 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 84 ദിവസം വാലിഡിറ്റി ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാൻ ആണ് ഇത്. പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോൾ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ലഭ്യമാകുന്നത്.
999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തേക്ക് ആമസോൺ പ്രൈം അംഗത്വം വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ എയർടെൽ എക്സ്ട്രീം ആപ്പ് ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.


Click it and Unblock the Notifications








