രണ്ടും രണ്ടും നാല് പ്ലാനുകൾ! എയർടെൽ വരിക്കാർക്ക് അധിക ആവശ്യങ്ങൾക്ക് ഇവ ധാരാളമാണ്
എയർടെൽ (Airtel) ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിലൊന്നാണ്. ഡാറ്റ സേവനങ്ങൾ നൽകുന്നതിൽ എയർടെലിന്റെ മികവ് ഒന്ന് വേറെതന്നെയാണ്. പൊതുവെ എയർടെൽ പ്ലാനുകൾക്ക് നിരക്ക് അൽപ്പം കൂടുതലാണ് എന്ന തരത്തിൽ ചില്ലറ പരാതികളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും മികച്ച സേവനങ്ങൾ ലഭിക്കുന്നതിന്റെ കൂലിയായി കണക്കാക്കി വരിക്കാർ അത് കാര്യമാക്കാറില്ല.
എയർടെൽ പ്ലാനുകൾ വിവിധ അളവുകളിലുള്ള ഡാറ്റയോടെയാണ് എത്തുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ കുറഞ്ഞ ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുത്തതിനാലോ, ഡാറ്റ കൂടുതൽ ഉപയോഗിച്ചതിനാലോ ഒക്കെ അധിക ഡാറ്റയെ ആശ്രയിക്കേണ്ടിവരാറുണ്ട്. അത്തരം അടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കാൻ ചില മികച്ച ഓപ്ഷനുകൾ എയർടെൽ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇപ്പോൾ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ആവശേത്തിലാണ് ഇന്ത്യക്കാർ. മത്സരം തത്സമയം കാണാനും മറ്റുമായി ധാരാളം ഡാറ്റ വേണ്ടതുണ്ട്. ഈ അവസരത്തിൽ ലോകകപ്പ് കണക്കിലെടുത്ത് എയർടെൽ തങ്ങളുടെ രണ്ട് പ്ലാനുകൾ പുതുക്കിയ ആനുകൂല്യങ്ങളോടെ അവതരിപ്പിക്കുകയുണ്ടായി. അധിക ഡാറ്റ വേണ്ടവർക്ക് ഈ പ്ലാനുകളും ഉപയോഗിക്കാവുന്നതാണ്.
ഇതിനകം എയർടെൽ അവതരിപ്പിച്ചിട്ടുള്ള ഡാറ്റ പ്ലാനുകളിൽ രണ്ട് മികച്ച പ്ലാനുകളും ക്രിക്കറ്റ് ലോകകപ്പ് കണക്കിലെടുത്ത് അവതരിപ്പിച്ച രണ്ട് പ്ലാനുകളും ഉൾപ്പെടെ അധിക ഡാറ്റ ആവശ്യങ്ങൾക്കായി എയർടെൽ വരിക്കാർക്ക് പരിഗണിക്കാവുന്ന നാല് പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 49 രൂപ, 99 രൂപ, 181 രൂപ, 301 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകളാണ് അവ.
49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ലോകകപ്പ് മത്സരങ്ങൾ കണക്കിലെടുത്ത് എയർടെൽ പുതുക്കി അവതരിപ്പിച്ച ഡാറ്റ പ്ലാൻ ആണ് ഇത്. 49 രൂപ നിരക്കിൽ ഒരു ദിവസത്തേക്ക് 6 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ജിബിക്ക് ശേഷമുള്ള ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.
99 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ലോകകപ്പിനോട് അനുബന്ധിച്ച് എയർടെൽ പുതുക്കി അവതരിപ്പിച്ച രണ്ടാമത്തെ പ്ലാനാണിത്. രണ്ട് ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എയർടെൽ താങ്ക്സ് ആപ്പിൽനിന്ന് തന്നെ ഈ ഡാറ്റ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ഡാറ്റ തീരുമെന്ന ഭയമില്ലാതെ രണ്ട് ദിവസത്തെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കുന്നു.
181 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഡെയ്ലി ഡാറ്റ ഉപയോക്താക്കൾക്ക് നിശ്ചിത ഡാറ്റ തീർന്നാൽ അധിക ഉപയോഗത്തിനായി ആശ്രയിക്കാവുന്ന ഒരു മികച്ച ഡാറ്റ പ്ലാൻ ആണിത്. പ്രതിദിന ഡാറ്റയെ കൂടാതെ വൈഫൈ കണക്ഷനെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവർക്കും യാത്രകൾ പോലുള്ള സാഹചര്യങ്ങളിൽ ഈ ഡാറ്റ പ്ലാൻ ഉപയോഗിക്കാം.

30 ദിവസത്തേക്ക് പ്രതിദിനം 1ജിബി ഡാറ്റയാണ് 181 രൂപയുടെ ഈ എയർടെൽ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ നിശ്ചിത ജിബി ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ നിരക്കിൽ ചാർജ് ഈടാക്കും എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
301 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: എയർടെലിന്റെ ഡാറ്റ പ്ലാൻ നിരയിലെ മികച്ച ഓപ്ഷനാണ് ഇത്. വീട്ടിൽ വൈഫൈയും മറ്റും ഉള്ളവർക്ക് പുറത്തുപോകുമ്പോൾ മാത്രമേ ഡാറ്റ ആവശ്യമായി വരുന്നുള്ളൂ. ഈ എയർടെൽ ഡാറ്റ പ്ലാൻ നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ 50ജിബി ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ഏതുവഴിക്ക് പോയാലും ആവശ്യമുള്ള ഘട്ടങ്ങളിൽ ആവശ്യത്തിന് ഡാറ്റ നൽകാൻ ഈ പ്ലാൻ സഹായിക്കും. ഒരു വർഷത്തെ വിങ്ക് മ്യൂസിക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഈ ഡാറ്റ പ്ലാൻ പായ്ക്ക് നൽകുന്നുണ്ട്. ഒരുദിവസത്തെ വാലിഡിറ്റിയിൽ ഒരുജിബി ഡാറ്റ നൽകുന്ന 19 രൂപയുടേത് അടക്കം നിരവധി ഡാറ്റ പ്ലാനുകൾ എയർടെല്ലിനുണ്ട്. മികച്ച നാല് പ്ലാനുകൾ മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത്.


Click it and Unblock the Notifications








