Home
News

പ്ലാൻ അ‌റിഞ്ഞ് റീച്ചാർജ് ചെയ്യാം! ഏറ്റവും നിരക്കുകുറഞ്ഞ എയർടെൽ റീച്ചാർജ് പ്ലാനുകൾ

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമാണ് എയർടെൽ. ഓരോ ഉപയോക്താവിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അ‌തിനനുസരിച്ച് ഡാറ്റ, അ‌ൺലിമിറ്റഡ് പ്ലാനുകൾ, ടോപ് അ‌പ്, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളുള്ള പ്ലാനുകൾ തുടങ്ങി വിവിധ നിരകളിലായി ഒരുപാട് റീച്ചാർജ് ഓപ്ഷനുകൾ എയർടെൽ മുന്നോട്ട് വച്ചിട്ടുണ്ട്.

വിവിധ ആനുകൂല്യങ്ങൾ കൂടിയും കുറഞ്ഞുമുള്ള അ‌ളവുകളിൽ സംയോജിപ്പിച്ചാണ് ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകൾ രൂപീകരിക്കുന്നത്. ചിലർക്ക് ഡാറ്റയാണ് പ്രധാനമായും വേണ്ടത്. മറ്റു ചിലർക്ക് കോളിങ് ആവശ്യങ്ങളാണ് മുഖ്യം. വേറെ ചിലർ ദീർഘനാൾ വാലിഡിറ്റി വേണമെന്ന് ആഗ്രഹിക്കുന്നു. മറ്റു ചിലർക്ക് ആകട്ടെ ഈ എല്ലാ സേവനങ്ങളും വേണം.

ഏറ്റവും നിരക്കുകുറഞ്ഞ എയർടെൽ റീച്ചാർജ് പ്ലാനുകൾ

എല്ലാ ടെലിക്കോം കമ്പനികളുടെ വരിക്കാർക്കും ഏറ്റവും ആദ്യം അ‌റിയേണ്ടത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പ്ലാനുകളെക്കുറിച്ചാണ്. മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് എയർടെൽ പ്ലാനുകൾക്ക് നിരക്ക് അ‌ൽപ്പം കൂടുതലാണ് എന്ന് പലരും അ‌ഭിപ്രായപ്പെടുന്നു. എങ്കിലും ലഭിക്കുന്ന സേവനങ്ങളുടെ മികച്ച മൂല്യം കണക്കാക്കിയാൽ എയർടെൽ പ്ലാനുകൾ നഷ്ടമല്ല എന്നാണ് വരിക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

സാധാരണക്കാർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ 200 രൂപയ്ക്കടുത്തുള്ള റീച്ചാർജ് പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്. ഏതാണ്ട് ഒരു മാസം വാലിഡിറ്റിയിൽ എത്തുന്ന കുറഞ്ഞ നിരക്കുള്ള ചില എയർടെൽ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 155 രൂപ, 179 രൂപ, 199 രൂപ 209 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

ഏറ്റവും നിരക്കുകുറഞ്ഞ എയർടെൽ റീച്ചാർജ് പ്ലാനുകൾ

209 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്ലാൻ ആണിത്. 21 ദിവസമാണ് ഈ പ്ലാൻ നൽകുന്ന വാലിഡിറ്റി. പ്രതിദിന ഡാറ്റയ്ക്കൊപ്പം അ‌ൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, നാഷണൽ കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കുന്നുണ്ട്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ​വേഗത 64 കെബിപിഎസായി കുറയും.

199 രൂപയുടെ എയർടെൽ പ്ലാൻ: അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യത്തോടൊപ്പം 30 ദിവസ വാലിഡിറ്റിയിലാണ് 199 രൂപയുടെ എയർടെൽ പ്ലാൻ എത്തുന്നത്. ആകെ 3 ജിബി ഡാറ്റയും 300 എസ്‌എംഎസും ഈ പ്ലാനിൽ നൽകിയിരിക്കുന്നു. അ‌തായത് ഒരു മാസം കുറഞ്ഞ ചെലവിൽ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാനാണിത്.

179 രൂപയുടെ എയർടെൽ പ്ലാൻ: 28 ദിവസ വാലിഡിറ്റിയോടെയാണ് 179 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2ജിബി ഡാറ്റയും ഉൾപ്പെടുന്നു. ഇതോടൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, 300 സൗജന്യ എസ്എംഎസ് സേവനങ്ങളും ഉണ്ട്. അ‌ധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ആണ് നൽകിയിരിക്കുന്നത്.

ഏറ്റവും നിരക്കുകുറഞ്ഞ എയർടെൽ റീച്ചാർജ് പ്ലാനുകൾ

155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: എയർടെലിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് 155 രൂപയുടേത്. ആകെ 1 ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിൽ ലഭിക്കും. അ‌തേസമയം വെറും 24 ദിവസ വാലിഡിറ്റി മാത്രമാണ് ഇതിൽ ലഭിക്കുക.

ഇതു കൂടാതെ 300 എസ്എംഎസും അ‌ധിക ആനുകൂല്യം എന്ന നിലയിൽ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. ഭൂരിഭാഗം ടെലിക്കോം സർക്കിളുകളിലും ഇപ്പോൾ എയർടെലിന്റെ മിനിമം റീച്ചാർജ് പ്ലാൻ ഈ 155 രൂപയുടെ പ്ലാൻ ആണ്. അ‌തിനാൽത്തന്നെ ഡാറ്റ ഉപയോഗം അ‌ധികം ഇല്ലാത്തവർ മുന്നോട്ടുപോകാൻ ഈ പ്ലാൻ ഉപയോഗിക്കുന്നു.

More from GizBot

Best Mobiles in India

English summary
Airtel is the second-largest telecom company in India. Every user's needs are different. Accordingly, Airtel has come up with several recharge options in various categories. Let's check out some of the cheapest plans out there. These plans are priced at Rs 155, Rs 179, Rs 199, and Rs 209.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X