Home
News

എയർടെൽ സിമ്മിന്റെ വാലിഡിറ്റിയിൽ ആശങ്ക വേണ്ട, 'ഇതിൽ' ഏത് വേണമെന്ന് തീരുമാനിക്കേണ്ട താമസമേയുള്ളൂ!

സിമ്മുകളുടെ വാലിഡിറ്റി നിലനിർത്തി മികച്ച ആനുകൂല്യങ്ങളുമായി വർഷം മുഴുവൻ റീച്ചാർജ് ടെൻഷനൊന്നുമില്ലാതെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ എയർടെൽ അ‌തിന് അ‌നുയോജ്യമായ പ്രീപെയ്ഡ് പ്ലാനുകൾ ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഒറ്റത്തവണ റീച്ചാർജ് ചെയ്താൽ 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന മൂന്ന് റീച്ചാർജ് പ്ലാനുകളാണ് എയർടെൽ നൽകുന്നത്.

365 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളും തമ്മിലുള്ള സാമ്യം അ‌തിന്റെ വാലിഡിറ്റി മാത്രമാണ്. നിരക്കും ലഭ്യമാകുന്ന ആനുകൂല്യങ്ങളുമെല്ലാം തികച്ചും വ്യത്യസ്തവും വിവിധ തലത്തിലുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യവുമാണ്. ഈ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിന്റെ പ്ലാൻ 1799 രൂപയുടേതാണ്.

എയർടെൽ സിമ്മിന്റെ വാലിഡിറ്റിയിൽ ആശങ്ക വേണ്ട

ഇതു കൂടാതെ 2999 രൂപയുടെ എയർടെൽ പ്ലാനും 3359 രൂപയുടെ എയർടെൽ പ്ലാനും 365 ദിവസ വാലിഡിറ്റി നൽകുന്നവയാണ്. ഓരോരുത്തർക്കും തങ്ങളുടെ ഉപയോഗത്തിന് അ‌നുസരിച്ച് ഇതിൽനിന്ന് അ‌നുയോജ്യമായ വാർഷിക പ്ലാൻ തെരഞ്ഞെടുക്കാം. മാസം തോറുമുള്ള റീച്ചാർജിനെക്കാൾ കുറഞ്ഞ ചെലവിൽ സേവനങ്ങൾ ലഭിക്കുക ദീർഘകാല പ്ലാനുകളിലാണ്. എയ​ർടെലിന്റെ 3 വാർഷിക പ്ലാനുകൾ പരിചയപ്പെടാം.

1799 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന എയർടെൽ വാർഷിക പ്ലാൻ എന്ന പ്രത്യേകതയുമായാണ് 1799 രൂപയുടെ പ്ലാൻ എത്തുന്നത്. 24 ജിബി ഡാറ്റ, വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.

എയർടെൽ സിമ്മിന്റെ വാലിഡിറ്റിയിൽ ആശങ്ക വേണ്ട

365 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിൽ അ‌ധിക ആനുകൂല്യം എന്ന നിലയിൽ അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും എയർടെൽ ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്താൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വർഷത്തേക്ക് അ‌ത്യാവശ്യം കാര്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്.

2999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 365 ദിവസം വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ എത്തുന്നത് 2,999 രൂപ നിരക്കിലാണ്. 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസും ഈ എയർടെൽ വാർഷിക പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും 2999 രൂപയുടെ ഈ എയർടെൽ പ്രീപെയഡ് വാർഷിക റീച്ചാർജ് പ്ലാനിൽ ഉൾപ്പെടുന്നു. പ്രതിദിന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ 1799 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ ഡാറ്റ ഈ പ്ലാനിൽ ലഭ്യമാണ്.

എയർടെൽ സിമ്മിന്റെ വാലിഡിറ്റിയിൽ ആശങ്ക വേണ്ട

3359 രൂപയുടെ എയർടെൽ പ്ലാൻ: എയർടെലിന്റെ വാർഷിക പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാനാണ് 3359 രൂപയുടേത്. എന്നാൽ അ‌തേസമയം തന്നെ അ‌തിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും അ‌ൽപ്പം കൂടുതലാണ്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. അൺലിമിറ്റഡ് 5ജി ഡാറ്റ, ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും അ‌ധിക ആനുകൂല്യമായി സൗജന്യമായി ലഭിക്കും.

Best Mobiles in India

English summary
Airtel has released three recharge plans offering 365 days of validity. The cheapest Airtel annual plan is the prepaid plan of Rs 1799. The highest priced Airtel annual plan is Rs 3359. Apart from these two plans, another annual plan by Airtel is also available for Rs. 2999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X