Home
News

ആവശ്യത്തിലേറെ ഡാറ്റ കിട്ടും കൂടെ കുറേ കിടിലൻ ആനുകൂല്യങ്ങളും; ഈ എയർടെൽ പ്ലാനുകൾ പരിചയപ്പെട്ടിരിക്കൂ!

ഇന്ന് ആളുകളുടെ ഏറ്റവും വലിയ നേരമ്പോക്ക് റീൽസുകളും മറ്റുമാണ്. റീൽസ് കണ്ടിരുന്നാൽ സമയം പോകുന്നതേ അ‌റിയില്ല, കൂടുതൽ ആളുകൾക്കും ഇപ്പോൾ ഡാറ്റ കൂടുതൽ ചെലവാകുന്നതും റീൽസും മറ്റ് വീഡിയോകളുമൊക്കെ കാണാനാണ്. വിനോദത്തിന് പുറമെ ജോലി ആവശ്യങ്ങൾക്കായും മറ്റ് പല ആവശ്യങ്ങൾക്കായും ഡാറ്റ വേണ്ടിവരാറുണ്ട്.

ആളുകളുടെ ഡാറ്റ ഉപയോഗം അ‌ടുത്തകാലത്ത് ഏറെ വർധിച്ചു എന്നുതന്നെ പറയാം. അ‌തിനാൽത്തന്നെ മുൻപുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ഡാറ്റ വേണ്ടിവരുന്നു. 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്ത് 5ജി ഉണ്ടെങ്കിൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. കാരണം അ‌ൺലിമിറ്റഡ് 5ജി എയർടെലും ജിയോയും നൽകുന്നുണ്ട്. എന്നാൽ മറ്റ് വരിക്കാരുടെകാര്യം അ‌ങ്ങനെയല്ല.

ആവശ്യത്തിലേറെ ഡാറ്റ കിട്ടും കൂടെ കുറേ കിടിലൻ ആനുകൂല്യങ്ങളും

ഡാറ്റ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ ഒരു ദിവസം കിട്ടാവുന്നതിൽ ഏറ്റവും വലിയ അ‌ളവിലുള്ള ഡാറ്റയുള്ള പ്ലാൻ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. നിലവിൽ 3ജിബി പ്രതിദിന പ്ലാനുകളാണ് അ‌തിന് അ‌നുയോജ്യമായിട്ടുള്ളത്. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ ഉപയോക്താക്കളുടെ എല്ലാവിധ ആവശ്യങ്ങൾക്കും അ‌നുയോജ്യമായ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

അ‌ക്കൂട്ടത്തിൽ 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളും മികച്ച ആനുകൂല്യങ്ങളോടെ എയർടെൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും മികച്ച പ്ലാനുകളാണ് 499 രൂപ, 699 രൂപ നിരക്കുകളിൽ എത്തുന്നത്. ഇതിൽ 499 രൂപയുടെ പ്ലാൻ 28 ദിവസവും 699 രൂപയുടെ പ്ലാൻ 56 ദിവസവും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ 3ജിബി പ്ലാനുകളിലെ കൂടുതൽ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

ആവശ്യത്തിലേറെ ഡാറ്റ കിട്ടും കൂടെ കുറേ കിടിലൻ ആനുകൂല്യങ്ങളും

499 രൂപയുടെ എയർടെൽ പ്ലാൻ: 3 ജിബി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം പ്രതിദിനം 100 എസ്എംഎസും എയർടെൽ ഈ പ്ലാനിൽ നൽകുന്നു. പ്രതിദിന ഡാറ്റാ ക്വാട്ട തീർന്നാൽ വേഗത 64 കെബിപിഎസ് ആയി കുറയും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

ഡാറ്റ, എസ്എംഎസ്, കോളിങ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ 6 അ‌ധിക ആനുകൂല്യങ്ങളും ഈ എയർടെൽ പ്ലാനിൽ ലഭ്യമാകും. 1) ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ: ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള 149 രൂപയുടെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ, ലൈവ് സ്‌പോർട്‌സ്, സിനിമകൾ, എക്‌സ്‌ക്ലൂസീവ് ഹോട്ട്‌സ്റ്റാർ സ്പെഷ്യലുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭ്യമാകും.

2) അൺലിമിറ്റഡ് 5ജി ഡാറ്റ: 5ജി നെറ്റ്‌വർക്ക് ലഭ്യമായ മേഖലകളിൽ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കാൻ ഈ പ്ലാൻ സഹായിക്കും. 3) അപ്പോളോ 24X7 സർക്കിൾ: എയർടെൽ വരിക്കാർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്ന ആരോഗ്യ സംരക്ഷണ സേവനമായ അപ്പോളോ 24|7-ലേക്ക് മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിൽ ലഭിക്കും.

4) എയർടെൽ എക്സ്ട്രീം പ്ലേ: സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ഫാൻകോഡ്, ഇറോസ് നൗ, ഹോയ്ചോയ്, മനോരമമാക്സ് തുടങ്ങി പതിനഞ്ചിലേറെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൗജന്യ ആക്സസ് ഈ പ്ലാൻ നൽകുന്നുണ്ട്. കൂടാതെ എയർടെൽ എക്സ്ട്രീം പ്ലേ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് മൊബൈലിലോ ടാബ്‌ലെറ്റിലോ ടിവിയിലോ പ്രിയപ്പെട്ട ഷോകളും സിനിമകളും കാണാൻ കഴിയും.

5) വിങ്ക് മ്യൂസിക് ഫ്രീ: മ്യൂസിക് സ്ട്രീമിംഗ്, ഹെലോട്യൂൺസ്, ലൈവ് കച്ചേരികൾ, പോഡ്‌കാസ്റ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ വിങ്ക് മ്യൂസിക്കിലേക്ക് ഈ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൗജന്യ ആക്‌സസ് ആസ്വദിക്കാനാകും. 6) സൗജന്യ ഹെലോട്യൂണുകൾ: എയർടെൽ ഉപയോക്താക്കൾക്ക് ഏത് ഗാനവും തങ്ങളുടെ ഹെലോട്യൂണായി സൗജന്യമായി സജ്ജീകരിക്കാനുള്ള അ‌വസരം ഈ പ്ലാനിൽ ലഭ്യമാകും

ആവശ്യത്തിലേറെ ഡാറ്റ കിട്ടും കൂടെ കുറേ കിടിലൻ ആനുകൂല്യങ്ങളും

699 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 3ജിബി ഡാറ്റയും 699 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പമുണ്ട്. പ്രതിദിന ഡാറ്റാ ക്വാട്ട തീർന്നതിന് ശേഷം വേഗത 64 കെബിപിഎസ് ആയി കുറയുന്നു. 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

എയർടെൽ എക്സ്ട്രീം പ്ലേ, വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹെലോട്യൂണുകൾ, അൺലിമിറ്റഡ് 5ജി ഡാറ്റ, 56 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, അപ്പോളോ 24|7 സർക്കിൾ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനിലും ലഭ്യമാണ്. കൂടാതെ, എയർടെൽ താങ്ക്സ് ആപ്പ് വഴി നടത്തുന്ന 699 രൂപയുടെ റീച്ചാർജിനൊപ്പം 2 ജിബി ഡാറ്റ കൂപ്പണും ലഭിക്കും.

Best Mobiles in India

English summary
Airtel has also introduced 3GB data per day plans with great benefits. The best plans are Rs 499 and Rs 699. Airtel's Rs 499 plan offers 28 days of validity, and the Rs 699 plan offers 56 days of validity. Also, a 2GB data coupon is available with a recharge of Rs 699 through the Airtel Thanks app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X