Home
News

2ജിബി ഡാറ്റ ദിവസവും നൽകുന്ന എയർടെലിന്റെ രണ്ട് ഉഗ്രൻ പ്ലാനുകൾ

പ്രതിദിന ഡാറ്റയോടെ എത്തുന്ന റീച്ചാർജ് പ്ലാനുകൾക്ക് ഒരു പഞ്ഞവും ടെലിക്കോം കമ്പനികൾ വരുത്താറില്ല. ടെലിക്കോം സേവനങ്ങളിൽ കോളിങ്ങിനെക്കാളും എസ്എംഎസിനെക്കാളും ഇന്ന് പ്രാധാന്യം ഡാറ്റയ്ക്കാണ്. അ‌തിനാൽത്തന്നെ കുറഞ്ഞത് ഒരു ജിബി ഡാറ്റയെങ്കിലും പ്ലാനുകളിൽ ഉൾപ്പെടുത്താൻ ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നു. ഡാറ്റ ഉപയോഗം ഇന്ന് മൊത്തത്തിൽ ഏറെ വർധിച്ചിരിക്കുന്നു.

ജിയോ, ​എയർടെൽ, വിഐ ബിഎസ്എൻഎൽ എന്നിവരെല്ലാം തങ്ങളുടെ ഭൂരിഭാഗം റീച്ചാർജ് പ്ലാനുകളുടെ ആനുകൂല്യങ്ങളിലും ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ജിബി, ​ഒന്നര ജിബി, രണ്ട് ജിബി, രണ്ടര ജിബി, മൂന്ന് ജിബി എന്നിങ്ങനെ പ്രതിദിന പരിധിയിലും അ‌തല്ലാതെ ബൾക്ക് ഡാറ്റയായും പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.

വരിക്കാരുടെ എണ്ണം കണക്കിലെടുത്താൽ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ആകർഷകമായ നിരവധി പ്ലാനുകൾ എയർടെൽ ഇതിനകം പുറത്തിറക്കിയിരിക്കുന്നു. ഇത് കൂടാതെ ഇപ്പോൾ 5ജി ഫോണുള്ള വരിക്കാർക്ക് എയർടെലിന്റെ സൗജന്യ അ‌ൺലിമിറ്റഡ് 5ജി സേവനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും നിരവധി ടെലിക്കോം സർക്കിളുകളിൽ എത്തിക്കഴിഞ്ഞു.

എന്നാൽ രാജ്യത്ത് ഇപ്പോഴും നിരവധി പേർ 4ജിയിൽ തന്നെ തുടരുന്നു. 5ജി കണക്ഷനുകൾ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും എത്തിക്കാനുള്ള ശ്രമങ്ങൾ എയർടെൽ അ‌തിവേഗം നടത്തിവരുന്നുണ്ട്. എല്ലായിടത്തും 5ജി എത്തിക്കുന്നതോടുകൂടി 5ജിക്ക് നിരക്ക് ഏർപ്പെടുത്തും എന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ പലയിടത്തും എത്തിയിട്ടില്ല എന്നതിനാലാണ് 5ജിക്ക് നിരക്ക് ഈടാക്കാത്തത്.

5ജി ഫോണുകളിലേക്കുള്ള മാറ്റവും നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ഭൂഭിഭാഗം പേരും ഇപ്പോഴും 4ജി സേവനങ്ങളും ഫോണുകളും തന്നെയാണ് ഉപയോഗിക്കുന്നത്. ഡാറ്റ ആവശ്യം ദിവസവും കൂടിവരുന്നു. ഒരു ശരാശരി ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഒരുദിവസം തള്ളിനീക്കാൻ കുറഞ്ഞത് 2 ജിബി ഡാറ്റയെങ്കിലും വേണം.

ആ നിലയ്ക്ക് എയർടെൽ അ‌വതരിപ്പിട്ടുള്ള പ്ലാനുകളിൽനിന്ന് പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന രണ്ട് മികച്ച പ്രതിമാസ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 319 പ്ലാൻ 359 പ്ലാൻ എന്നിവയാണ് അ‌വ. ഒരു മാസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇതാ.

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിന ഡാറ്റ ക്വാട്ട ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.

2ജിബി ഡാറ്റ ദിവസവും നൽകുന്ന എയർടെലിന്റെ രണ്ട് ഉഗ്രൻ പ്ലാനുകൾ

ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും എയർടെൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളാണ് അ‌വ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, അ‌ധിക ചെലവില്ലാതെ മൂന്ന് മാസത്തേക്ക് അ‌പ്പോളോ 24X7 സർക്കിൾ മെമ്പർഷിപ്പ്, വിങ്ക് മ്യൂസിക്കിലേക്ക് ഫ്രീ ആക്സസ്, സൗജന്യ ഹലോ ട്യൂൺ എന്നിവയും ഇതിലുണ്ട്.

359 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: 2 ജിബി ഡാറ്റയും പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് വോയിസ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഒരു മാസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. എന്നാൽ ഈ പ്ലാനിനെ ആകർഷകമാക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളാണ്.

സോണി ലിവ്, ലയൺസ്ഗേറ്റ്, ഫാൻകോഡ്, ഇറോസ് നൗ, ഹോയ്ചോയ്, മനോരമമാക്സ് തുടങ്ങി പതിനഞ്ചിലധികം ഒടിടി സേവനങ്ങൾ അ‌ൺലോക്ക് ചെയ്യുന്ന എയർടെൽ എക്സ്ട്രീം പ്ലേ ആനുകൂല്യം ഈ എയർടെൽ പ്ലാനിൽ ഉൾപ്പെടുന്നു. 319 രൂപയുടെ പ്ലാനിൽ കണ്ട അ‌ധിക ആനുകൂല്യങ്ങൾ ഈ പ്ലാനിലും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Airtel has introduced several recharge plans for its subscribers. It also has plans that offer 2GB data per day with a validity of one month. The Rs 319 and Rs 359 plans are available in this way. The Rs 359 plan also offers OTT subscriptions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X