Home
News

മുമ്പ് നാല് ഉണ്ടായിരുന്നു, ഇപ്പോൾ മൂന്നേ ഉള്ളൂ... എയർടെൽ 'ഒപ്പിച്ച പണി'!

ഒടിടി ആനുകൂല്യം നോക്കി റീച്ചാർജ് പ്ലാൻ തെരഞ്ഞെടുത്തിരുന്ന വരിക്കാർക്ക് തിരിച്ചടിയായി എയർടെലിന്റെ പ്ലാൻ പരിഷ്കരണം. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിന്ന് ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ കമ്പനി നീക്കം ചെയ്തു. അ‌തേസമയം, പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ അ‌തേപടി നില നിർത്തുകയും ചെയ്തിട്ടുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ഏറ്റവും കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്തിരുന്ന എയർടെൽ പ്ലാൻ ആയിരുന്നു 399 രൂപയുടേത്. ഇനി കുറഞ്ഞ നിരക്കിൽ ഈ സബ്സ്ക്രിപ്ഷൻ ആനുകൂല്യം ലഭിക്കണമെങ്കിൽ എയർടെൽ വരിക്കാർ നൂറ് രൂപ അ‌ധികം മുടക്കി 499 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും.

മുമ്പ് നാല് ഉണ്ടായിരുന്നു, ഇപ്പോൾ മൂന്നേ ഉള്ളൂ... എയർടെൽ 'ഒപ്പിച്ച പണ

ഇതുവരെ നാല് എയർടെൽ പ്ലാനുകളിലാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമായിരുന്നത്. 399 രൂപയുടെ പ്ലാനിൽനിന്ന് സബ്സ്ക്രിപ്ഷൻ ഒഴിവാക്കിയതോടെ ഇപ്പോൾ 3 പ്ലാനുകളിൽ മാത്രമാണ് ഈ ഒടിടി ആനുകൂല്യം ലഭിക്കുക. 499 രൂപ, 839 രൂപ, 3359 രൂപ എന്നിവയാണ് ഈ പ്ലാനുകൾ.

399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: എയർടെലിന്റെ 399 രൂപ പ്ലാനിൽ നിന്ന് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആനുകൂല്യം മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളെല്ലാം അ‌തേപടി ലഭ്യമാകും. പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിച്ചിരുന്നത്. കൂടാതെ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു.

28 ദിവസത്തെ വാലിഡിറ്റിയാണ് 399 രൂപയുടെ എയർടെൽ പ്ലാൻ നൽകിയിരുന്നത്. എയർടെൽ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ യോഗ്യതയും ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. എക്സ്ട്രീം പ്ലേ, അ‌പ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ.

499 രൂപയുടെ എയർടെൽ പ്ലാൻ: നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ 499 രൂപയുടേത് ആണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന 499 രൂപയുടെ എയർടെൽ പ്ലാൻ, 3 മാസത്തേക്കാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നത്. ഈ ഒടിടി സബ്സ്ക്രിപ്ഷനു പുറമേ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കും.

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയാണ് 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 5ജി ഉപയോക്താക്കൾക്ക് എയർടെൽ അ‌ൺലിമിറ്റഡ് സൗജന്യ 5ജിയും നൽകുന്നു.

മൂന്ന് മാസത്തേക്ക് ആണ് ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്നത്. ഇതിനു പുറമേ ഏതാനും ചില അ‌ധിക ആനുകൂല്യങ്ങൾ കൂടി എയർടെൽ 839 രൂപയുടെ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷൻ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ അ‌ധിക ആനുകൂല്യങ്ങൾ.

മുമ്പ് നാല് ഉണ്ടായിരുന്നു, ഇപ്പോൾ മൂന്നേ ഉള്ളൂ... എയർടെൽ 'ഒപ്പിച്ച പണ

3359 രൂപയുടെ എയർടെൽ പ്ലാൻ: ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കൂടിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആണിത്. 365 ദിവസ വാലിഡിറ്റിയിൽ സേവനങ്ങൾ നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തേക്കാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുക.

2.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായാണ് ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്‌സസിനൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ യോഗ്യതയും ഈ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
The company has removed the Disney + Hotstar mobile subscription from its Rs 399 prepaid plan. Meanwhile, other benefits of the plan have remained the same. With the removal of Hotstar subscription from the Rs 399 plan, now this OTT benefit is available only in 3 plans. These plans are Rs 499, Rs 839 and Rs 3359.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X