Home
News

എയര്‍ടെല്ലിന്റെ 649 രൂപയുടെ പുതുക്കിയ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ബമ്പര്‍ ഡേറ്റ ഓഫര്‍

By Gizbot Bureau

എയര്‍ടെല്ലിന്റെ 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുന്നു. കൂടുതല്‍ ഡേറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതാണ് പുതുക്കിയ പ്ലാന്‍. നേരത്തെ ഈ പ്ലാനില്‍ 50 ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്, എന്നാല്‍ പുതുക്കിയ പ്ലാനില്‍ 90ജിബി ഡേറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്.

എയര്‍ടെല്ലിന്റെ 649 രൂപയുടെ പുതുക്കിയ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ബമ്പര്‍

പുതുക്കിയ ഈ പ്ലാന്‍ ടെലികോം ഓപ്പറേറ്ററിന്റെ മൈഎയര്‍ടെല്‍ ആപ്പില്‍ കാണാം. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ പട്ടികയിലാണ് 649 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

649 രൂപയുടെ പുതുക്കിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. ഇതിനോടൊപ്പം സൗജന്യമായി ഒരു ഫാമിലി കണക്ഷനും ലഭിക്കുന്നു. ഇതില്‍ മേല്‍ പുറഞ്ഞ അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്.

മറ്റു ഇന്‍ഫിനിറ്റി പ്ലാനുകളെ പോലെ ഇതിലും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി/മൂവി ലൈബ്രറി ആക്‌സസ്, വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷന്‍, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവ നല്‍കുന്നു.

വോഡാഫോണുമായി താരതമ്യം ചെയ്യുമ്പോള്‍

എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ വോഡാഫോണിന്റെ 569 രൂപ പ്ലാനുമായാണ് മത്സരം. വോഡാഫോണിന്റെ ഈ പ്ലാനില്‍ 3ജിബി 3ജി/4ജി ഡേറ്റ പ്രതിദിനം, 100എസ്എംഎസ് പ്രതിദിനം എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതു പോലെ പ്രതിദിനം വോയിസ് കോള്‍ 250 മിനിറ്റ് ഫ്രീയും പ്രതിവാരം 1000 മിനിറ്റ് ഫ്രീയും നല്‍കുന്നു.

ജിയോ 799 രൂപ പ്ലാനുമായി താരതമ്യം

ജിയോയുടെ 799 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 140ജിബി ഡേറ്റയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ഇതിനോടൊപ്പം 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം ലഭിക്കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനുമായി താരതമ്യം ചെയ്യാം

ഈയിടെയാണ് എയര്‍ടെല്ലിന്റെ 149 രൂപ പ്ലാന്‍ പുതുക്കിയത്. 2ജിബി 3ജി/4ജി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 56ജിബി ഡേറ്റയാണ് ഈ പ്ലാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. ഇതിനോടൊപ്പം പ്രതിദിനം 100എസ്എംഎസും ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം.

More from GizBot

Best Mobiles in India

English summary
airtel revamps rs 649 prepaid plan, airtel news offers, telecom news, aitel latest offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X