Home
News

ഇതൊന്നും അറിഞ്ഞില്ലെങ്കിൽ പൈസ കുറേ പോകും! എയർടെൽ പ്രീപെയ്ഡ് ഡാറ്റ പാക്കുകൾ പരിഷ്കരിച്ചു

ഭാരതി എയർടെൽ, 2024ലെ സ്പെക്‌ട്രം ലേലത്തെ തുടർന്നുള്ള വ്യവസായ താരിഫ് പരിഷ്‌കരണങ്ങൾക്ക് അനുസൃതമായി, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കായി പുതുക്കിയ താരിഫുകൾ പ്രഖ്യാപിച്ചു. പ്രഖ്യാപന സമയത്ത്, എയർടെൽ അതിൻ്റെ മൂന്ന് പ്രീപെയ്ഡ് ഡാറ്റാ പാക്കുകളും (19 രൂപ, 29 രൂപ, 65 രൂപ) പരിഷ്‌കരിക്കുന്നതായി സൂചിപ്പിച്ചു. ഇവയെ കുറിച്ച് മുമ്പുള്ള ലേഖനങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. എയർടെൽ ഇപ്പോൾ പ്രീപെയ്ഡ് വിഭാഗത്തിലെ മറ്റ് ചില ഡാറ്റ പാക്കുകൾ പരിഷ്കരിച്ചു. 2024 ജൂലൈയിലെ താരിഫ് പരിഷ്കരണത്തിന് ശേഷം ഉള്ള ഈ ഡാറ്റ പാക്കുകളുടെ പൂർണ്ണമായ നേട്ടങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം.

പ്രീപെയ്ഡ് ഡാറ്റ പാക്കുകളിലെ പ്രധാന മാറ്റങ്ങൾ: എയർടെൽ അതിൻ്റെ ഏറ്റവും ജനപ്രിയമായ രണ്ട് പ്രീപെയ്ഡ് ഡാറ്റ പാക്കുകൾ പരിഷ്കരിച്ചു. ഒരു പായ്ക്ക് പ്രതിദിന ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മറ്റൊന്ന് അടിസ്ഥാന പ്ലാനിൻ്റെ സാധുതയിലുടനീളം ബൾക്ക് ഡാറ്റ നൽകുന്നു. എയർടെൽ 181 രൂപ ഡാറ്റ പാക്കിന് ഇപ്പോൾ 211 രൂപയും, 301 രൂപ ഡാറ്റ പാക്കിന് 361 രൂപയും ആണ് വില.

എയർടെൽ പ്രീപെയ്ഡ് ഡാറ്റ പാക്കുകൾ പരിഷ്കരിച്ചു

എയർടെൽ പ്രതിദിന ഡാറ്റ പാക്ക്: (മുമ്പ് 181 രൂപ ആയിരുന്ന എയർടെല്ലിൻ്റെ 211 രൂപ ഡാറ്റാ പാക്ക് പ്രതിദിനം 1 ജിബി ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ക്വാട്ട തീർന്നതിന് ശേഷം, ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ നിരക്കിൽ ഈടാക്കും. ഈ പാക്കിനൊപ്പം മറ്റ് ആനുകൂല്യങ്ങളൊന്നും ഇല്ല.

നിങ്ങളുടെ നിലവിലുള്ള അടിസ്ഥാന പ്ലാൻ ഡാറ്റ ആനുകൂല്യങ്ങൾ കൂടാതെ പ്രതിദിനം 1 ജിബി അധിക ഡാറ്റയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഈ പ്ലാൻ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. ഡെയ്‌ലി ഡാറ്റ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന മറ്റ് ഡാറ്റ പാക്കുകളൊന്നും എയർടെല്ലിൽ ഇപ്പോൾ ഇല്ല. ഉദാഹരണത്തിന്, നിങ്ങളുടെ അടിസ്ഥാന പായ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്നുവെങ്കിൽ, ഈ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നത് നിങ്ങൾക്ക് പ്രതിദിനം 2 ജിബി ലഭിക്കും.

എയർടെൽ ബൾക്ക് ഡാറ്റ പാക്ക്: നേരത്തെ സൂചിപ്പിച്ചത് പോലെ, എയർടെൽ വാഗ്ദാനം ചെയ്യുന്ന ഏവരുടെയും പ്രിയപ്പെട്ട ഡാറ്റ പാക്കുകളിൽ ഒന്നാണിത്. മുമ്പ് 301 രൂപ ഉണ്ടായിരുന്ന എന്നാൽ ഇപ്പോൾ 361 രൂപ ആയ പ്രീപെയ്ഡ് ഡാറ്റ പാക്ക് 50 ജിബി ഡാറ്റയുമായി വരുന്നു.

നിങ്ങളുടെ നിലവിലുള്ള പ്ലാനിൻ്റെ കാലാവധി തീരുന്ന വരെ ആണ് ഈ പ്ലാനിന്റെ എക്‌സിസ്റ്റൻസ്. നിങ്ങളുടെ നിലവിലുള്ള പ്ലാനിൽ ഏകദേശം 200 ദിവസം ശേഷിക്കുന്നുവെങ്കിൽ, ആ 200 ദിവസങ്ങളിൽ നിങ്ങൾക്ക് 50 ജിബി ഡാറ്റ ഉപയോഗിക്കാം. ക്വാട്ടയ്ക്കപ്പുറമുള്ള ഡാറ്റ ഉപയോഗത്തിന് എംബിക്ക് 50 പൈസ ഈടാക്കും. കൂടാതെ, എയർടെൽ ഒരു വർഷത്തേക്ക് സാധുതയുള്ള ഈ പാക്കിനൊപ്പം ഒരു ബണ്ടിൽഡ് ആനുകൂല്യമായി Wynk Music Premium വാഗ്ദാനം ചെയ്യുന്നു.

എയർടെൽ അൺലിമിറ്റഡ് ഡാറ്റ പാക്ക്: 99 രൂപയുടെ ഡാറ്റാ പായ്ക്കാണ് പരിഷ്കരണത്തിന് വിധേയമായ മറ്റൊരു ഡാറ്റ പാക്ക്. ഈ പായ്ക്ക് പുതിയതല്ലെങ്കിലും, മാർക്കറ്റ് ഡൈനാമിക്സ് അനുസരിച്ച് ഇത് ക്രമീകരിച്ചു. ഇപ്പോൾ അതിൻ്റെ ലോഞ്ച് വിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മുമ്പ് 79 രൂപ ആയിരുന്ന നിലവിൽ, എയർടെൽ 99 രൂപ ഉള്ള ഡാറ്റാ പാക്ക് പ്രതിദിനം 20 ജിബിയുടെ ഫെയർ യൂസേജ് പോളിസിയും (എഫ്‌യുപി) 2 ദിവസത്തെക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

മൊത്തത്തിൽ, എയർടെൽ ഉപയോക്താക്കൾക്ക് രണ്ട് ദിവസത്തിന് ഉള്ളിൽ 40 ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. ഇതിലെ പ്രധാന കാര്യം, ഹൈ-സ്പീഡ് ഡാറ്റ ക്വാട്ട ഉപയോഗിച്ചതിന് ശേഷം, ഉപഭോക്താക്കൾക്ക് 64 Kbps വരെ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കുന്നത് തുടരാം എന്നതാണ്. മറ്റ് എല്ലാ പ്ലാനുകളിലും ക്വാട്ട തീരുമ്പോൾ അധിക പൈസ ഈടാക്കുന്നുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Bharti Airtel has announced revised tariffs for its prepaid and postpaid plans in line with the industry tariff reforms following the 2024 spectrum auction. At the time of the announcement, Airtel mentioned that it is revising all three of its prepaid data packs (Rs 19, Rs 29 and Rs 65). These have been mentioned in previous articles. Airtel has now revised some other data packs in the prepaid category. Let's see what are the complete benefits of these data packs after July 2024 tariff revision.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X