Home
News

എയർടെലിൽ പുതിയ ഡാറ്റ പ്ലാൻ എത്തി! 1GB ഡാറ്റയ്ക്ക് വില 2.45 രൂപ, ദിവസം 20GB ​ഹൈസ്പീഡ് ഡാറ്റ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പ്രധാനിയായ എയർടെൽ തങ്ങളുടെ വരിക്കാരുടെ പ്രതിദിന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇപ്പോൾ കൂടുതൽ മികച്ച ഒരു ഓപ്ഷൻ ലഭ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം അ‌വതരപ്പിച്ച 49 രൂപയുടെ ഡാറ്റ പ്ലാൻ പൊളിച്ചുപണിതുകൊണ്ടാണ് എയർടെൽ വരിക്കാർക്ക് സന്തോഷം പകരുന്ന 'പുതിയൊരു' ഡാറ്റ ഓപ്ഷൻ ലഭ്യമാക്കിയിരിക്കുന്നത്.

49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ പഴയത് ആണെങ്കിലും അ‌തിലെ ആനുകൂല്യങ്ങളും ചെലവും ഇപ്പോൾ തികച്ചും പുതിയതാണ്. ഓരോ ഉപയോക്താവിൽനിന്നുമുള്ള വരുമാനം (ARPU) വർധിപ്പിക്കാൻ ലക്ഷമിട്ട് മത്സരബുദ്ധിയോടെയാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ഡാറ്റ പ്ലാൻ എയർടെൽ ( Airtel ) ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

എയർടെലിൽ പുതിയ ഡാറ്റ പ്ലാൻ എത്തി! 1GB ഡാറ്റയ്ക്ക് വില 2.45 രൂപ

49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: അ‌ടിയന്തര സാഹചര്യങ്ങളിൽ ഒരു ജിബിയിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കുള്ള മികച്ച ഓപ്ഷൻ എന്ന നിലയിലാണ് കഴിഞ്ഞ വർഷം 49 രൂപയുടെ ഡാറ്റ പ്ലാൻ എയർടെൽ അ‌വതരിപ്പിച്ചത്. വിഐ ഛോട്ടാ ഹീറോ ഡാറ്റ പ്ലാനുകൾക്കുള്ള ബദൽ എന്ന നിലയ്ക്കും ഈ പ്ലാൻ വിലയിരുത്തപ്പെട്ടു.

ആകെ 6 ജിബി ​ഹൈ സ്പീഡ് ഡാറ്റ ആണ് 49 രൂപയുടെ പഴയ എയർടെൽ ഡാറ്റ പ്ലാനിൽ ലഭ്യമായിരുന്നത്. ഒരു ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ഡാറ്റ വാഗ്ദാനം ചെയ്തിരുന്നത്. ഈ ഡാറ്റ പ്ലാൻ ആസ്വദിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് വാലിഡിറ്റിയുള്ള ഒരു അ‌ടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം.

എയർടെലിൽ പുതിയ ഡാറ്റ പ്ലാൻ എത്തി! 1GB ഡാറ്റയ്ക്ക് വില 2.45 രൂപ

പുതിയ പരിഷ്കരണത്തിന് ശേഷം 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: വാലിഡിറ്റിയുടെ കാര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ഒരു ദിവസത്തെ വാലിഡിറ്റിയിൽ തന്നെയാണ് ഈ പ്ലാനിലെ ഡാറ്റ ആനുകൂല്യം ഇപ്പോഴും ലഭ്യമാകുക. എന്നാൽ ലഭ്യമാകുന്ന ​ഹൈ സ്പീഡ് ഡാറ്റയുടെ അ‌ളവ് ഉയർത്തിയിട്ടുണ്ട്.

മുൻപ് 6ജിബി ​ഹൈസ്പീഡ് ഡാറ്റ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ ആകെ 20ജിബി ​ഹൈ സ്പീഡ് ഡാറ്റ ലഭ്യമാകും. 20GB ഡാറ്റ ഉപയോഗത്തിന് ശേഷം FUP ( ഫെയർ യൂസേജ് പോളിസി ) പ്രകാരം ഡാറ്റ വേഗത കുറയും.

നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഉപയോക്താക്കൾക്ക് 64 Kbps വേഗതയിലാകും ഡാറ്റ ലഭ്യമാകുക. 64 Kbps വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റ എയർടെൽ നൽകും. ഇപ്പോഴത്തെ പ്ലാൻ പരിഷ്കരണത്തിന് ശേഷം 49 രൂപയുടെ പ്ലാനിലെ പ്രതിദിന ഡാറ്റയുടെ ചെലവ് വളരെ കുറഞ്ഞിരിക്കുന്നു.

എയർടെലിൽ പുതിയ ഡാറ്റ പ്ലാൻ എത്തി! 1GB ഡാറ്റയ്ക്ക് വില 2.45 രൂപ

ഇപ്പോൾ 49 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ 1 ജിബി ​ഹൈ സ്പീഡ് ഡാറ്റയ്ക്ക് ആകെ 2.45 രൂപ മാത്രമാണ് ചെലവാകുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം എയർടെലിന്റെ ഈ ഡാറ്റ പ്ലാൻ പൊളിച്ചുപണി ലാഭകരമാണ്. കാരണം മുൻപ് മുടക്കിയിരുന്ന ​അ‌തേ തുകയ്ക്ക് ഇപ്പോൾ മൂന്നിരട്ടിയിലധികം ഡാറ്റ ലഭ്യമാകുന്നു.

ഒരുദിവസത്തെ വാലിഡിറ്റിയിൽ വലിയ അ‌ളവ് ഡാറ്റ ആവശ്യം വരുന്ന സന്ദർഭങ്ങളിൽ എയർടെൽ ഉപയോക്താക്കൾക്ക് ഇനി വെറും 49 രൂപ മുടക്കിയാൽ മതി. രണ്ട് ദിവസ വാലിഡിറ്റിയിൽ ഉയർന്ന അ‌ളവ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഡാറ്റ പ്ലാനുകളും എയർടെലിന്റെ പക്കലുണ്ട്. അ‌തിനുദാഹരണമാണ് 99 രൂപയുടെ പ്ലാൻ. ഇത് 2 ദിവസത്തേക്ക് പ്രതിദിനം 20ജിബി ഡാറ്റവീതം ലഭ്യമാക്കുന്നു.

More from GizBot

Best Mobiles in India

English summary
Airtel has revamped the Rs 49 data plan that was introduced last year. Now this plan will provide three times the high speed data that was available earlier. Earlier, 6GB high-speed data was available in the Rs 49 plan. Now a total of 20GB high speed data will be available. After 20GB data usage data speed will be reduced as per FUP (Fair Usage Policy).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X