ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍, 149 രൂപയുടെ പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്ത് എയര്‍ടെല്‍!

By GizBot Bureau
|

റിലയന്‍സ് ജിയോയോടെ കിടപിടിക്കാന്‍ പലപ്പോഴും എയര്‍ടെല്‍ പ്ലാനുകള്‍ അപ്‌ഡ്രേഡ് ചെയ്യാറുണ്ട്. പ്രത്യേകിച്ചും പ്രീപെയ്ഡ് താരിഫിന്റെ കാര്യത്തില്‍ എയര്‍ടെല്ലിനെ പിടിച്ചാല്‍ കിട്ടാതായിരിക്കുന്നു. പ്രീപെയ്ഡ് പ്ലാനുകളില്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുകയാണ് എയര്‍ടെല്‍.

ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍, 149 രൂപയുടെ പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്ത

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് എയര്‍ടെല്‍ തങ്ങളുടെ 399 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്. ഇപ്പോള്‍ അതിനു പിന്നാലെ 149 രൂപയുടെ പ്ലാനും പരിഷ്‌കരിച്ചിരിക്കുകയാണ്.

എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനില്‍ നേരത്തെ 1ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഈ പരിഷ്‌കരിച്ച പ്ലാനില്‍ 2ജിബി ഡേറ്റയാണ് നല്‍കുന്നത്. അതായത് 28 ജിബി ഡേറ്റയില്‍ നിന്നും 56ജിബി ഡേറ്റയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. മറ്റു ഓഫറുകളായ അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ റോമിംഗ്, 100എസ്എംഎസ് പ്രതിദിനം, 28 ദിവസം വാലിഡിറ്റി എന്നിവയില്‍ വ്യത്യാസമില്ല . ഇങ്ങനെ വച്ചു നോക്കുമ്പോള്‍ ജിയോയുടെ 149 രൂപ പ്ലാനിനേക്കാള്‍ ലാഭം എയര്‍ടെല്ലിന്റെ 149 രൂപ പ്ലാന്‍ തന്നെയാണ്.

എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ്.

എല്ലാ ടെലികോം കമ്പനികളും ജിയോക്കെതിരെയാണ് മത്സരിക്കുന്നത്. അതില്‍ യാതൊരു രഹസ്യവുമില്ല. ജിയോയുടെ മുഖ്യ എതിരാളി എയര്‍ടെല്‍ തന്നെയാണ്. ജിയോക്ക് സമാനമായ പല ഓഫറുകളും എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നു.

പഴയ ഐഫോൺ ഉണ്ടെങ്കിൽ വിൽക്കാൻ വരട്ടെ, അതിനെ ഒരു വെബ്ക്യാം ആക്കി മാറ്റാംപഴയ ഐഫോൺ ഉണ്ടെങ്കിൽ വിൽക്കാൻ വരട്ടെ, അതിനെ ഒരു വെബ്ക്യാം ആക്കി മാറ്റാം

ജിയോയുടെ 149 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ റോമിംഗ്, 100എസ്എംഎസ് പ്രതിദിനം, 28 ദിവസം വാലിഡിറ്റി എന്നിവയാണ്. മൊത്തത്തില്‍ 149 രൂപയാണ് ഈ പ്ലാനില്‍ ജിയോ ഓഫര്‍ ചെയ്യുന്നത്. ഇതില്‍ നിന്നും മനസ്സിലാക്കാം 149 രൂപ പ്ലാനില്‍ മികച്ചത് എയര്‍ടെല്‍ തന്നെയാണെന്ന്.

Best Mobiles in India

Read more about:
English summary
Airtel revises Rs 149 plan to offer 56GB data, free unlimited calls

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X