മത്സരം മുറുകി, എയർടെൽ 99 രൂപയുടെ പ്ലാൻ പരിഷ്കരിച്ചു; ഇത്തവണ ഒരു ആനുകൂല്യം ഇരട്ടിയാക്കി
എല്ലാവരുടെയും എല്ലാ കണക്കുകൂട്ടലുകളും എപ്പോഴും വിജയിക്കണമെന്നില്ല. ചിലരുടെ കണക്കുകൂട്ടൽ കൃത്യമായിരിക്കും. എന്നാൽ മറ്റ് ചിലരുടേത് ഇടയ്ക്ക് എവിടെയെങ്കിലും ഉണ്ടായ പാളിച്ചമൂലം വഴിതെറ്റിപ്പോകും. എന്നാൽ അങ്ങനെ സംഭവിച്ചാൽ, പാളിച്ച എവിടെയാണ് ഉണ്ടായത് എന്ന് കണ്ടുപിടിച്ച് തെറ്റ് ശരിയാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അത്തരമൊരു തെറ്റുതിരുത്തലിന് ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് എയർടെൽ.
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ രണ്ടാമനായ എയർടെലിന് മുൻപ് 99 രൂപയുടെ ഒരു റീച്ചാർജ് പ്ലാൻ ഉണ്ടായിരുന്നു എന്നത് എല്ലാ എയർടെൽ വരിക്കാർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ വരിക്കാരിൽനിന്ന് ലഭിക്കുന്ന വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എയർടെൽ 99 രൂപയുടെ പ്ലാൻ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിൽനിന്നും പിൻവലിച്ചു.

ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായിട്ടായിരുന്നു ഈ പിൻവലിക്കൽ. ആ സമയത്ത് എയർടെലിന്റെ ഏറ്റവും നിരക്കുകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു 99 രൂപയുടെ ആ പ്ലാൻ. അത് നിർത്തലാക്കിയതോടെ തൊട്ടടുത്ത റീച്ചാർജ് ഓപ്ഷനായിരുന്ന 155 രൂപയുടെ പ്ലാൻ എയർടെലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ ആയി മാറി.
പിന്നീട് കഴിഞ്ഞ മാസം ആണ് എയർടെൽ 99 രൂപയ്ക്ക് വീണ്ടും ഒരു പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ മുൻപുണ്ടായിരുന്ന 99 രൂപ പ്ലാൻ പോലെ കോളിങ്, ഡാറ്റ, എസ്എംഎസ്, നിശ്ചിത ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്ന ഒരു പ്ലാൻ ആയിരുന്നില്ല അത്. ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ഒരു അൺലിമിറ്റഡ് ഡാറ്റ പ്ലാനാണ് എയർടെൽ അവതരിപ്പിച്ചത്.
കഴിഞ്ഞ മാസം 99 രൂപയുടെ പ്ലാൻ അവതരിപ്പിച്ചപ്പോൾ തന്നെ അതിലെ ആനുകൂല്യങ്ങൾ കണ്ട് എന്ത് ഉദ്ദേശത്തിലാണ് എയർടെൽ ഇത്തരമൊരു പ്ലാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് ചോദ്യമുയർന്നിരുന്നു. എന്നാലിപ്പോൾ എയർടെൽ 99 രൂപയുടെ ആ ഡാറ്റ പ്ലാൻ പുതുക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. എന്ത് മാറ്റമാണ് കൊണ്ടുവന്നത് എന്ന് പരിചയപ്പെടാം.
കഴിഞ്ഞമാസം അവതരിപ്പിച്ച 99 രൂപയുടെ എയർടെൽ പ്ലാനിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ ആണ് എയർടെൽ 99 രൂപ പ്ലാനിൽ അവതരിപ്പിച്ചത്. അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമ്പോഴും 30 ജിബി ഡാറ്റ എന്ന എഫ്യുപി പരിധി ഈ പ്ലാനിൽ ഉണ്ടായിരുന്നു.
അതിനാൽത്തന്നെ 30 ജിബി ഡാറ്റ ഉപയോഗിച്ച ശേഷം തുടർന്നുള്ള ഡാറ്റയുടെ വേഗത കുറയുമായിരുന്നു. തുടർന്ന് 64 കെബിപിഎസ് വേഗതയിൽ ആ് അൺലിമിറ്റഡ് ഡാറ്റ ലഭിച്ചിരുന്നത്. അതായത് ഒരു ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഹൈസ്പീഡ് ഡാറ്റയാണ് 99 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ മുൻപ് നൽകിയിരുന്നത് എന്ന് പറയാം.

പരിഷ്കരിച്ച് 99 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്ന ആനുകൂല്യം: കഴിഞ്ഞ മാസം അവതരിപ്പിച്ച 99 രൂപയുടെ ഡാറ്റ പ്ലാനിൽ എയർടെൽ ചില അഴിച്ചുപണികൾ നടത്തിയിരിക്കുന്നു. ഇപ്പോൾ രണ്ട് ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിന് ഉണ്ട്. കൂടാതെ 30 ദ് പകരം ആകെ 40 ജിബി ഡാറ്റ ഹൈസ്പീഡ് വേഗതയിൽ ലഭ്യമാകും.
എന്നാൽ ഒരു ദിവസം ലഭ്യമാകുന്ന ഹൈസ്പീഡ് ഡാറ്റയുടെ അളവ് 20 ജിബി ആയി നിശ്ചയിച്ചിരിക്കുന്നു. എഫ്യുപി നിബന്ധന പ്രകാരം തുടർന്നുള്ള അൺലിമിറ്റഡ് ഡാറ്റ 64കെബിപിഎസ് വേഗതയിലാണ് ലഭ്യമാകുക. അതായത് നവീകരണത്തിലൂടെ ഈ പ്ലാനിലേക്ക് 10 ജിബി അധികഡാറ്റയും ഒരു ദിവസ വാലിഡിറ്റിയും എയർടെൽ അധികമായി ചേർത്തിരിക്കുന്നു.
റീച്ചാർജ് പ്ലാനിനൊപ്പമുള്ള ഡാറ്റ തീരുന്ന അവസരങ്ങളിലും മറ്റും എയർടെൽ വരിക്കാർ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാറുണ്ട്. ഇപ്പോൾ എയർടെലിന്റെ ഒരു പ്രധാന വരുമാന മാർഗമാണ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എന്ന് പറയാം. അതേസമയം 5ജി ഫോണുള്ള എയർടെൽ വരിക്കാർക്ക് എയർടെൽ 5ജി ലഭ്യമാണെങ്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications