എയര്‍ടെല്ലിന്റെ പുതിയ 398 രൂപ പ്ലാന്‍ തകര്‍ക്കും...!
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ 398 രൂപ പ്ലാനുമായി മത്സരിക്കാന്‍ വേണ്ടി എയര്‍ടെല്ലും 398 രൂപ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.

എയര്‍ടെല്‍ 398 രൂപ പ്ലാന്‍
എയര്‍ടെല്ലിന്റെ 398 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളാണ് നല്‍കുന്നത്. കൂടാതെ ഇതിനോടൊപ്പം പ്രതിദിനം 100 എസ്എംഎസ്, 1.5ജിബി ഡേറ്റ എന്നിവ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തത്തില്‍ 105ജിബി ഡേറ്റയണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 398 രൂപയുടെ പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്.

ജിയോ 398 രൂപ പ്ലാന്‍
നേരത്തെ പറഞ്ഞിരുന്നു എയര്‍ടെല്ലിന്റെ 398 രൂപ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് ജിയോയുടെ 398 രൂപ പ്ലാനിനെയാണെന്ന്. ജിയോ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, എന്നിവ 70 ദിവസത്തെ വാലിഡിറ്റി നല്‍കുന്നു.

എയര്‍ടെല്‍ 399 രൂപ/ വോഡാഫോണ്‍ 399 രൂപ പ്ലാന്‍
എയര്‍ടെല്‍ 399 രൂപയുടെ മറ്റൊരു പ്ലാനും അവതരിപ്പിച്ചു. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, പ്രതിദിനം 1.4ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.
വോഡാഫോണും ഇതു പോലെ 399 രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ എന്നിവയും നല്‍കുന്നു. എന്നാല്‍ പ്രതിദിനം FUP ലിമിറ്റ് 250 മിനിറ്റാണ്.


Click it and Unblock the Notifications








