Home
News

Airtel | എല്ലാമുള്ളൊരു എയർടെൽ പ്ലാൻ... അറിഞ്ഞിരിക്കാം ഈ പോസ്റ്റ്പെയ്ഡ് ഓഫറിനെക്കുറിച്ച്

ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസായിരുന്നു ഒരു സമയത്ത് റീചാർജ് പ്ലാനുകളുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ ഇപ്പോൾ ഒടിടി ആക്സസ് നൽകുന്ന പ്ലാനുകൾ എതാണ്ട് ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയിലാണ്. പോസ്റ്റ്പെയ്ഡ് ഓഫറുകളിലാണ് ഇപ്പോൾ ടെലിക്കോം കമ്പനികൾ കൂടുതൽ മികച്ച ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. രാജ്യത്തെ ഏറ്റവും മികച്ച പോസ്റ്റ്പെയ്ഡ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ ഒന്ന് കൂടിയാണ് എയർടെൽ ( Bharti Airtel ). തങ്ങളുടെ പോസ്റ്റ്പെയ്ഡ് സബ്സ്ക്രൈബേഴ്സിന് ഏറെ മികച്ച പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ രണ്ടേ രണ്ട് പാനുകളാണ് അധിക ചിലവില്ലാതെ നെറ്റ്ഫ്ലിക്സ് ആക്സസ് പായ്ക്ക് ചെയ്യുന്നത്.

എല്ലാമുള്ളൊരു എയർടെൽ പ്ലാൻ... അറിഞ്ഞിരിക്കാം ഓഫറിനെക്കുറിച്ച്

നെറ്റ്ഫ്ലിക്സ് ആക്സസിന് ഒപ്പം ധാരാളം ഡാറ്റയും വോയ്സ് കോളുകളും ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ( Airtel Postpaid Plans ) നൽകുന്നുണ്ട്. നെറ്റ്ഫ്ലിക്സ് ( Netflix ) ആക്സസ് ബണ്ടിൽഡ് ആയി എത്തുന്ന 1,199 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. നെറ്റ്ഫ്ലിക്സ് ആക്സസ് ഓഫർ ചെയ്യുന്ന 1,199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

എയർടെൽ 1,199 രൂപ പ്ലാൻ ( Airtel Rs 1199 Plan ) : എയർടെൽ ഓഫർ ചെയ്യുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഏറ്റവും ചെലവേറിയ ഓപ്ഷനുകളിൽ ഒന്നാണ് ഈ ഓഫർ. 1,199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഒരു റെഗുലർ കണക്ഷനും മൂന്ന് ആഡ് ഓൺ കണക്ഷനുകളും ഓഫർ ചെയ്യുന്നു. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ലഭിക്കും. പ്രൈമറി കണക്ഷന് പ്രതിമാസം 150 ജിബി ഡാറ്റ ഉപയോഗിക്കാം.

ആഡ് ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 30 ജിബി ഡാറ്റയും ലഭിക്കും. 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും 1,199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ പ്രത്യേകതയാണ്. 6 മാസത്തേക്കുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ് സൌജന്യമായി പ്ലാനിനൊപ്പം നൽകിയിരിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് രണ്ടാമത്ത ഒടിടി ആനുകൂല്യം. ഒരു വർഷത്തേക്കാണ് പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ പ്രതിമാസ ബേസിക് പ്ലാനിലേക്കും 1,199 രൂപയുടെ ഓഫർ ആക്സസ് നൽകുന്നു.

താത്പര്യമുള്ള യൂസേഴ്സിന് നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് പ്രീമിയം എന്നീ പ്ലാനുകളിലേക്കും അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ഇതിന് യഥാക്രമം പ്രതിമാസം 300 രൂപ, 450 രൂപ എന്നിങ്ങനെ അധികമായി അടയ്ക്കണമെന്ന് മാത്രം. എയർടെൽ എക്സ്ട്രീം മൊബൈൽ പായ്ക്കും 1,199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നൽകിയിട്ടുണ്ട്. വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് ഓഫറിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നു.

1,499 രൂപ വില വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനാണ് നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന മറ്റൊരു എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ. ഈ പ്ലാനിനെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം. നെറ്റ്ഫ്ലിക്സ് ആക്സസിന് പുറമേ മറ്റ് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും 1,199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഒടിടി പ്രേമികൾക്ക് ഇതിലും നല്ലൊരു ഓപ്ഷൻ ഇല്ലെന്ന് സാരം. മാത്രമല്ല മൂന്ന് ആഡ് ഓൺ കണക്ഷനുകളും ആവശ്യത്തിന് ഡാറ്റയുമെല്ലാം പ്ലാൻ പായ്ക്ക് ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Bharti Airtel is one of the largest companies in the Indian telecom market. Check out the Airtel plans that include Netflix access at no extra cost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X