129, 249 രൂപയുടെ പ്ലാനുകളില്‍ മാറ്റം വരുത്തി എയര്‍ടെല്‍
ടെലികോ സേവനദാതാവായ എയര്‍ടെല്‍ തങ്ങളുടെ 129, 249 രൂപയുടെ പ്ലാനുകളില്‍ മാറ്റം വരുത്തി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റാ ബെനിഫിറ്റും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍ുകന്നതാണ് പുത്തന്‍ ഓഫറുകള്‍.

ഓഫര്‍ ലഭ്യമാണ്
129 രൂപയുടെ ഓഫറില്‍ പ്രതിദിനം 2 ജി.ബി ഡാറ്റ ഉപയോക്താക്കള്‍ക്കായി ലഭിക്കും. മാത്രമല്ല അണ്‍ലിമിറ്റഡ് വോയിസ് കോളിംഗും പ്രതിദിനം 100 എസ്.എം.എസും ഓഫറിലൂടെ ലഭിക്കും. എയര്‍ടെല്‍ ടി.വി, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയവയും റീചാര്‍ജിലൂടെ ലഭിക്കും. 28 ദിവസമാണ് കാലാവധി. എയര്‍ടെലിന്റെ താങ്ക്‌സ് ആപ്പിലും എയര്‍ടെലിന്റെ ഔദ്യാഗിക വെബ്‌സൈറ്റിലും പുതിയ ഓഫര്‍ ലഭ്യമാണ്.

ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.
നേരത്തെ 129 രൂപയുടെ പ്ലാനില്‍ ലഭ്യമായിരുന്നത് പ്രതിദിനം 1 ജി.ബി 3ജി/4ജി ഡാറ്റയായിരുന്നു. ഒരുമാസം ആകെ 28 ജി.ബി ലഭിക്കും. 28 ദിവസമായിരുന്നു കാലാവധി. ഡാറ്റ ഓഫര്‍ കൂടാതെ അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 100 എസ്.എം.എസും പഴയ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.നേരത്തെ 129 രൂപയുടെ പ്ലാനില്‍ ലഭ്യമായിരുന്നത് പ്രതിദിനം 1 ജി.ബി 3ജി/4ജി ഡാറ്റയായിരുന്നു. ഒരുമാസം ആകെ 28 ജി.ബി ലഭിക്കും. 28 ദിവസമായിരുന്നു കാലാവധി. ഡാറ്റ ഓഫര്‍ കൂടാതെ അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 100 എസ്.എം.എസും പഴയ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.

ലഭ്യമാക്കിയിട്ടുണ്ട്
249 രൂപയുടെ പരിഷ്‌കരിച്ച ഓഫറിലൂടെ 2 ജി.ബി ഡാറ്റ പ്രതിദിനം ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. 28 ദിവസമാണ് കാലാവധി. ഈ ഓഫറുകള്‍ക്കു പുറമേ 4 ലക്ഷം രൂപയുടെ ലൈഫ് ഇന്റഷുറന്‍സും ഉപയോക്താക്കള്‍ക്കായി ലഭിക്കും. എച്ച്.ഡി.എഫ്.സി, ഭാരത് എ.എക്‌സ്.എ എന്നീ കമ്പനികളാണ് ലൈഫ് കവര്‍ നല്‍കുന്നത്.



Click it and Unblock the Notifications








