Home
News

Airtel | എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാൻ പരിചയപ്പെടാം

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം സർവീസ് പ്രൊവൈഡേഴ്സിലൊന്നാണ് ഭാരതി എയർടെൽ. ആക്റ്റീവ് യൂസേഴ്സിന്റെ കാര്യത്തിൽ സാക്ഷാൽ റിലയൻസ് ജിയോയെപ്പോലും മറികടന്നുള്ള കുതിപ്പാണ് എയർടെൽ നടത്തുന്നത്. മികച്ച സർവീസ് നൽകുന്നതിനാൽ രാജ്യത്തെ നല്ലൊരു ശതമാനം യൂസേഴ്സും എയർടെലിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്ന് തന്നെ പറയാം.

നിരക്കുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും എയ‍‍ർടെൽ (Airtel) തയ്യാറാകുന്നില്ലെന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കമ്പനി നൽകുന്ന പ്ലാനുകൾക്ക് പൊതുവേ ഉയർന്ന നിരക്കാണെന്ന് അറിഞ്ഞ് വച്ച് കൊണ്ട് തന്നെയാണ് ആളുകൾ എയർടെലിന് പിന്നാലെ പോകുന്നത്. അതിനിടെ രാജ്യവ്യാപകമായി 5ജി നെറ്റ്വർക്ക് അവതരണവും എയർടെൽ നിർവഹിച്ച് കൊണ്ടിരിക്കുന്നു. ഇതിനകം ഇന്ത്യയിലെ മൂവായിരത്തിലധികം നഗരങ്ങളിൽ എയർടെൽ 5ജി സർവീസ് (Airtel 5G Plus) അവതരിപ്പിച്ചിട്ടുണ്ട്.

Airtel | എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാൻ

5ജി സർവീസ് ലോഞ്ചിനിടെ തങ്ങളുടെ മിനിമം റീചാർജ് പ്ലാനിന്റെ നിരക്കും എയർടെൽ ഉയർത്തിയിരുന്നു. ആദ്യം ഒന്നോ രണ്ടോ സർക്കിളുകളിലായിരുന്നു മിനിമം പ്ലാൻ നിരക്ക് കൂട്ടിയത്. പിന്നീട് ഘട്ടം ഘട്ടമായി രാജ്യമെങ്ങും മിനിമം പ്ലാൻ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. പരോക്ഷ നിരക്ക് വർധനവ് എന്നാണ് ഈ നടപടിയെ ടെലിക്കോം വിദഗ്ധർ വിശേഷിപ്പിച്ചത്. പ്രീപെയ്ഡ് യൂസേഴ്സിന് എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനിനെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ മിനിമം റീചാർജ് പ്ലാൻ : കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ 99 രൂപ വില വരുന്ന പ്ലാൻ ആയിരുന്നു എയർടെലിന്റെ മിനിമം റീചാർജ് പ്ലാൻ. അധികം തുക റീചാർജിനായി മുടക്കാതെ തന്നെ സിം ആക്റ്റീവായി നിലനിർത്താൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് 99 രൂപയുടെ പ്ലാൻ നല്ലൊരു ഓപ്ഷനായിരുന്നു. എന്നാൽ ഇത് നീക്കം ചെയ്ത എയർടെൽ ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് ഓപ്ഷനായി 155 രൂപ വില വരുന്ന പ്ലാനും അവതരിപ്പിച്ചു.

സിം ആക്റ്റീവായി നിലനിർത്താൻ 155 രൂപയിൽ താഴെയുള്ള മറ്റ് താരിഫുകളൊന്നും ലഭ്യമല്ലെന്നതാണ് നിലവിലത്തെ സ്ഥിതി. ഇത് പല എയർടെൽ യൂസേഴ്സിന്റെയും റീചാർജ് ബജറ്റ് ഉയർത്തിയെന്ന് പറയാം. റീചാർജിനായി കൂടുതൽ പണം ചിലവഴിക്കാൻ താത്പര്യമുള്ള യൂസേഴ്സിനെ മാത്രം നിലനിർത്തുകയെന്നതാണ് എയർടെൽ സ്വീകരിക്കുന്ന തന്ത്രം. കുറച്ച് പണം ചിലവഴിക്കുന്നവരെ ഒഴിവാക്കുന്നതിലൂടെ ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാന നിരക്ക് (ARPU) ഉയർന്ന നിലയിൽ നിർത്താമെന്നതാണ് കമ്പനി കണക്ക് കൂട്ടുന്നത്.

കമ്പനിയുടെ ഈ കച്ചവട തന്ത്രം വിജയിച്ചുവെന്ന് നിലവിലത്തെ മാ‍‍ർക്കറ്റ് സാഹചര്യം സൂചിപ്പിക്കുന്നുമുണ്ട്. എആ‍ർപിയു വരുമാനക്കാര്യത്തിൽ റിലയൻസ് ജിയോയെപ്പോലും എയ‍‍ർടെൽ മറികടന്നു കഴിഞ്ഞു. ഉയ‍ർന്ന നിരക്കുകൾ ഈടാക്കുമ്പോൾ പോലും ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണത്തിലും ഏറ്റവും മുമ്പിലാണ് കമ്പനി. ഇടയ്ക്കിടെ റീചാ‍‍ർജ് ചെയ്യാനും മറ്റ് സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്യാനും തയ്യാറാകുന്ന യൂസേഴ്സാണ് ആക്റ്റീവ് യൂസേഴ്സ്. റീചാ‍ർജ് റേറ്റുകൾ കൂടുതലാണെങ്കിലും നൽകുന്ന സേവനങ്ങളുടെ ക്വാളിറ്റി ഉപഭോക്താക്കളെ എയ‍ർടെൽ കണക്ഷൻ ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് സാരം.

155 രൂപയുടെ പ്ലാൻ : എയർടെലിന്റെ മിനിമം റീചാർജ് പ്ലാൻ യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങും 300 എസ്എംഎസും ഓഫ‍ർ ചെയ്യുന്നു. ഒരു ജിബി ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയെല്ലാം അധിക ആനുകൂല്യങ്ങളായും ലഭിക്കും. 24 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ ഓഫ‍‌ർ ചെയ്യുന്നു. 28 ദിവസം വാലിഡിറ്റിയുള്ള 179 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ്, 300 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയൊക്കെയും ലഭ്യമാക്കുന്നു.

More from GizBot

Best Mobiles in India

English summary
Bharti Airtel is one of the leading telecom service providers in India. During the 5G launch, Airtel also increased the rate of its minimum recharge plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X