എയര്‍ടെല്ലിന്റെ 289 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഞെട്ടിക്കുന്ന ഓഫര്‍..!
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാവായ ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ആകര്‍ഷമായ പ്ലാനുകള്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ കമ്പനിയോട് അടുപ്പിക്കുക എന്നതാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം.

എയര്‍ടെല്ലും ജിയോയും തങ്ങളുടെ വരിക്കാരെ നിലനിര്‍ത്താനായി അവരുടെ പദ്ധതികളില്‍ സ്ഥിരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഓരോ തവണയും അവതരിപ്പിക്കുന്ന പ്ലാനുകള്‍ ഒന്നിനൊന്നു മികച്ചതുമാണ്.

എയര്‍ടെല്‍ 289 രൂപ പ്ലാന്‍
വോയിസ് കോളിന് പ്രാധാന്യം നല്‍കിയാണ് എയര്‍ടെല്‍ 289 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകളാണ് ഇതില്‍. ഇതിനോടൊപ്പം പ്രതിദിനം 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും 48 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇങ്ങനെ നോക്കുകയാണെങ്കില്‍ പ്രതിദിനം 6 രൂപയാണ് കമ്പനി ഈ പ്ലാനില്‍ ഈടാക്കുന്നത്.

ലക്ഷ്യം ഇവര്‍
എയര്‍ടെല്ലിന്റെ 289 രൂപ പ്രീപെയ്ഡ് പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് ഐഡിയയുടെ 295 രൂപ പ്ലാനിനേയും റിലയന്‍സ് ജിയോയുടെ 299 പ്രീപെയ്ഡ് പ്ലാനിനേയുമാണ്.
ഐഡിയയുടെ 295 രൂപ പ്ലാനില്‍ 5ജിബി 2ജി/3ജി/4ജി ഡേറ്റ, പ്രതിദിനം 100എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ (250 മിനിറ്റ് പ്രതിദിന ലിമിറ്റ്, പ്രതി വാരം 1000 മിനിറ്റ്) എന്നിവ 42 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. വാലിഡിറ്റിയാണ് നോക്കുന്നതെങ്കില്‍ എയര്‍ടെല്‍ ആണ് മികച്ചത്. എന്നാല്‍ ഡേറ്റ നോക്കുകയാണെങ്കില്‍ എയര്‍ടെല്ലിന്റെ ഒരു ജിബിക്കു പകരം ഐഡിയ 5ജിബിയാണ് നല്‍കുന്നത്.

ജിയോ 299 രൂപ പ്ലാന്‍
ജിയോയുടെ 299 രൂപ പ്ലാനില്‍ പ്രതിദിനം 3ജിബി 4ജി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തത്തില്‍ ഈ പ്ലാനില്‍ 84ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഡേറ്റ ഏറെ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ ഏറ്റവും അനുയോജ്യമാണ്.

എയര്‍ടെല്‍ 299 രൂപ പ്ലാന്‍
എയര്‍ടെല്ലിന്റെ 299 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഡേറ്റ ലിമിറ്റ് ഇല്ലാതെ തന്നെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ 45 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.


Click it and Unblock the Notifications