എയർടെൽ 296 രൂപ പ്ലാൻ vs റിലയൻസ് ജിയോ 296 രൂപ പ്ലാൻ; താരതമ്യവും വിശദാംശങ്ങളും

|

30 ദിവസം വാലിഡിറ്റി ഉള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് രാജ്യത്തെ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. സാധാരണയായി ടെലിക്കോം കമ്പനികൾ ഒരു മാസത്തെ എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പ്ലാനുകൾ ആകെ 28 ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകാറുള്ളു. ഇത്തരത്തിലുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തിൽ 13 തവണ വരെ റീചാർജ് ചെയ്യേണ്ടി വരും. 12 മാസങ്ങൾക്കിടെ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നു എന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ട്രായ് ഇടപെട്ടത്. പിന്നാലെ റിലയൻസ് ജിയോയും എയർടെലും 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 296 രൂപയും 319 രൂപയും വിലയുള്ള പ്രതിമാസ പ്ലാനുകൾ ആണ് എയർടെൽ അവതരിപ്പിച്ചത്. എയർടെലിന്റെ 296 രൂപ വിലയുള്ള പുതിയ പ്ലാനും റിലയൻസ് ജിയോയുടെ 296 രൂപ വിലയുള്ള പ്ലാനും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

296 രൂപ വിലയുള്ള എയർടെൽ പ്ലാൻ

296 രൂപ വിലയുള്ള എയർടെൽ പ്ലാൻ

കോളിങും ഡാറ്റാ ആനുകൂല്യങ്ങളുമുള്ള 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കാൻ ആയിരുന്നു ട്രായ് നിർദേശം. ഇത് അനുസരിച്ചാണ് 296 രൂപ വിലയുള്ള പ്ലാൻ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് നൽകുന്നത്. വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 25 ജിബി ഡാറ്റയും 296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു. 25 ജിബി ഡാറ്റ പരിധി അവസാനിക്കുമ്പോൾ ഉപയോക്താക്കളിൽ നിന്ന് 50 പൈസ / എംബി എന്ന നിരക്കിൽ എയർടെൽ ഈടാക്കും.

ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടംജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം

പ്രീപെയ്ഡ്

296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും പുതിയ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം കമ്പനി ഓഫർ ചെയ്യുന്നു. 100 എസ്എംഎസുകൾ കഴിഞ്ഞാൽ കഴിഞ്ഞാൽ എസ്എംഎസിനും ചാർജ് ഈടാക്കും. ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും എന്ന വിധത്തിലാണ് എസ്എംഎസ് ചാർജുകൾ വരുന്നത്. 296 രൂപ വിലയുള്ള പ്ലാനിന്റെ കൂടുതൽ ആനുകൂല്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

മൊബൈൽ
 

ഇത് കൂടാതെ, അപ്പോളോ 24 / 7 സർക്കിളിനൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ സൗജന്യ ട്രയലിലേക്കും 296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാൻ ആക്സസ് നൽകുന്നു. ഇത് ഒറ്റത്തവണ ആനുകൂല്യം മാത്രമാണ്. ഉപയോക്താക്കൾക്ക് ഷാ അക്കാദമിയിൽ നിന്നും 1 വർഷത്തെ അപ്‌സ്കിൽ സൗജന്യ കോഴ്‌സുകൾക്ക് അർഹതയുണ്ട്. ഫാസ്‌ടാഗിൽ ഉപയോക്താക്കൾക്ക് 100 രൂപ ക്യാഷ്ബാക്കും ലഭിക്കും. നിങ്ങൾക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കിലേക്കും ആക്സസും 296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐപുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐ

296 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

296 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

ഡെയിലി ഡാറ്റ ലിമിറ്റ് ഇല്ലാതെയാണ് 296 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ വരുന്നത്. 30 ദിവസത്തെ വാലിഡിറ്റിയും 296 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ യൂസേഴ്സിന് നൽകുന്നു. 25 ജിബി ഡാറ്റയും 296 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. 296 രൂപയുടെ ജിയോ പ്ലാൻ നൽകുന്ന കൂടുതൽ ആനുകൂല്യങ്ങളും സബ്സ്ക്രിപ്ഷനുകളും അറിയാൻ തുട‍ർന്ന് വായിക്കുക.

ജിയോ

ഡാറ്റ പരിധി തീർന്ന് കഴിഞ്ഞാൽ, വരിക്കാരന് 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങും 296 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷനുകളുടെ കാര്യത്തിൽ, കമ്പനി ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിൽ നിന്നുള്ള സേവനങ്ങളും ഓഫർ ചെയ്യുന്നു.

84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം

താരതമ്യം

താരതമ്യം

റിലയൻസ് ജിയോ, എയർടെൽ പ്ലാനുകൾ പരസ്പരം താരതമ്യപ്പെടുത്താവുന്നതാണ്. തുല്യ അളവിലുള്ള ഡാറ്റയും വാലിഡിറ്റിയുമാണ് എയർടെലും ജിയോയും തങ്ങളുടെ 296 രൂപ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം നൽകുന്നത്. ബ്രാൻഡുകളിൽ നിന്നുള്ള അധിക ആനുകൂല്യങ്ങൾ മാത്രമാണ് ഈ താരതമ്യത്തിൽ പരിഗണിക്കാൻ കഴിയുന്നത്. ജിയോ സ്വന്തം ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളാണ് അധിക ആനുകൂല്യം എന്ന നിലയിൽ അവതരിപ്പിക്കുന്നത്.

ഡാറ്റ

എയർടെൽ ആകട്ടെ ആമസോൺ പ്രൈം ഇന്ത്യ മെമ്പർഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. ചില ഓൺലൈൻ കോഴ്‌സുകളിലേക്കുള്ള ആക്‌സസും എയർടെൽ നൽകുന്നു, കൂടാതെ മറ്റു ചില പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആക്സസും ലഭിക്കും. എയർടെൽ പിന്നോക്കം നിൽക്കുന്ന ഒരു വശം ക്വാട്ടയ്ക്ക് ശേഷമുള്ള ഡാറ്റ നിരക്കാണ്. 25 ജിബി ഡാറ്റ പരിധി അവസാനിക്കുമ്പോൾ ഉപയോക്താക്കളിൽ നിന്ന് 50 പൈസ / എംബി എന്ന നിരക്കിൽ എയർടെൽ ഈടാക്കും.

ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

എയർടെൽ 319 രൂപ പ്ലാൻ

എയർടെൽ 319 രൂപ പ്ലാൻ

296 രൂപ പ്ലാനിന് പുറമെ എയർടെൽ അവതരിപ്പിക്കുന്ന പ്ലാൻ ആണ് 319 രൂപ പ്രൈസ് ടാഗിൽ വരുന്നത്. ഒരു മാസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്ന പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും നൽകുന്നു. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഒരു എംബിക്ക് 50 പൈസ നിരക്കിൽ ഈടാക്കുമെന്ന് മാത്രം. 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഉറപ്പ് നൽകുന്നു. 319 രൂപ വിലയുള്ള പ്ലാൻ ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്ക് ആക്‌സസ് നൽകുന്നു. അപ്പോളോ 24 / 7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും. പ്രതിദിനം 100 എസ്എംഎസ് പരിധി പൂർത്തിയായി കഴിഞ്ഞാൽ ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും എന്ന വിധത്തിലായിരിക്കും ചാർജ് ഈടാക്കുന്നത്.

Best Mobiles in India

English summary
TRAI has asked telecom companies across the country to come up with plans that offer a 30-day validity. Later, Reliance Jio and Airtel introduced 30-day plans. Let's see a detailed comparison between Airtel's Rs 296 plan and Reliance Jio's Rs 296 plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X