പഴയപോലെ അല്ല, ഇപ്പോൾ 2ജിബി ഡാറ്റ കിട്ടും! റീച്ചാർജിന് മുമ്പ് ഈ എയർടെൽ പ്ലാനിൽ വന്ന മാറ്റം അറിയൂ
എയർടെൽ തങ്ങളുടെ പ്രീയ്ഡ് പ്ലാനുകൾ ഇടയ്ക്കിടെ പുതുക്കാറുണ്ട്. അതിനാൽത്തന്നെ എയർടെൽ വരിക്കാർ ഓരോ തവണ റീച്ചാർജിനൊരുങ്ങും മുമ്പും എയർടെൽ പ്ലാനുകളിൽ വന്ന മാറ്റങ്ങളെപ്പറ്റി അറിയുന്നത് നന്നായിരിക്കും. ഇപ്പോൾ ഏറ്റവും പുതിയ പ്ലാൻ പരിഷ്കരണത്തിലൂടെ എയർടെൽ ഒരു പ്രീപെയ്ഡ് പ്ലാനിൽ നൽകിയിരുന്ന ഡാറ്റയുടെ അളവ് വർധിപ്പിച്ചിരിക്കുകയാണ്.
എയർടെൽ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം 299 രൂപയുടെ എയർടെൽ പ്ലാൻ ഇനിമുതൽ 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാക്കും. മുൻപ് ഈ പ്ലാനിൽ 1.5ജിബി ഡാറ്റ മാത്രമാണ് ലഭിച്ചിരുന്നത്. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗം ഇപ്പോൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. പലർക്കും ലഭ്യമാകുന്ന ഡാറ്റ മതിയാകാറില്ല.

ഈ ഡാറ്റ ദൗർബല്യം ഏറ്റവുമധികം നേരിട്ടിരുന്നത് 1.5ജിബി ഡാറ്റ പ്ലാൻ ഉള്ള വരിക്കാർ ആയിരുന്നു. അത്യാവശ്യം ഒന്ന് ബ്രൗസിങ് കഴിയുമ്പോഴേക്കും നിശ്ചിത ജിബി ഡാറ്റ തീർന്നിരിക്കും. കൂടുതൽ പ്രതിദിന ഡാറ്റ വേണമെങ്കിൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും എന്ന കാരണം കൊണ്ടുമാത്രം 1.5ജിബി പ്രതിദിന ഡാറ്റയുടെ പ്ലാൻ തെരഞ്ഞെടുത്തിരുന്ന നിരവധി പേരുണ്ട്.
299 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാറുള്ള, അത്തരം സാധാരണക്കാരായ വരിക്കാരുടെ ഡാറ്റ ക്ഷാമത്തിന് ചെറിയൊരു പരിഹാരമാകാൻ പുതിയ പ്ലാൻ പരിഷ്കരണം സഹായിക്കും. അതിനാൽത്തന്നെ ഇപ്പോൾ ഏത് പ്ലാൻ ഉപയോഗിക്കുന്ന എയർടെൽ വരിക്കാരനായാലും ശരി 299 രൂപയുടെ പ്ലാനിൽ വന്ന ഈ മാറ്റത്തെപ്പറ്റി അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 1.5ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാൻ നൽകിയിരുന്നത്. ഇപ്പോൾ അത് 2ജിബിയായി വർധിപ്പിച്ചതോടെ 299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് 14 ജിബി ഡാറ്റ അധികമായി ലഭ്യമാകും. പ്രതിദിന ഉപയോഗം നിശ്ചിത 2ജിബി ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 64Kbps ആയി കുറയും.
ഡാറ്റയ്ക്ക് പുറമേ, എയർടെൽ 299 പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ( ലോക്കൽ, എസ്ടിഡി, റോമിംഗ് ) പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. എയർടെൽ താങ്ക്സ് ബെനിഫിറ്റുകളുടെ ഭാഗമായി, എയർടെൽ 299 ട്രൂലി അൺലിമിറ്റഡ് പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.
എയർടെലിന്റെ 5G നെറ്റ്‌വർക്ക് ലഭ്യമായ ഏരിയകളിൽ മാത്രമേ ഉപയോക്താക്കൾക്ക് സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാകൂ. ഇതോടൊപ്പം നിരവധി അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നു. 3 മാസത്തേക്ക് സൗജന്യ അപ്പോളോ 24|7 സർക്കിൾ മെമ്പർഷിപ്പ്, സൗജന്യമായി വിങ്ക് മ്യൂസിക്, സൗജന്യ ഹലോട്യൂൺസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന ഡാറ്റ അളവ് 2ജിബിയായി വർധിപ്പിച്ചതോടെ എയർടെൽ 299 പ്ലാൻ ഇപ്പോൾ ആകെ 56 ജിബി ഡാറ്റ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു, 28 ദിവസവും ഈ 2ജിബി ഡാറ്റ വീതം ലഭ്യമാകും. എയർടെലിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 299 രൂപ പ്ലാൻ. ഇപ്പോൾ അധികഡാറ്റ ചേർത്തതോടെ ഈ പ്ലാൻ കൂടുതൽ ജനപ്രിയമാകും.
വലിയ അളവിൽ ഡാറ്റ ഒറ്റയടിക്ക് വേണ്ടവർക്ക് വേണമെങ്കിൽ എയർടെലിന്റെ 296 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. 296 രൂപയുടെ എയർടെൽ ട്രൂലി അൺലിമിറ്റഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയും 25 ജിബി ബൾക്ക് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ 25 ജിബി ഡാറ്റ പ്രതിദിന പരിധകളൊന്നും ഇല്ലാതെ ഉപയോക്താവിന് ഇഷ്ടമുള്ളപ്പോൾ ഉപയോഗിക്കാൻ സാധിക്കും.


Click it and Unblock the Notifications