Home
News

കൂടുതൽ കിടിലൻ ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. എയർടെൽ നൽകുന്ന ഏറ്റവും മികച്ച വാർഷിക പ്ലാനുകളിൽ ഒന്നാണ് 2,999 രൂപയുടെ ഓഫർ. ഇപ്പോഴിതാ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 2,999 രൂപ പ്ലാൻ അപ്ഗ്രേഡ് ചെയ്തിരിക്കുകയാണ് എയർടെൽ. നിലവിൽ ഉള്ള ആനുകൂല്യങ്ങൾക്കൊപ്പം പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള സൌജന്യ ആക്സസ് ആണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. എയർടെലിന്റെ 2,999 രൂപ വിലയുള്ള വാർഷിക പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

365 ദിവസത്തെ വാലിഡിറ്റി

365 ദിവസത്തെ വാലിഡിറ്റിയാണ് 2,999 രൂപയുടെ പ്ലാൻ നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയാണ് 2,999 രൂപയുടെ പ്ലാനിൽ ലഭ്യമാക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും പ്ലാനിനൊപ്പം ലഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 2,999 രൂപയുടെ പ്ലാനിൽ ലഭിക്കും. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ ഹൈലൈറ്റ് ആണ്. ഒരു മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ വേർഷന്റെ സൗജന്യ ട്രയൽ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി, 100 രൂപയുടെ ഫാസ്‌ടാഗ് ക്യാഷ്ബാക്ക് തുടങ്ങിയവയാണ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്.

ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങൾ

ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങൾ ഒഴിച്ചുള്ളവ 2,999 രൂപയുടെ പ്ലാനിൽ നേരത്തയും ലഭ്യമാണ്. 499 രൂപ വില വരുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ആനുകൂല്യമാണ് 2,999 രൂപയുടെ പ്ലാനിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആനുകൂല്യങ്ങളിലെ മാറ്റം എയർടെലിന്റെ മൊബൈൽ ആപ്പിലും കമ്പനി വെബ്‌സൈറ്റിലും കാണാൻ കഴിയും. യൂസേഴ്സ് മനസിലാക്കേണ്ടിയിരിക്കുന്ന മറ്റൊരു രസകരമായ വസ്തുതയും എയർടെൽ പ്രീപെയ്ഡ് പ്ലാനുകളേക്കുറിച്ച് പറയാനുണ്ട്. ആനുകൂല്യങ്ങൾ കൂടിയതോടെ എയർടെലിന്റെ 2,999 രൂപയുടെ പ്ലാൻ 3,359 രൂപയുടെ പ്ലാനിന് സമാനമായി മാറി എന്നതാണ് ഇത്.

സമാന ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ, 3,359 രൂപ പ്ലാനുകൾ

സമാന ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ, 3,359 രൂപ പ്ലാനുകൾ

എയർടെലിന്റെ 3,359 രൂപയുടെ പ്ലാനും 2,999 രൂപയുടെ പ്ലാനും എങ്ങനെ സമാനമാകുന്നുവെന്ന് നോക്കാം. നേരത്തെ, ഉപയോക്താക്കൾക്ക് 2,999 രൂപ പ്ലാനിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നില്ല, അതേ സമയം 3,359 രൂപ പ്ലാനിന് ഒപ്പം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇത് കാരണം ഈ രണ്ട് പ്ലാനുകൾക്കിടയിൽ വ്യക്തമായ വ്യത്യാസവും ഉണ്ടായിരുന്നു.

ആനുകൂല്യങ്ങൾ

പുതിയ സാഹചര്യത്തിൽ 3,359 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ കൂടേണ്ടതുണ്ട്. അല്ലെങ്കിൽ 2,999 രൂപ പ്ലാനിലെ പുതിയ ആനുകൂല്യം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവായിരിക്കാനാണ് സാധ്യത. ഇത് തിരിച്ചറിഞ്ഞാൽ കമ്പനി 2,999 രൂപ പ്ലാനിലെ പുതിയ ആനുകൂല്യം (ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ) ഒഴിവാക്കാനും സാധ്യതയുണ്ട്. കാരണം 2,999 രൂപയുടെയും 3,359 രൂപയുടെയും പ്ലാനുകൾ ഒന്ന് തന്നെയാണെങ്കിൽ, ഉയർന്ന മൂല്യമുള്ള ഓഫർ യൂസേഴ്സ് തിരഞ്ഞെടുക്കേണ്ട കാര്യം ഇല്ലല്ലോ. ഒരാഴ്ച മുമ്പാണ് 2,999 രൂപ പ്ലാനിൽ മാറ്റം വന്നത്. ആനുപാതികമായി 3,359 രൂപ പ്ലാനിലും ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എയർടെൽ

എയർടെൽ മാത്രമല്ല, റിലയൻസ് ജിയോയും ബിഎസ്എൻഎല്ലുമൊക്കെ 2,999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ജിയോയെ അപേക്ഷിച്ച് ബിഎസ്എൻഎൽ 452 ജിബി അധിക ഡാറ്റയും 2,999 രൂപയുടെ പ്ലാനിനൊപ്പം നൽകുന്നു. പക്ഷെ ഒരു ക്യാച്ച് ഉണ്ടെന്ന് മാത്രം. ഈ രണ്ട് കമ്പനികളുടെ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളും വ്യത്യസ്തമാണ്. ബിഎസ്എൻഎല്ലിന്റെയും റിലയൻസ് ജിയോയുടെയും 2,999 രൂപ പ്ലാനുകൾ തമ്മിൽ ഒന്ന് താരതമ്യം ചെയ്ത് നോക്കാവുന്നതാണ്.

ബിഎസ്എൻഎൽ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 90 ദിവസത്തെ അധിക വാലിഡിറ്റിയും പ്ലാൻ ഓഫർ ചെയ്യുന്നു. അങ്ങനെ ആകെ വാലിഡിറ്റി 455 ദിവസമായി മാറുന്നു. 2,999 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. ആകെ 1,095 ജിബി ഡാറ്റയാണ് പ്ലാനിൽ സാധാരണ ആനുകൂല്യമായി ലഭിക്കുന്നത്. അധിക വാലിഡിറ്റി കാലയളവിൽ 270 ജിബി ഡാറ്റ കൂടി ലഭിക്കുന്നു. അങ്ങനെ ബിഎസ്എൻഎല്ലിന്റെ 2,999 രൂപയുടെ പ്ലാനിൽ ആകെ ലഭിക്കുന്നത് 1,365 ജിബി ഡാറ്റയാണ്.

ഡാറ്റ

ജിയോയെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ ഡാറ്റയാണ് ബിഎസ്എൻഎല്ലിന്റെ 2,999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. കൂടുതൽ ഡാറ്റ മാത്രമല്ല അധിക ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. കൂടാതെ ബിഎസ്എൻഎല്ലിന്റെ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ പ്ലാൻ അൺലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. മാർച്ച് 31 വരെ വാലിഡിറ്റിയുള്ള പ്രമോഷണൽ ഓഫറായിട്ടാണ് പ്ലാൻ ലഭ്യമാകുന്നത്.

റിലയൻസ് ജിയോ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോമാർട്ട് മഹാ ക്യാഷ്ബാക്ക് ഓഫറിന് ഒപ്പമാണ് 2,999 രൂപയുടെ പ്ലാൻ റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്. ഈ റീചാർജിൽ ഉപയോക്താവിന് 200 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 2,999 രൂപ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 2.5 ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംസുകൾ എന്നിവ ലഭിക്കും. ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. ഉപയോക്താവിന് മൊത്തത്തിൽ 912.5 ജിബി ഡാറ്റ ലഭിക്കുന്നു, ഇത് ബിഎസ്എൻഎൽ നൽകുന്നതിനേക്കാൾ 452 ജിബി കുറവാണ്. കൂടാതെ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Bharti Airtel is the second largest telecom company in the country. The Rs 2,999 offer is one of the best annual plans offered by Airtel. Airtel has now upgraded its Rs 2,999 plan for its prepaid customers. The new addition includes free access to the important OTT platform along with existing benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X