5ജി ഉപയോഗിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ എയർടെൽ പ്ലാൻ
ടെലിക്കോം കമ്പനികൾ എത്രയൊക്കെ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചാലും പ്രതിമാസ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നവരാണ് കൂടുതൽ ആളുകളും. പഴയൊരു ശീലത്തിന്റെ ഭാഗമോ ബജറ്റ് പ്ലാനിന്റെ ഭാഗമോ ആയിട്ടാണ് യൂസേഴ്സ് ഇത്തരം പ്ലാനുകൾക്ക് പ്രാധാന്യം നൽകുന്നത്. എയർടെൽ ഓഫർ ചെയ്യുന്ന എൻട്രി ലെവൽ പ്രതിമാസ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാം.
അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ ഓഫറുകൾ, ഒടിടി പ്ലാനുകൾ എന്നിങ്ങനെ എയർടെൽ തങ്ങളുടെ യൂസേഴ്സിന് പല തരത്തിലുള്ള റീചാർജ് ഓപ്‌ഷനുകൾ ഓഫർ ചെയ്യുന്നു. ഓരോ യൂസറിന്റെയും ബജറ്റും ആവശ്യങ്ങളും വ്യത്യസ്തമാണ്. ഇതനുസരിച്ചാണ കമ്പനി തങ്ങളുടെ പ്ലാനുകൾ സജ്ജീകരിച്ചിരിക്കുന്നതും. ഇത്തരത്തിൽ പ്രതിമാസ വാലിഡിറ്റിയും ഡാറ്റ ആനുകൂല്യവും ആവശ്യമുള്ള എയർടെൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനാണ് 319 രൂപയുടേത്.

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : ഭാരതി എയർടെൽ ഓഫർ ചെയ്യുന്ന 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പായ്ക്ക് ചെയ്യുന്നത്. ഹൈ സ്പീഡ് ഡാറ്റ പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും (അൺലിമിറ്റഡ് യൂസ്). അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും 319 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു.
ഒരു മാസത്തെ വാലിഡിറ്റിയുള്ളതിനാൽ തന്നെ എല്ലാ മാസവും ഒരേ ദിവസം റീചാർജ് ചെയ്യാൻ കഴിയും. ഇടയ്ക്കിടയ്ക്ക് വാലിഡിറ്റി പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സാരം. 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം മൂന്ന് മാസത്തെ അപ്പോളോ 24 ബൈ 7 സർക്കിൾ ആക്സസ്, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യമായി വിങ്ക് മ്യൂസിക്, സൌജന്യ ഹെലോട്യൂൺസ് എന്നിവയും ലഭിക്കുന്നു.
എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ : എയർടെൽ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് യൂസേഴ്സിനായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 239 രൂപയ്ക്ക് മുകളിൽ വില വരുന്ന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്ന എല്ലാ എയർടെൽ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് യൂസേഴ്സിനും ഇനി മുതൽ അൺലിമിറ്റഡ് 5ജി ഡാറ്റ സൌജന്യമായി ലഭ്യമാകും. നിങ്ങളുടെ ഏരിയയിൽ 5ജി നെറ്റ്വർക്കും നിങ്ങളുടെ കൈയ്യിൽ 5ജി സ്മാർട്ട്ഫോണും ഉണ്ടാകണമെന്ന് മാത്രം.
319 രൂപയുടെ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന എയർടെൽ യൂസേഴ്സിനും ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉപയോഗപ്പെടുത്താൻ കഴിയും. അൺലിമിറ്റഡ് 5ജി ഓഫറിനൊപ്പം ലഭിക്കുന്ന ഡാറ്റയും പായ്ക്കിനൊപ്പം വരുന്ന ഹൈ സ്പീഡ് ഡാറ്റയും വ്യത്യസ്തമാണ്. 5ജി ഉപയോഗിക്കുന്ന സമയത്ത് പായ്ക്ക് ഡാറ്റ തീരില്ലെന്ന് സാരം. നിങ്ങളുടെ ഡിവൈസ് 3ജി / 4ജി നെറ്റ്വർക്കുകളിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ മാത്രമേ പായ്ക്ക് ഡാറ്റ ഉപയോഗം കണക്കാക്കുകയുള്ളൂ.

എയർടെൽ 5ജി പ്ലസ് നഗരങ്ങൾ : എയർടെൽ 5ജി പ്ലസ് ഇപ്പോൾ രാജ്യത്തെ 260 -ൽ അധികം നഗരങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ പ്രധാന നഗരങ്ങളിലും എയർടെൽ ഇപ്പോൾ 5ജിയെത്തിക്കുന്നുണ്ട്. എയർടെൽ 5ജി പ്ലസ് എല്ലാ 5ജി ഡിവൈസുകളിലും യൂസ് ചെയ്യാൻ കഴിയും. അടുത്ത വർഷം മാർച്ചോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5ജി സർവീസ് എത്തിക്കുകയാണ് എയർടെലിന്റെ ലക്ഷ്യം.


Click it and Unblock the Notifications








