എയർടെൽ 319 രൂപ പ്ലാൻ vs ജിയോ 299 രൂപ പ്ലാൻ; പ്രതിമാസ പ്ലാനുകളിൽ മികച്ചത് ഏത്?

|

30 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാൻ രാജ്യത്തെ ടെലിക്കോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകിയിരുന്നു. പിന്നാലെ ഒരു മാസം വാലിഡിറ്റിയുള്ള രണ്ട് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട പ്ലാൻ ആണ് 319 രൂപ വില വരുന്ന പ്ലാൻ. എയർടെലിന്റെ 319 രൂപ പ്ലാനുമായി ഏതാണ്ട് സാമ്യം ഉള്ള പ്ലാൻ റിലയൻസ് ജിയോ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ 28 ദിവസം മാത്രമാണ് ഈ ജിയോ പ്ലാനിന്റ വാലിഡിറ്റി. 299 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാനിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. എയർടെലിന്റെ 319 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും ജിയോയുടെ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും തമ്മിലുള്ള താരതമ്യം മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഭാരതി എയർടെൽ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെലിന്റെ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 30 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്നു. എയർടെലിന്റെ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മാസത്തേക്ക് നൽകുന്ന മൊത്തം ഡാറ്റ 60 ജിബിയാണ്. ശരാശരി ഡാറ്റ ഉപയോഗം മാത്രമുള്ള യൂസറിന് മതിയായ ഡാറ്റയാണ് ഭാരതി എയർടെലിന്റെ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. എയർടെലിന്റെ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍‍ർന്ന് വായിക്കുക.

എയർടെൽ 296 രൂപ പ്ലാൻ vs റിലയൻസ് ജിയോ 296 രൂപ പ്ലാൻ; താരതമ്യവും വിശദാംശങ്ങളുംഎയർടെൽ 296 രൂപ പ്ലാൻ vs റിലയൻസ് ജിയോ 296 രൂപ പ്ലാൻ; താരതമ്യവും വിശദാംശങ്ങളും

വോയ്‌സ് കോളിങ്

അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഭാരതി എയർടെലിന്റെ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ യൂസേഴ്സിന് ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന് ഒപ്പം എയർടെൽ ഓഫർ ചെയ്യുന്നു. വിങ്ക് മ്യൂസിക്, ഷാ അക്കാദമി, അപ്പോളോ 24 | 7 സർക്കിൾ എന്നിവയിലേക്കുള്ള ആക്സസ് തുടങ്ങിയ അധിക എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

റിലയൻസ് ജിയോ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെലിന്റെ 319 രൂപ പ്ലാനിനേക്കാൾ 20 രൂപ കുറവിലാണ് വരുന്നത്. ജിയോയുടെ പ്ലാനിലും ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. എന്നാൽ 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. ഈ പ്ലാൻ ഓഫർ ചെയ്യുന്ന മൊത്തം ഡാറ്റ 56 ജിബിയാണ്. 2 ദിവസത്തെ അധിക വാലിഡിറ്റിക്കൊപ്പം 20 രൂപ അധികമായി ഈടാക്കിക്കൊണ്ട് എയർടെലിന്റെ 319 രൂപ പ്ലാൻ ജിയോയുടെ പ്ലാനിനേക്കാൾ 4 ജിബി ഡാറ്റ കൂടുതലായി ഓഫർ ചെയ്യുന്നു എന്നത് ശ്രദ്ധിക്കുക.

ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്

ജിയോ

ജിയോയുടെ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസും ജിയോയുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന അധിക ആനുകൂല്യങ്ങൾ ജിയോ സബ്സ്ക്രിപ്ഷനുകളാണ്. ഫെയർ യൂസേജ് പോളിസി പരിധിയിൽ ഉള്ള ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, എയർടെലിന്റെയും ജിയോയുടെയും പ്ലാനിലെ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും.

ജനുവരിയിൽ ജിയോയ്ക്ക് നഷ്ടം, എയർടെലിന് നേട്ടം

ജനുവരിയിൽ ജിയോയ്ക്ക് നഷ്ടം, എയർടെലിന് നേട്ടം

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയ്ക്ക് 2022ന്റെ തുടക്കത്തിൽ തന്നെയുണ്ടായത് വലിയ തിരിച്ചടി. ജനുവരി മാസത്തിൽ മാത്രം 9.3 ദശലക്ഷം ഉപയോക്താക്കളെയാണ് ജിയോയ്ക്ക് നഷ്ടമായത്. പുതുക്കിയ താരിഫ് നിരക്കുകളാണ് ജിയോയ്ക്ക് ഉപയോക്താക്കളെ നഷ്ടമാകാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, 93,32,583 ഉപയോക്താക്കളെയാണ് 2022 ജനുവരിയിൽ മാത്രം ജിയോയ്ക്ക് നഷ്ടമായത്.

പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐപുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐ

ഐഡിയ

വിപണി വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള വോഡാഫോൺ ഐഡിയയ്ക്കും ജനുവരിയിൽ വരിക്കാരെ നഷ്ടമായി. 3,89,082 (0.38 ദശലക്ഷം) വരിക്കാരെയാണ് വോഡാഫോൺ ഐഡിയയ്ക്ക് ജനുവരി മാസം നഷ്ടമായത്. ബിഎസ്എൻഎല്ലിനും ജനുവരിയിയിൽ 3,77,520 (0.37 ദശലക്ഷം) വരിക്കാരെ നഷ്ടപ്പെട്ടു. ജനുവരിയിൽ പുതിയ ഉപയോക്താക്കളെ നേടാനായത് ഭാരതി എയർടെലിന് മാത്രമാണ്. എയർടെൽ മൊത്തം 7,14,199 (0.71 ദശലക്ഷം) ഉപയോക്താക്കളെയാണ് ജനുവരി മാസത്തിൽ ചേർത്തത്.

Best Mobiles in India

English summary
TRAI had earlier directed telecom companies to introduce prepaid plans valid for 30 days. Later, Airtel introduced two plans valid for one month. The most important of these is the Rs 319 plan. Reliance Jio is introducing a plan that is almost similar to Airtel's Rs 319 plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X