Airtel | എയർടെൽ യൂസേഴ്സ് ഏറ്റവുമിഷ്ടപ്പെടുന്ന ഹെവി ഡാറ്റ പ്ലാനുകൾ
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന, ഏണ്ണം പറഞ്ഞ പ്ലാനുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്. തടസങ്ങളില്ലാത്ത സേവനങ്ങൾ എയർടെലിനെ മറ്റ് കമ്പനികളിൽ നിന്നു വ്യത്യസ്തമാക്കുന്നു. എയർടെൽ ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളിലെ മികച്ച ഓപ്ഷനുകളാണ് 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ.
ഒരു ദിവസം 2.5 ജിബി ഡാറ്റ നൽകുന്ന ഓഫറുകൾ ഹെവി ഡാറ്റ പായ്ക്കുകളുടെ ഗണത്തിലാണ് വരുന്നത്. സാധാരണയിൽ കൂടുതൽ ഡാറ്റ ഉപയോഗമുള്ളവർക്കാണ് ഈ പ്ലാനുകൾ അനുയോജ്യമാകുക. ദിവസം മുഴുവൻ ഹൈസ്പീഡ് ഇന്റർനെറ്റ് ഓഫർ ചെയ്യുന്നുവെന്നതാണ് ഈ പ്ലാനുകളുടെ സവിശേഷത. ദിവസം 2.5 ജിബി ഡാറ്റയിൽ മണിക്കൂറുകളോളം ഒടിടി സ്ട്രീമിങ് സാധ്യമാകും. അത് പോലെ തന്നെ ഗെയിമിങിനും വലിയ ഫയലുകൾ ഡൌൺലോഡ് ചെയ്യാനുമൊക്കെ ഈ ഡാറ്റ മതിയാകും.

ഓഫീസിലും വീട്ടിലുമൊക്കെ വൈഫൈ കണക്റ്റിവിറ്റിയുള്ളവർക്ക് 2.5 ജിബി ഡാറ്റയൊന്നും ആവശ്യമില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ വൈഫൈ കണക്ഷൻ ലഭ്യമല്ലാത്ത, ഉയർന്ന ഡെയിലി ഡാറ്റ ഉപയോഗമുള്ള യൂസേഴ്സിന് ഈ പ്ലാനുകൾ നല്ലൊരു ഓപ്ഷനാണ്. ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാമെന്ന പ്രത്യേകതയും ഈ പ്ലാനുകൾക്കുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് ആനുകൂല്യങ്ങളും എയർടെലിന്റെ 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ പായ്ക്ക് ചെയ്യുന്നു.
999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ (Airtel Rs 999 Plan) : ഡെയിലി 2.5 ജിബി ഡാറ്റയാണ് 999 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭ്യമാകും. എല്ലാ ദിവസവും 100 എസ്എംഎസുകളും 999 രൂപ വിലയുള്ള എയർടെൽ പ്ലാനിൽ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്.
ആകെ 84 ദിവസത്തെ വാലിഡിറ്റിയിലാണ് 999 രൂപയുടെ എയർടെൽ പ്ലാൻ വരുന്നത്. നിരവധി അധിക ആനുകൂല്യങ്ങളും 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി (Unlimited 5G Data), 84 ദിവസത്തെ വാലിഡിറ്റി ഉള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ് (Amazon Prime Membership), എയർടെൽ എക്സ്ട്രീം ആപ്ലിക്കേഷൻ ആക്സസ് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ യൂസേഴ്സിന് ലഭിക്കുന്നത്.
3,359 രൂപയുടെ എയർടെൽ പ്ലാൻ : എല്ലാ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന രണ്ടാമത്തെ എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് 3,359 രൂപയുടെ ഓഫർ. 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന വാർഷിക പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. അൺലിമിറ്റഡ് വോയ്സ് കോളിങും (Unlimited Calling) പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസുകളും 3,359 രൂപയുടെ എയർടെൽ പ്ലാനിന്റെ സവിശേഷതയാണ്.
3,359 രൂപയുടെ എയർടെൽ പ്ലാൻ (Airtel Rs 3359 Plan) ഓഫർ ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസാണ് ഇതിൽ ഒന്ന്. ഒരു വർഷം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും പ്ലാനിലുണ്ട് (Disney+ Hotstar Mobile). അപ്പോളോ 24 ബെ 7 സർക്കിൾ ബെനിഫിറ്റ്സും 3,359 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications








