കുറഞ്ഞ വിലയില്‍ പ്രതി ദിനം 2ജിബി/3ജിബി ഡാറ്റയുമായി എയര്‍ടെല്‍!

Written By:

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ തങ്ങളുടെ പ്ലാനുകള്‍ പുതുക്കി. 349, 549 രൂപ പ്ലാനുകളാണ് പുതുക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റ് ഗെയിം മോഡ് എങ്ങനെ ഉപയോഗിക്കാം?

കുറഞ്ഞ വിലയില്‍ പ്രതി ദിനം 2ജിബി/3ജിബി ഡാറ്റയുമായി എയര്‍ടെല്‍!

ഇതില്‍ നിന്നും മനസ്സിലാക്കാം ജിയോയുമായുളള താരിഫ് യുദ്ധം ഇപ്പോഴെന്നും വിടാന്‍ എയര്‍ടെല്‍ തയ്യാറല്ല എന്ന്. പുതുതായി പുറത്തിറക്കിയ താരിഫ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 500എംബി ഡാറ്റ അധികം നല്‍കും.

വോഡാഫോണും ഐഡിയയും അവരുടെ ഡാറ്റ പ്ലാനുകള്‍ പരിഷ്‌കരിക്കുന്നുണ്ടെങ്കിലും ജിയോയോയും എയര്‍ടെല്ലുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

എയര്‍ടെല്ലിന്റെ പുതുക്കിയ താരിഫ് പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 349 രൂപ പ്ലാന്‍

സെപ്തംബറിലാണ് 1ജിബി ഡാറ്റയോടു കൂടി എയര്‍ടെല്‍ 349 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. അതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും നല്‍കിയിരുന്നു, വാലിഡിറ്റി 28 ദിവസവും.

എന്നാല്‍ ഈ പ്ലാന്‍ പുതുക്കിയ ഓഫര്‍ ഇങ്ങനെയാണ്, 349 രൂപയ്ക്ക് 2ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നു, കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും, 100 എസ്എംഎസും പ്രതി ദിനം. 28 ദിവസം തന്നെയാണ് ഈ പ്ലാന്‍ വാലിഡിറ്റിയും. 28 ദിവസത്തില്‍ 56ജിബി ഡാറ്റയാണ് മൊത്തമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

70 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍: മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍!!!

ജിയോ 309 രൂപ പ്ലാന്‍

എര്‍ടെല്ലിന്റെ 349 രൂപ പ്ലാനുമായി ജിയോയുടെ 309 രൂപ പ്ലാന്‍ താരതമ്യം ചെയ്യുമ്പോള്‍, ജിയോ നല്‍കുന്നത് 1ജിബി ഡാറ്റ പ്രതി ദിനം, 49 ദിവസം വാലിഡിറ്റി ഇതിനോടൊപ്പം ഫ്രീ കോള്‍, 3000 എസ്എംഎസ്, റോമിങ്ങ് ഔട്ട്‌ഗോയിംഗ് കോള്‍, ജിയോ ആപ്‌സ് ആക്‌സസ് എന്നിവയും നല്‍കുന്നു.

എയര്‍ടെല്‍ 549 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 549 രൂപ പ്ലാനില്‍ 2.5ജിബി ഡാറ്റയായിരുന്നു, എന്നാല്‍ പുതുക്കിയ പ്ലാനില്‍ 3ജിബി ഡാറ്റയാണ് പ്രതി ദിനം നല്‍കുന്നത്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 100എസ്എംഎസും ചെയ്യാം. 28 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has quietly raised the data limit for its Rs. 349 and Rs. 549 plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot