Home
News

Airtel | കുറച്ച് കാലത്തേക്ക് കൂടുതൽ ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകൾ

പ്രത്യേകിച്ച് പ്രതിദിന ലിമിറ്റുകൾ ഒന്നുമില്ലാതെ ധാരാളം ഡാറ്റ നൽകുന്ന പ്ലാനുകളെയാണ് പൊതുവെ ലംപ് സം ഡാറ്റ പ്രീപെയ്ഡ് പായ്ക്കുകൾ എന്ന് പറയുന്നത്. ഓഫറിന് ഒപ്പമുള്ള ഡാറ്റ ബാലൻസ് ലാനിന്റെ വാലിഡിറ്റി കാലളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോ​ഗിച്ച് തീർക്കാൻ യൂസറിന് സാധിക്കും. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

നിങ്ങൾ യൂസ് ചെയ്യുന്ന ലംപ് സം ഡാറ്റ പ്രീപെയ്ഡ് പ്ലാൻ 10 ദിവസം വാലിഡിറ്റിയും 10 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നുവെന്ന് കരുതുക. ഇതിലെ 10 ജിബി ഡാറ്റ ഒരു ദിവസം കൊണ്ടോ 10 ദിവസം കൊണ്ടോ ഉപയോഗിച്ച് തീർക്കാൻ കഴിയുമെന്നതാണ് സവിശേഷത. ഫെയർ യൂസേജ് പോളിസി അനുസരിച്ചുള്ള ഡാറ്റ ലിമിറ്റ് മാത്രമായിരിക്കും ഇത്തരം പ്ലാനുകളിൽ ഉള്ളത്.

Airtel | കുറച്ച് കാലത്തേക്ക് കൂടുതൽ ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം മൊബൈൽ യൂസേഴ്സും. ഉയർന്ന ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റുമായി വരുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകളും യൂസേഴ്സിന് ലഭ്യമാണ്. എന്നാൽ ചില ദിവസങ്ങളിൽ നമുക്ക് ധാരാളം ഡാറ്റ ആവശ്യമായി വരും. ഡെയിലി ഡാറ്റ പ്ലാനുകൾക്കൊപ്പമുള്ള ഡാറ്റ പെട്ടെന്ന് തീരുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് ലംപ് സം ഡാറ്റ പ്ലാനുകൾ ഉപയോഗപ്രദമാകുന്നത്. ഏകീകൃതമല്ലാത്ത ഡാറ്റ ഉപയോഗ പാറ്റേണുകൾ ഉള്ള യൂസേഴ്സിന് പ്രത്യേകിച്ചും.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ (Airtel) ഇത്തരത്തിലുള്ള നിരവധി ലംപ് സം ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. മിക്കവാറും ലംപ് സം ഡാറ്റ പ്ലാനുകളും കുറച്ച് കാലത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നവയാണ്. കൂടുതൽ ഡാറ്റ ആവശ്യങ്ങൾ ഉള്ള എയർടെൽ യൂസേഴ്സിന് ഈ ലംപ് സം ഡാറ്റ പായ്ക്കുകൾ മികച്ച ഓപ്ഷനാണെന്ന് തന്നെ പറയാം.

489 രൂപയുടെ ഓഫറാണ് ലിസ്റ്റിലെ ആദ്യ പ്ലാൻ. 30 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും 300 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്. അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസിന് ഒപ്പം അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും 489 രൂപയുടെ പ്ലാൻ നൽകുന്നു.

ഒരു മാസത്തെ വാലിഡിറ്റിയുമായി വരുന്ന 509 രൂപയുടെ പ്ലാൻ 60 ജിബി ഡാറ്റയാണ് യൂസേഴ്സ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 300 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസ്, അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും 489 രൂപയുടെ പ്ലാൻ നൽകുന്നു.

30 ദിവസത്തെ വാലിഡിറ്റിയുള്ള 199 രൂപ പ്ലാനാണ് ലിസ്റ്റിലെ അടുത്ത എയർടെൽ ഓഫർ. അൺലിമിറ്റഡ് വോയ്‌സ് കോളിങും 300 എസ്എംഎസും 3 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. അധിക നേട്ടമായി ഫ്രീ ഹെലോട്യൂൺസും വിങ്ക് മ്യൂസിക് ആക്സസും നൽകുന്നു. 1 ജിബി, 2 ജിബി ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന 155 രൂപ, 179 രൂപ പ്ലാനുകളും എയർടെലിന്റേതായി ലഭ്യമാകും.

30 ദിവസത്തെ വാലിഡിറ്റിയിൽ 25 ജിബി ലംപ് സം ഡാറ്റ ആവശ്യമുള്ള യൂസേഴ്സിന് എയർടെൽ നൽകുന്ന 296 രൂപ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ഒപ്പം ആനുകൂല്യങ്ങളും 296 രൂപയുടെ പ്ലാനിൽ ലഭ്യമാകും. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അധിക ആനുകൂല്യങ്ങളായി ലഭിക്കുക.

More from GizBot

Best Mobiles in India

English summary
Bharti Airtel, the country's second largest telecom company, offers several such lump sum data plans. Most of the lump sum data plans also offer limited validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X