Home
News

ആവശ്യങ്ങളെല്ലാം നിറവേറ്റാം; 499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാനിനെക്കുറിച്ചറിയാം | Airtel

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ വിവിധ സെഗ്മെന്റുകളിലായി ധാരാളം പ്ലാനുകൾ ഓഫർ ചെയ്യുന്നു. പോസ്റ്റ്പെയ്ഡ് സെഗ്മെന്റിലും എണ്ണം പറഞ്ഞ എയർടെൽ പ്ലാനുകൾ ലഭ്യമാണ്. എയർടെൽ ഇൻഫിനിറ്റി, എയർടെൽ ബ്ലാക്ക് പ്ലാനുകളിലൂടെ വ്യത്യസ്ത സർവീസുകൾ ബണ്ടിൽ ചെയ്തും കമ്പനി നൽകുന്നുണ്ട്. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

ഓരോ യൂസറിന്റെയും ആവശ്യങ്ങളും മുൻഗണനകളും വ്യത്യസ്തമായിരിക്കും. ചിലർക്ക് ഡാറ്റ കൂടുതൽ വേണം. മറ്റ് ചിലർക്ക് മൊബൈൽ ഡാറ്റ ആവശ്യമേ ഉണ്ടാകില്ല. ഇത്തരത്തിൽ എല്ലാത്തരം യൂസേഴ്സിന്റെയും വ്യത്യസ്തമായ ആവശ്യങ്ങളും താത്പര്യങ്ങളും നിറവേറ്റുന്നവയാണ് എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ. പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് അനുയോജ്യമായ ഒരു എയർടെൽ പോസ്റ്റ്പെയ്ഡ് ഓഫ‍ർ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

ആവശ്യങ്ങളെല്ലാം നിറവേറ്റാം; 499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ

ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആയാൽ നല്ലൊരു നെറ്റ്വർക്കിന്റെ സപ്പോർട്ട് വേണം. ഹൈ സ്പീഡ് കണക്റ്റിവിറ്റിയും ആവശ്യമാണ്. ഒടിടി ബെനിഫിറ്റ്സ് ഉണ്ടെങ്കിൽ പ്ലാൻ കൂടുതൽ ആകർഷകമാകും. ഇത്രയും ആനുകൂല്യങ്ങളെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ നല്ലൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ എന്ന് പറയാനും കഴിയില്ല. ഈ പറഞ്ഞവ എല്ലാം ഓഫർ ചെയ്യുന്ന എയർടെൽ ഓഫറാണ് 499 രൂപ വില വരുന്ന എയർടെൽ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് പ്ലാൻ. എയർടെൽ പ്ലാറ്റിനം പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Airtel Rs 499 Platinum Postpaid Plan : ഈ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ യൂസേഴ്സിന് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് എന്നിവ ഉൾപ്പടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം ഓഫർ ചെയ്യുന്നു. 75 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാനിന് ഒപ്പം ലഭ്യമാകുന്നത്. 200 ജിബി വരെ ഡാറ്റ റോൾ ഓവറും 499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ ഫീച്ചർ ചെയ്യുന്നു.

ആവശ്യങ്ങളെല്ലാം നിറവേറ്റാം; 499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ

ഡെയിലി 100 എസ്എംഎസുകളും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. സൌജന്യമായി ലഭിക്കുന്ന എസ്എംഎസുകളുടെ പരിധി കഴിഞ്ഞാൽ എല്ലാ ലോക്കൽ, എസ്റ്റിഡി എസ്എംഎസുകൾക്കും 10 പൈസ നിരക്കിൽ ഈടാക്കും. ബണ്ടിൽ ചെയ്ത ഡാറ്റ പരിധി കഴിഞ്ഞാൽ ഒരു എംബിക്ക് 2 പൈസ നിരക്കിൽ ഉപയോഗം തുടരാനും സാധിക്കും. മറ്റ് നിരവധി അനുകൂല്യങ്ങളും എയർടെലിന്റെ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. അതിൽ ഒന്നാണ് ഹാൻഡ്സെറ്റ് പ്രൊട്ടക്ഷൻ സബ്സ്ക്രിപ്ഷൻ.

നിങ്ങളുടെ ഫോണിന് പൊട്ടലും തട്ടലുമൊക്കെ ഉണ്ടായാലും ഒരു വർഷത്തെ പരിരക്ഷ ഈ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും ഈ സേവനം ലഭ്യമാക്കാൻ കഴിയും. 499 രൂപയുടെ പ്ലാൻ എയർടെൽ റിവാർഡ്സ് ബെനിഫിറ്റ്സും പായ്ക്ക് ചെയ്യുന്നു. ബ്ലൂ റിബൺ ടാഗ് അൺലിമിറ്റഡ്, അപ്പോളോ 24 ബൈ 7 (ഒരു വർഷത്തേക്ക്), കോൺടാക്‌റ്റ്‌ലെസ് ഫാസ്‌ടാഗ് ഡെലിവറി തുടങ്ങിയവയാണ് പ്ലാനിനൊപ്പം ലഭിക്കുന്ന എയർടെൽ റിവാർഡ്സ്.

ആവശ്യങ്ങളെല്ലാം നിറവേറ്റാം; 499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ

പ്ലാനിന് ഒപ്പം ഒടിടി ബെനിഫിറ്റ്സും കമ്പനി ഓഫർ ചെയ്യുന്നു. 6 മാസം വാലിഡിറ്റിയുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ ( ഒരു വർഷം ) സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം മൊബൈൽ പായ്ക്ക് എന്നിവയാണ് ഒടിടി ആനുകൂല്യങ്ങൾ. വിങ്ക് പ്രീമിയം, ഹലോ ട്യൂൺസ് എന്നിവയും 499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ ഓഫർ ചെയ്യുന്നു.

499 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാനിൽ ഒരു കണക്ഷൻ മാത്രമാണ് ഉള്ളത്. ഒരു കണക്ഷൻ കൂടി വേണമെന്നുള്ളവർക്ക് 299 രൂപയ്ക്ക് അഡ് ഓൺ കണക്ഷൻ ലഭ്യമാകും. 299 രൂപയുടെ ആഡ് ഓൺ കണക്ഷൻ 30 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും ഓഫർ ചെയ്യുന്നു. ഇക്കാര്യത്തിൽ എയർടെലിന്റെ 599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടുതൽ മികച്ചൊരു ഓപ്ഷനാണ്. രണ്ട് കണക്ഷനുകളുമായാണ് ഈ പ്ലാൻ വരുന്നത്.

Best Mobiles in India

English summary
Airtel, the country's second-largest telecom company, offers a wide range of plans across various segments. A number of Airtel plans are available in the postpaid segment as well. The company also bundles different services through its Airtel Infinity and Airtel Black plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X