Home
News

Airtel | ആമസോൺ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്ന അടിപൊളി എയർടെൽ പ്ലാൻ

ഇന്ത്യൻ ടെലിക്കോം രംഗത്ത് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന കമ്പനിയേതെന്ന ചോദ്യത്തിന് എയർടെൽ (Airtel) എന്നാണുത്തരം. പ്രീപെയ്ഡ് സെക്റ്ററിൽ ഏറ്റവും അധികം ആക്റ്റീവ് യൂസേഴ്സ് എന്ന നേട്ടത്തിലേക്ക് കമ്പനി വളർന്ന് കയറിയത് പോലും സേവനങ്ങളുടെ ഗുണമേന്മ കൊണ്ടാണ്. പ്രീപെയ്ഡ് സെക്റ്ററിലെ നേട്ടങ്ങൾ പോസ്റ്റ്പെയ്ഡിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഭാരതി എയർടെൽ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഓഫറുകളിൽ (Airtel Postpaid) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ്. പോസ്റ്റ്‌പെയ്ഡ് വിഭാഗത്തിൽ ടെലിക്കോം കമ്പനികൾക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയുന്ന സമയങ്ങളിൽ ഒന്നാണിത്. അത്രയധികം യൂസേഴ്സാണ് പ്രതിമാസ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നത്. പോസ്റ്റ്പെയ്ഡ് പ്ലാനുകൾ യൂസേഴ്സിനും നല്ലൊരു ഓപ്ഷനാണ്. ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ച് വലിയ ആശങ്കയൊന്നും വേണ്ടെന്നതാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പ്രത്യേകത.

ആമസോൺ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്ന എയർടെൽ പ്ലാൻ

ബില്ല് വരുമ്പോൾ മാത്രം പണമടച്ചാൽ മതിയെന്നതും പോസ്റ്റ്പെയ്ഡ് പ്ലാനുകളെ ആകർഷകമാക്കുന്നു. എപ്പോഴും മൊബൈൽ നെറ്റ്വർക്കിലേക്ക് കണക്റ്റ്ഡ് ആയിരിക്കാനും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സഹായിക്കുന്നു. എയർടെൽ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. 399 രൂപയാണ് എയർടെലിന്റെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ വില. എന്നാൽ ഈ പ്ലാനിന് ഒപ്പം കാര്യമായ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ ഓഫർ ചെയ്യുന്നില്ലെന്നൊരു പോരായ്മയുണ്ട്.

അധികം ആനുകൂല്യങ്ങൾ ആവശ്യമില്ലാത്ത ബജറ്റ് കൺസേൺ ഉള്ള യൂസേഴ്സിന് 399 രൂപയുടെ പ്ലാൻ മതിയായ ഓഫർ തന്നെയാണ്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് വേണമെന്നുള്ളവർക്ക് ഈ പ്ലാൻ പോരാതെ വരികയും ചെയ്യും. ഒരുപാട് കാശ് ചിലവഴിക്കാതെ തന്നെ ഒടിടി ആക്സസ് ചെയ്യുന്ന ഓഫറാണ് 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ. കൂ‌ടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

499 രൂപ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ : പ്ലാനിന് ഒപ്പം 75 ജിബി ഡാറ്റയും എല്ലാ ദിവസവും 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ സവിശേഷതയാണ്. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയാണ് യൂസേഴ്സിന് ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ. ആമസോൺ പ്രൈം ആറ് മാസത്തേക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്കുമാണ് വരുന്നത്.

ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് മ്യൂസിക് പ്രീമിയം എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും 499 രൂപ വില വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഇതൊരു ഫാമിലി പ്ലാൻ അല്ലാത്തതിനാൽ ആഡ് ഓൺ കണക്ഷനുകൾ ഒന്നും ലഭിക്കില്ല. ആഡ് ഓണുകൾ വേണമെന്നുള്ളവർ 299 രൂപ അധികമായി നൽകണം. ഓരോ ആഡ് ഓൺ കണക്ഷനുകൾക്കൊപ്പവും, 30 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ എന്നിവയുമുണ്ട്.

ഈ പ്ലാനിനൊപ്പം ഒരു ആക്ടിവേഷൻ ഫീസും ഉൾപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ആക്ടിവേഷൻ ഫീസ് 300 രൂപയും ചിലയിടങ്ങളിൽ അത് 250 രൂപയുമാണ്. നിങ്ങൾ ഒരു പുതിയ കണക്ഷൻ വാങ്ങുമ്പോൾ ഇത് ഒരു വൺ ടൈം ഫീസ് എന്ന നിലയിലായിരിക്കും ഈ‌ടാക്കുക. ചില സ്ഥലങ്ങളിൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകേണ്ടി വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് ആക്റ്റിവേറ്റ് ചെയ്ത കണക്ഷനുകളിൽ എയർടെൽ ബ്ലാക്ക് സ‍വീസിലേക്കുള്ള ആക്സസ് ലഭ്യമാകില്ലെന്നതും യൂസേഴ്സ് അറിഞ്ഞിരിക്കണം.

More from GizBot

Best Mobiles in India

English summary
Airtel provides the best services in the Indian telecom sector. Company is all set to replicate its gains in the prepaid sector in the postpaid sector as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X