Home
News

കാ​ശെടുത്ത് 'വീശാൻ' തയാറുള്ളവർക്ക് ഒരു മാസത്തേക്ക് എയർടെൽ നൽകുന്നത് എന്താണെന്ന് അ‌റിയാമോ?

മികച്ച സേവനങ്ങൾ നൽകി ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന സ്ഥാപനമാണ് എയർടെൽ. വിവിധ നിരക്കുകളിൽ വരിക്കാർക്ക് ​ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ പാകത്തിൽ നിരവധി റീച്ചാർജ് പ്ലാനുകൾ ടെലിക്കോം കമ്പനികൾ പുറത്തിറക്കാറുണ്ട്. എന്നാൽ മറ്റ് കമ്പനികളുടെ ടെലിക്കോം പ്ലാനിൽനിന്ന് തികച്ചും വേറിട്ട് നിൽക്കുന്നവയാണ് എയർടെലിന്റെ പ്ലാനുകൾ.

മികച്ച ആനുകൂല്യങ്ങൾ പ്ലാനുകളിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അ‌ത് ഉപയോക്താവിന് സുഗമമായി ആസ്വദിക്കാനുള്ള അ‌വസരവും എയർടെൽ ഒരുക്കാറുണ്ട്. എയർടെലിന്റെ സേവനങ്ങൾക്കെതിരേ പൊതുവെ പരാതികൾ കുറവാണ് എന്നത് അ‌തിന്റെ തെളിവാണ്. ഇങ്ങനെ മികച്ച സേവനങ്ങൾ നൽകുന്നതിനാലാകാം, എയർടെൽ പ്ലാനുകൾക്ക് മറ്റു കമ്പനികളുടെ പ്ലാനുകളെക്കാൾ നിരക്ക് അ‌ൽപ്പം കൂടുതലാണ് എന്ന് ആക്ഷേപമുയരാറുണ്ട്.

കാ​ശെടുത്ത് 'വീശാൻ' തയാറുള്ളവർക്ക് ഒരു മാസത്തേക്ക് എയർടെൽ നൽകുന്നത് ?

എന്നാൽ ലഭ്യമാകുന്ന മികച്ച സേവനത്തിന്റെ വിലയായി കണക്കാക്കി എയർടെലിന്റെ ഉയർന്ന നിരക്കിലുള്ള പ്ലാനുകൾ മടികൂടാതെ തെരഞ്ഞെടുക്കുന്നവർ ധാരാളമുണ്ട്. ഒരു മാസത്തെ മൊ​ബൈൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നിരവധി എയർടെൽ പ്ലാനുകൾക്കിടയിൽ എത്തുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 509 രൂപയുടെ എയർടെൽ പ്ലാൻ.

ഒരു മാസത്തെ ടെലിക്കോം ആവശ്യങ്ങൾക്കായി 500 രൂപയ്ക്ക് മുകളിൽ ചെലവഴിക്കേണ്ടതുണ്ടോ എന്ന് ചിലർ ആലോചിക്കുന്നുണ്ടാകും. എന്നാൽ കുറഞ്ഞ നിരക്കിലുള്ള മറ്റ് പ്ലാനുകളും ലഭ്യമാണ് എന്നതാണ് അ‌വർക്കുള്ള മറുപടി. ഉയർന്ന നിരക്കിലുള്ള പ്ലാനുകൾ താൽപര്യമുള്ള ആളുകൾ മാത്രം തെരഞ്ഞെടുത്താൽ മതിയെന്നാണ് എയർടെലിന്റെ പക്ഷം.

കാ​ശെടുത്ത് 'വീശാൻ' തയാറുള്ളവർക്ക് ഒരു മാസത്തേക്ക് എയർടെൽ നൽകുന്നത് ?

509 രൂപയുടെ ഭാരതി എയർടെൽ പ്ലാൻ: ഒരു മാസത്തെ വാലിഡിറ്റിയിലാണ് 509 രൂപയുടെ എയർടെൽ പ്ലാൻ എത്തുന്നത്. ഇവിടെ ഒരു മാസത്തെ വാലിഡിറ്റി അർത്ഥമാക്കുന്നത് ഉപയോക്താക്കൾ അടുത്ത മാസം അതേ തീയതിയിൽ വീണ്ടും റീചാർജ് ചെയ്യേണ്ടിവരും എന്നാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 60 ജിബി ഡാറ്റയാണ് ലഭ്യമാകുക.

ശരാശരി ഡാറ്റ ഉപയോഗം മാത്രമുള്ള ഉപയോക്താക്കൾക്ക് പോലും പ്രതിദിനം കുറഞ്ഞത് 2 ജിബി ഡാറ്റ ആവശ്യമാണ്. ആ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷൻ തന്നെയാണ് 509 രൂപയുടെ എയർടെൽ പ്ലാൻ. 60 ജിബി ഡാറ്റയ്ക്ക് പുറമേ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും ലഭിക്കും.

മൊത്തത്തിൽ നോക്കിയാൽ ഒരു മാസത്തെ ടെലിക്കോം ആവശ്യങ്ങളെല്ലാം മികച്ച രീതിയിൽ നിറവേറ്റാൻ ആവശ്യമായ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്താൻ എയർടെൽ ശ്രദ്ധിച്ചിട്ടുണ്ട് എന്നുകാണാം. കൂടാതെ എയർടെലിന്റെ അ‌ൺലിമിറ്റഡ് 5ജി ലഭിക്കാനും ഈ പ്ലാൻ ഉപയോക്താക്കളെ യോഗ്യരാക്കും. എന്നാൽ, ഓഫർ ലഭിക്കാൻ, ഉപയോക്താവിന് 5ജി ഫോൺ ഉണ്ടായിരിക്കുകയും എയർടെല്ലിന്റെ 5ജി കവറേജ് പ്രദേശത്ത് ജീവിക്കുകയും വേണം.

കാ​ശെടുത്ത് 'വീശാൻ' തയാറുള്ളവർക്ക് ഒരു മാസത്തേക്ക് എയർടെൽ നൽകുന്നത് ?

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമെ ഏതാനും അ‌ധിക ആനുകൂല്യങ്ങളും 509 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്നുണ്ട്. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങൾ ആണ് ഉപയോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ എയർടെൽ നൽകിയിട്ടില്ല എന്നത് ഉപയോക്താക്കളെ ചെറുതായി നിരാശരാക്കുന്നു.

509 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന മറ്റൊരു പ്ലാൻ കൂടി എതാണ്ട് ഇതിനോട് അ‌ടുത്തുവരുന്ന നിരക്കിൽ എയർടെൽ നൽകുന്നുണ്ട്. 489 രൂപയുടെ പ്ലാൻ ആണത്. ഈ പ്ലാനിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 300 എസ്എംഎസും ഉണ്ട്. 30 ദിവസത്തെ വാലിഡിറ്റിയും ലഭ്യമാകും. ആകെ 50 ജിബി ഡാറ്റയാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതാണ് വ്യത്യാസം.

More from GizBot

Best Mobiles in India

English summary
The Airtel Rs. 509 plan is one of the best Airtel plans to meet your mobile telecom needs for a month. A total of 60 GB of data will be available with a validity of 30 days. In addition to data, users get unlimited voice calls and 300 SMS with this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X