Home
News

ജിയോയ്ക്ക് പണികൊടുക്കാൻ പുത്തന്‍ ഓഫറുകളുമായി എയര്‍ടെല്‍!

By Gizbot Bureau

റിലയന്‍സ് ജിയോക്ക് കനത്ത വെല്ലുവിളിയുമായാണ് പലപ്പോഴും എയര്‍ടെല്‍ എത്താറുളളത്. ഇത്തവണ എയര്‍ടെല്ലിന്റെ ഓഫര്‍ അണ്‍ലിമിറ്റഡ് കോളുകളും ഡേറ്റയും ഉള്‍പ്പെടുത്തിയാണ്‌എത്തിയിരിക്കുന്നത്.

ജിയോയ്ക്ക് പണികൊടുക്കാൻ പുത്തന്‍ ഓഫറുകളുമായി എയര്‍ടെല്‍!

എയര്‍ടെല്ലിന്റെ പുതിയ 597 രൂപ പ്ലാനില്‍ 168 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇതിനോടൊപ്പം 10ജിബി ഡേറ്റയും 100 എസ്എംഎസും പ്രതിദിനം നല്‍ക്കുന്നു.

എയര്‍ടെല്‍ അവതരിപ്പിച്ച രണ്ടാമത്തെ ദീര്‍ഘകാല പദ്ധതിയാണ് ഇത്. ഇതിനു മുന്‍പ് എയര്‍ടെല്‍ അവതരിപ്പിച്ച മറ്റൊരു ദീര്‍ഘകാല പദ്ധതിയാണ് 995 രൂപ പ്ലാന്‍. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 100എസ്എംഎസ്, 1ജിബി 3ജി/ 4ജി ഡേറ്റ പ്രതി മാസം (മൊത്തത്തില്‍ 6ജിബി ഡേറ്റ), 180 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

ഈ രണ്ടു പ്ലാനുകളും താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്ലാന്‍ 597 രൂപയുടെ പ്ലാന്‍ തന്നെയാണ്. 995 രൂപയുടെ പ്ലാന്‍ പ്രമുഖ ടെലികോം സര്‍ക്കിളുകളിലും നിലവില്‍ ഉപയോഗിക്കാറുണ്ട്.

എയര്‍ടെല്ലിന്റെ 597 രൂപ പ്ലാന്‍ ജിയോയുടെ 999 രൂപ പ്ലാനുമായാണ് താരതമ്യം ചെയ്യുന്നത്. ജിയോയുടെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100എസ്എംഎസുമാണ് നല്‍കുന്നത്. ജിയോ പ്ലാനില്‍ 90 ദിവസത്തെ വാലിഡിറ്റിയാണ്. കൂടാതെ ഈ പ്ലാനില്‍ മൊത്തം നല്‍കുന്നത് 60ജിബി 4ജി ഡേറ്റയും. ജിയോയുടെ ഈ പ്ലാനും ഏകദേശം എല്ലാ മാര്‍ക്കറ്റിലും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Airtel Rs 597 Recharge Plan With Unlimited Voice Calls, 10GB Data for 168 Days Validity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X