ഭാര്യയ്ക്കും ഭർത്താവിനും ഇത് മതിയാകും; ജിയോയെ വെല്ലുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാൻ
എയർടെൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 599 രൂപ വില വരുന്ന പ്ലാറ്റിനം പോസ്റ്റ്‌പെയ്ഡ് ഓഫർ. ഒരു ആഡ് ഓൺ കണക്ഷൻ ഓഫറുമായി വരുന്ന 599 രൂപയുടെ പ്ലാൻ റിലയൻസ് ജിയോയുടെ സമാന നിരക്കിലുള്ള പ്ലാനിനെക്കാളും മികച്ചതാണെന്നും വിലയിരുത്തപ്പെടുന്നു. കൂടുതലറിയാൻ തുടർന്ന് വായിക്കുക.
രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എയർടെലിന്റെ പുതിയ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് പ്ലാൻ ഒരു ആഡ്-ഓൺ കണക്ഷൻ ഓഫറുമായി കമ്പനിയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാൻ അവതരിപ്പിച്ചു. മൊത്തത്തിൽ രണ്ട് കണക്ഷനുകളും പ്ലാനിനൊപ്പം ലഭിക്കും. അതായത് ഒരു കണക്ഷന് ചിലവ് വരുന്നത് പ്രതിമാസം 299 രൂപ മാത്രം. എയർടെലിന്റെ 599 രൂപയുടെ എയർടെൽ പ്ലാറ്റിനം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചറിയാം.

599 രൂപയുടെ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് പ്ലാൻ: യൂസേഴ്സിന് ഒരു പ്രൈമറി കണക്ഷനും ഒരു ആഡ് ഓൺ കണക്ഷനും അധിക നിരക്കുകളൊന്നും കൂടാതെ ഓഫർ ചെയ്യുന്നു. ഡാറ്റ നൽകുന്നതിൽ ഒരു പിശുക്കും കാട്ടാതെയാണ് എയർടെൽ തങ്ങളുടെ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് പ്ലാൻ കൊണ്ട് വരുന്നത്. ആകെ മൊത്തം 105 ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. അതിൽ 75 ജിബി ഡാറ്റ പ്രൈമറി കണക്ഷനിലേക്കും 30 ജിബി ഡാറ്റ ആഡ് ഓൺ കണക്ഷനിലേക്കുമാണ് നൽകുന്നത്.
എന്നാൽ തന്നെയും ആകെയുള്ള 105 ജിബി ഡാറ്റ ഫാമിലി പൂൾ എന്ന നിലയിലാണ് കണക്കാക്കുന്നത്. അതിനാൽ മൊത്തം ഡാറ്റ ആനുകൂല്യം രണ്ട് നമ്പറിലും ഉപയോഗപ്പെടുത്താൻ കഴിയും. ഇതിനൊപ്പം 200 ജിബി ഡാറ്റ റോൾഓവർ സൌകര്യവും പ്ലാനിലുണ്ട്. ഈ മാസം ഉപയോഗിക്കാൻ കഴിയാതെ പോയ ഡാറ്റ അടുത്ത മാസം ഉപയോഗിക്കാനുള്ള സൌകര്യമാണ് ഡാറ്റ റോൾഓവർ. ഡാറ്റ ക്വാട്ട കഴിഞ്ഞാൽ യൂസേഴ്സിന് ഒരു എംബിയ്ക്ക് 2 പൈസ നിരക്കിൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും.

വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ : 599 രൂപയുടെ Airtel പ്ലാറ്റിനം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് എന്നിവയുൾപ്പടെ അൺലിമിറ്റഡ് വോയ്‌സ് കോൾ ആനുകൂല്യങ്ങളാണ് ഓഫർ ചെയ്യുന്നത്. രണ്ട് കണക്ഷനുകളിലും ഡെയിലി 100 എസ്എംഎസുകളും ( ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് ) 599 രൂപയുടെ എയർടെൽ പ്ലാറ്റിനം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
വിഐപി സർവീസും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും : 599 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഹാൻഡ്സെറ്റ് പ്രൊട്ടക്ഷൻ ബെനിഫിറ്റും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 12 മാസമാണ് ഇതിന്റെ കാലാവധി. എയർടെലിന്റെ വിഐപി സർവീസിനും പ്ലാൻ സെലക്റ്റ് ചെയ്യുന്നവർ അർഹരാണ്. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും നിങ്ങൾക്ക് ഹാൻഡ്സെറ്റ് പ്രൊട്ടക്ഷൻ ഓഫർ ക്ലെയിം ചെയ്യാനാകും.

ഒടിടി, ഇൻഹൗസ് ആപ്പ് ആനുകൂല്യങ്ങൾ : 599 രൂപയുടെ എയർടെൽ പ്ലാറ്റിനം പ്ലാൻ ആറ് മാസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും യാതൊരു അധിക ചിലവുകളുമില്ലാതെ ഓഫർ ചെയ്യുന്നു. ഒരു വർഷത്തേക്കാണ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. 599 രൂപ പ്ലാറ്റിനം പ്ലാൻ എടുത്തിട്ടുള്ള യൂസേഴ്സിന് എക്സ്ട്രീം മൊബൈൽ പായ്ക്കും വിങ്ക് പ്രീമിയം ബെനിഫിറ്റ്സും ലഭ്യമാണ്.
എയർടെൽ റിവാർഡ് ബെനിഫിറ്റ്സ് : 599 രൂപയുടെ എയർടെൽ അധിക ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. അപ്പോളോ 24 ബൈ 7 സർക്കിൾ മെമ്പർഷിപ്പ്, ഫാസ്ടാഗിൽ 100 രൂപയുടെ ഡിസ്കൌണ്ടും ബ്ലൂ റിബൺ ബാഗ് സർവീസും പ്ലാനിനൊപ്പം ലഭിക്കുന്നു. അധിക നിരക്കുകളില്ലാതെ ഈ പ്രീമിയം ആനുകൂല്യങ്ങൾ റിവാർഡുകളായി ഓഫർ ചെയ്യുന്ന ഏക കമ്പനി കൂടിയാണ് എയർടെൽ.
599 രൂപയുടെ Jio പോസ്റ്റ്പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയ്സ് കോളിങ്, അൺലിമിറ്റഡ് 5ജി, എതാനും ജിയോ ആപ്പുകൾ എന്നിവയാണ് ഓഫർ ചെയ്യുന്നത്. അതായത് കാര്യമായ അധിക ആനുകൂല്യങ്ങളൊന്നും 599 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്നില്ല. അതേ സമയം എയർടെൽ ഒരു പ്ലാനിൽ രണ്ട് കണക്ഷനുകളും ആവശ്യത്തിന് ഡാറ്റയും അധിക ആനുകൂല്യങ്ങളും നൽകുന്നു. പ്രായോഗികത കണക്കിലെടുക്കുമ്പോൾ രണ്ട് പേരുള്ള ഒരു കുടുംബത്തിനൊക്കെ ഈ പ്ലാൻ അനുയോജ്യമാണ്.


Click it and Unblock the Notifications








