Home
News

ഒരു മാസത്തേക്ക് വെറും 75 രൂപയുടെ പ്ലാനുമായി എയർടെൽ!

By Gizbot Bureau

വീണ്ടും പുതിയൊരു ഓഫറുമായി എയര്‍ടെല്‍ എത്തിയിരിക്കുന്നു. ഇത്തവണ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഓഫര്‍
അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച 75 രൂപ പ്ലാനില്‍ ഒരു ജിബി ഡേറ്റയും 300 മിനിറ്റ് അല്ലെങ്കില്‍ 18,000 സെക്കന്‍ഡ് സൗജന്യ വോയിസ് കോളും അതു പോലെ 100എസ്എംഎസുമാണ് നല്‍കുന്നത്. 28 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. ഐഡിയയുടെ 75 രൂപ പ്ലാനിന്റെ അതേ ആനുകൂല്യമാണ് എയര്‍ടെല്ലിന്റെ ഈ പ്ലാനിലും നല്‍കുന്നത്.

50 രൂപയ്ക്കു താഴെയുളള മറ്റു മികച്ച മറ്റു പ്ലാനുകള്‍ കൂടി ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു.

#1. ജിയോ 49 രൂപ പ്ലാന്‍

#1. ജിയോ 49 രൂപ പ്ലാന്‍

കഴിഞ്ഞ വര്‍ഷമാണ് ജിയോ 49 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. ഇതില്‍ 1ജിബി 4ജി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

#2. ജിയോ 19 രൂപ പ്ലാന്‍

#2. ജിയോ 19 രൂപ പ്ലാന്‍

ജിയോയുടെ 19 രൂപ പ്ലാനില്‍ 150MB 4ജി ഡേറ്റ പ്രതിദിനം ലഭിക്കുന്നു. ഇതിനോടൊപ്പം സൈജന്യ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 20 ഫ്രീ എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

#3. വോഡാഫോണ്‍ 11 രൂപ പ്ലാന്‍

#3. വോഡാഫോണ്‍ 11 രൂപ പ്ലാന്‍

വോഡാഫോണിന്റെ 11 രുപ പ്ലാനില്‍ 60എംബി 4ജി ഹൈ സ്പീഡ് ഡേറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ലിമിറ്റ് കഴിഞ്ഞാല്‍ 4p/10kb എന്നായി ഈടാക്കുന്നതാണ്.

#4. വോഡാഫോണ്‍ 47 രൂപ പ്ലാന്‍

#4. വോഡാഫോണ്‍ 47 രൂപ പ്ലാന്‍

50 രൂപയില്‍ താഴെയുളള വോഡാഫോണിന്റെ മറ്റൊരു പ്ലാനാണ് 47 രൂപയുടേത്. ഇതില്‍ 50എംബി 3ജി/4ജി ഡേറ്റ, 125 മിനിറ്റ് ഫ്രീ ലോക്കല്‍, എസ്റ്റിഡി, നാഷണല്‍ റോംമിംഗ് കോളുകള്‍, 50 എസ്എംഎസ് പ്രതിദിനം എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

#5. എയര്‍ടെല്‍ 49 രൂപ പ്ലാന്‍

#5. എയര്‍ടെല്‍ 49 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 49 രൂപ പ്ലാനില്‍ ഒരു ദിവസത്തെ വാലിറ്റിയില്‍ 3ജിബി 4ജി ഡേറ്റയാണ് നല്‍കുന്നത്. നിങ്ങള്‍ എല്ലായിപ്പോഴും വൈഫൈ ഉപയോഗിക്കുന്നവരാണെങ്കില്‍ 49 രൂപ പ്ലാന്‍ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ്.

#6. എയര്‍ടെല്‍ 9 രൂപ പ്ലാന്‍

#6. എയര്‍ടെല്‍ 9 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ ഇതു തെന്നയാണ്. ഒരു ദിവസത്തെ വാലിറ്റിയില്‍ 3ജി 4ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എയര്‍ടെല്‍ ആപ്പും സൗജന്യമായി ഇതില്‍ ആക്‌സസ് ചെയ്യാം.

#7. എയര്‍ടെല്‍ 8 രൂപ പ്ലാന്‍

#7. എയര്‍ടെല്‍ 8 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 8 രൂപ പ്ലാനില്‍ 35p/minഎന്ന കണക്കില്‍ ഈടാക്കുന്നു. വൈ-ഫൈ ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു നല്ല ഓപ്ഷനാണ്. 56 ദിവസമാണ് ഇൗ പ്ലാന്‍ വാലിഡിറ്റി.

#8. എയര്‍ടെല്‍ 23 രൂപ പ്ലാന്‍

#8. എയര്‍ടെല്‍ 23 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 200എംബി ഡേറ്റ മൂന്നു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോള്‍, 100എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

#9. എയര്‍ടെല്‍ 29 രൂപ പ്ലാന്‍

#9. എയര്‍ടെല്‍ 29 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 29 രൂപ പ്ലാനില്‍ 150എംപി 3ജി/4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ 28 രൂപ പ്ലാനില്‍ 135എംബി ഡേറ്റ 3 ദിവസത്തെ വാലിഡിറ്റിയിലും അതു പോലെ 28 രൂപയ്ക്ക് 200എംപി ഡേറ്റ അഞ്ച് ദിവസത്തെ വാലിഡിറ്റിയിലും നല്‍കുന്നു.

More from GizBot

Best Mobiles in India

English summary
Airtel Rs 75 Plan And Under Rs 50 Plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X