90 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ആനുകൂല്യങ്ങളുമായി എത്തുന്ന എയർടെൽ പ്ലാൻ
മൂല്യമുള്ള റീച്ചാർജ് പ്ലാൻ നൽകുന്ന കാര്യത്തിൽ മികവ് പുലർത്തുന്ന ടെലിക്കോം കമ്പനിയാണ് എയർടെൽ. നൽകുന്ന തുകയ്ക്ക് മികച്ച സേവനങ്ങൾ എയർടെൽ ഉപയോക്താക്കൾക്ക് തിരിച്ച് നൽകാറുണ്ട്. വിവിധ നിരക്കുകളിലും വിഭാഗങ്ങളിലുമായി നിരവധി റീച്ചാർജ് പ്ലാനുകൾ എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. വരിക്കാർക്ക് തങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ ഇതവസരമൊരുക്കുന്നു.
എയർടെൽ അവതരിപ്പിച്ചിരിക്കുന്ന റീച്ചാർജ് പ്ലാനുകളിൽ ഏറെ ആരാധകരും ആവശ്യക്കാരുമുള്ള ഒരു വിഭാഗം ആണ് 90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകൾ. അൺലിമിറ്റഡ് ആനുകൂല്യങ്ങളോടെ എത്തുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ എയർടെൽ നൽകുന്നുണ്ട്. 779 രൂപയാണ് ഈ പ്ലാനിനായി മുടക്കേണ്ടി വരിക.

90 ദിവസത്തേക്ക് ലഭിക്കുന്ന ആകർഷകമായ അൺലിമിറ്റഡ് ആനുകൂല്യങ്ങളാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ ആവശ്യങ്ങളെല്ലാം 90 ദിവസത്തേക്ക് നിർവഹിക്കാൻ ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ സഹായിക്കുന്നു. ഇതിനു പുറമെ അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. 779 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാനിനെ വിശദമായി പരിചയപ്പെടാം.
779 രൂപയുടെ എയർടെൽ ട്രൂ അൺലിമിറ്റഡ് പ്ലാൻ ആനുകൂല്യങ്ങൾ: ഉപഭോക്താക്കൾക്ക് ദിവസേന 1.5 ജിബി അതിവേഗ ഡാറ്റ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 90 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ ഉപയോഗത്തിന് ശേഷം 64 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയും ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമെ ധാരാളം അൺലിമിറ്റഡ് ആനുകൂല്യങ്ങളും 779 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വം 3 മാസത്തേക്ക് അധിക ചിലവില്ലാതെ ആസ്വദിക്കാം എന്നതാണ് അതിലൊന്ന്.
ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, പോഡ്‌കാസ്റ്റുകളോട് കൂടിയ വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂൺസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് എന്നിവയിലെ വിങ്ക് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മ്യൂസിക് അതിവേഗ ഡാറ്റയുടെ പിന്തുണയോടെ ആസ്വദിക്കാൻ കഴിയും.
എയർടെൽ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഉപയോക്താക്കൾക്ക് നിലവിലുള്ളതിനെക്കാൾ 20-30 മടങ്ങ് വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. കൂടാതെ എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്രയോജനപ്പെടുത്തി, ഡാറ്റ പരിധിയുടെ ആശങ്കകൾ ഇല്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിച്ച് മുന്നോട്ടു പോകാൻ സാധിക്കും.

ഐപിഎൽ മത്സരങ്ങളും മറ്റും എത്തുന്ന ഈ ഘട്ടത്തിൽ എയർടെലിന്റെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടും. ഡാറ്റ നഷ്ടമാകുമെന്ന പേടിയില്ലാതെയും തടസങ്ങളില്ലാതെയും അതിവേഗ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തി മത്സരങ്ങൾ ആസ്വദിക്കാൻ എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹായിക്കും. 779 രൂപയുടെ പ്ലാനും അൺലിമിറ്റഡ് 5ജി ഓഫർ പിന്തുണയിലാണ് എത്തുന്നത്.
ഇന്ത്യയിലെ 500 ലേറെ നഗരങ്ങളിൽ 5ജി എത്തിച്ച് 5ജി വ്യാപനത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് എയർടെൽ. ഒറ്റയടിക്ക് 235 പ്രദേശങ്ങളിൽ 5ജി പ്രഖ്യാപിച്ചുകൊണ്ട് 5ജി നഗരങ്ങളുടെ എണ്ണത്തിൽ ജിയോയെ മറികടക്കാൻ എയർടെലിന് കഴിഞ്ഞു. നാനൂറിലേറെ സ്ഥലങ്ങളിൽ മാത്രമാണ് ജിയോ ട്രൂ 5ജി ലഭ്യമാകുക.
കേരളത്തിലും 5ജി നഗരങ്ങളുടെ എണ്ണത്തിൽ ഇപ്പോൾ എയർടെൽ ആണ് മുന്നിലുള്ളത്. ജിയോ കേരളത്തിലെ 17 നഗരങ്ങളിൽ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ എയർടെൽ 5ജി 61 ഇടങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ഓരോ പ്രദേശത്തും ആദ്യം 5ജി എത്തിച്ച് അതിന്റെ നേട്ടം സ്വന്തമാക്കാനാണ് ജിയോയും എയർടെലും മത്സരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








