പുതുക്കിയ എയര്‍ടെല്‍ പ്ലാനുകളില്‍ വമ്പന്‍ ഡേറ്റ ഓഫര്‍
എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുളള ഇന്റര്‍നെറ്റ് ഡേറ്റ പാക്കില്‍ വമ്പന്‍ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ വരിക്കാര്‍ക്ക് പരമാവധി ഓഫറുകളാണ് നല്‍കുന്നത്.

പ്രത്യേകിച്ചും ഡേറ്റ പ്ലാനുകളിലാണ് മികച്ച ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയിരിക്കുന്നത്. അപ്രത്യക്ഷമായുളള ജിയോയുടെ കടന്നു വരവാണ് ടെലികോം വിപണിയിലെ ഈ മാറ്റത്തിനു കാരണം.
തുടക്കത്തില്‍ ഈ മാറ്റങ്ങള്‍ പ്രീ-പെയ്ഡ് സെഗ്മെന്റില്‍ കണ്ടു തുടങ്ങിയെങ്കിലും ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡ് സെഗ്മെന്റിലും സജ്ജമാക്കിയിട്ടുണ്ട്. ഈ ഒരു സെഗ്മെന്റില്‍ ജിയോയുടെ മുഖ്യ എതിരാളി എയര്‍ടെല്‍ തന്നെയാണ്. അതു തെളിയിക്കുന്ന നിരവിധി പ്ലാനുകള്‍ ഇവിടെ ഉണ്ട്.
എയര്‍ടെല്‍ അടുത്തിടെ പുതുക്കിയ രണ്ട് ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് 799 രൂപയുടേതും 1,999 രൂപയുടേതും. ഈ പ്ലാനുകളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.

എയര്‍ടെല്‍ പുതുക്കിയ രണ്ട് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍
799 രൂപയുടേയും 1,999 രൂപയുടേയും രണ്ടു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്. 40ജിബി 30ജിബി ഡേറ്റ എന്ന രീതിയിലാണ് ഡേറ്റ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ രണ്ടു പ്ലാനുകളിലും 500ജിബി വരെ ഡേറ്റ റോള്‍ സംവിധാനവും ഉണ്ട്.
ഡേറ്റ ആനുകൂല്യങ്ങളെ കുറിച്ചു പറയുകയാണെങ്കില്‍ 799 രൂപ പ്ലാനില്‍ 60ജിബി ഡേറ്റയ്ക്കു പകരം ഇപ്പോള്‍ 120ജിബി ഡേറ്റയാണ് നല്‍കുന്നത്. അതുപോലെ 1999 രൂപയ്ക്ക് 90ജിബി ഡേറ്റയ്ക്കു പകരം 120ജിബി ഡേറ്റയാണ് നല്‍കുന്നത്.

മറ്റു ആനുകൂല്യങ്ങള്‍
ഈ പ്ലാനുകളില്‍ 30ജിബി 40ജിബി ഡേറ്റയ്ക്കു പകരം മറ്റു ആകര്‍ഷകമായ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഡ്-ഓണ്‍-കണക്ഷനുകള്‍. അതായ്ത ഈ പ്ലാനില്‍ അധിക ചാര്‍ജ്ജ് ഒന്നും തന്നെ നല്‍കാതെ 3 മുതല്‍ 4 ആഡ്-ഓണ്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ഇതേ ആനുകൂല്യത്തോടു കൂടി ചേര്‍ക്കാം.
ഇതു കൂടാതെ 999 രൂപ വിലയുളള ഫ്രീ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഇതിനോടൊപ്പം രണ്ട് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും 100 ഫ്രീ എസ്എംഎസ്, ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും നല്‍കുന്നു. ഇതു കൂടാതെ 499 രൂപയുടേയും 649 രൂപയുടേയും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 75 ജിബി ഡേറ്റ 90ജിബി ഡേറ്റ എന്നിങ്ങനെ നല്‍കുന്നു. ഈ പദ്ധതികളുടെ നിലവിലുളള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് അടുത്ത ബില്ലിംഗ് സൈക്കളുകളില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കും.

മത്സരം
നേരത്തെ പറഞ്ഞിരുന്നു ടെലികോം മേഖലയിലെ വന്‍ മത്സരം ജിയോയും എയര്‍ടെല്ലും തമ്മിലാണെന്ന്. എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഡേറ്റ റോള്‍ ഓവര്‍ സംവിധാനം ഉണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാത്ത ഡേറ്റ അടുത്ത ബില്ലിംഗ് സൈക്കളിലേക്കു ചേര്‍ക്കാം.


Click it and Unblock the Notifications








