എയര്‍ടെല്‍ 9 രൂപ, ജിയോ 19 രൂപ പ്ലാന്‍, ഇതില്‍ ഏതാണ് മികച്ചത്?

|

ടെലികോം വിപണിയില്‍ തകര്‍ത്തു മത്സരിക്കുന്നത് ജിയോയും എയര്‍ടെല്ലും തന്നെയാണ്, ഇത് ഏവര്‍ക്കും അറിയാം. ഇപ്പോള്‍ ജിയോയുടെ പദ്ധതികളെ തരണം ചെയ്യാനായി എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിക്കുന്നു.

എയര്‍ടെല്‍ 9 രൂപ, ജിയോ 19 രൂപ പ്ലാന്‍, ഇതില്‍ ഏതാണ് മികച്ചത്?

എയര്‍ടെല്ലിന്റെ പുതിയ പദ്ധതിയുടെ കീഴില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളാണ് നല്‍കുന്നത്. ജിയോ 19 രൂപ പ്ലാനും എയര്‍ടെല്‍ 9 രൂപ പ്ലാനും ഇവിടെ താരതമ്യം ചെയ്യാം.

എയര്‍ടെല്‍, ജിയോ പ്ലാനുകള്‍

എയര്‍ടെല്‍, ജിയോ പ്ലാനുകള്‍

എയര്‍ടെല്ലിന്റെ 9 രൂപ പ്ലാനില്‍ 100എസ്എംഎസ്, അതിനോടൊപ്പം 100എംബി ഡാറ്റയും നല്‍കുന്നു. ഈ പുതിയ ഓഫര്‍ വാലിഡിറ്റി ഒരു ദിവസമാണ്. ജിയോയുടെ 19 രൂപയുടെ പ്ലാനിനെ ലക്ഷ്യം വച്ചാണ് എയര്‍ടെല്‍ ഈ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ജിയോയുടെ 19 രൂപ പ്ലാന്‍ വാലിഡിറ്റിയും ഒരു ദിവസമാണ്. അതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, 20എസ്എംഎസ്, 0.15ജിബി 4ജി ഡാറ്റ എന്നിവ നല്‍കുന്നു. ജിയോയെക്കാളും കൂടുതല്‍ എസ്എംഎസാണ് എയര്‍ടെല്‍ നല്‍കുന്നത് കൂടാതെ 50എംബി അധിക ഡാറ്റയും.

എയര്‍ടെല്ലിന്റെ 9 രൂപ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നോ മൈഎയര്‍ടെല്‍ ആപ്പ് വഴിയോ ഈ ഓഫര്‍ നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം.

എയര്‍ടെല്‍ 49, ജിയോ 49 രൂപ പ്ലാന്‍

എയര്‍ടെല്‍ 49, ജിയോ 49 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 49 രൂപ പ്ലാനില്‍ 1ജിബി 2ജി/3ജി/4ജി ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇത് ഡാറ്റ പാക്ക് മാത്രമാണ്.

ജിയോ 49 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 50എസ്എംഎസ്, ജിയോ ആപ്‌സ്, 1ജിബി ഡാറ്റ എന്നിവ 29 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഫ്രീ റോമിംഗ് കോളും ഇതിനോടൊപ്പം നല്‍കുന്നു, എന്നാല്‍ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവയില്‍ ക്യാഷ്ബാക്കും ഡബിള്‍ ഡാറ്റ ഓഫുറുംറെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവയില്‍ ക്യാഷ്ബാക്കും ഡബിള്‍ ഡാറ്റ ഓഫുറും

എയര്‍ടെല്‍ 93 രൂപ ജിയോ 98 രൂപ പ്ലാന്‍

എയര്‍ടെല്‍ 93 രൂപ ജിയോ 98 രൂപ പ്ലാന്‍

എയര്‍ടെല്‍ 93 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി റോമിംഗ് കോളുകള്‍ എന്നിവ ചെയ്യാം കൂടാതെ ഇതിനോടൊപ്പം 100എസ്എംഎസും 1ജിബി ജിബി/4ജി ഡാറ്റയും നല്‍കുന്നു.

ജിയോ 98 രൂപ പ്ലാനില്‍ 2ജിബി ഡാറ്റ മൊത്തത്തില്‍ നല്‍കുന്നു, ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസും നല്‍കുന്നു.

Best Mobiles in India

Read more about:
English summary
Airtel at Rs 9 competes with Jio's Rs 19 plan which also comes with 1-day validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X