ലേഡി സൂപ്പർ സ്റ്റാർ ആരെങ്കിലുമാകട്ടെ, ഡാറ്റ സൂപ്പർ സ്റ്റാർ ഇവൻ തന്നെ! എയർടെൽ, വിഐ വരിക്കാർക്ക് ആഹ്ലാദിക്കാം
പ്രതിഭാ സമ്പത്തുകൊണ്ട് അനുഗ്രഹീതരായ ഒരുപാട് അഭിനേതാക്കൾ ഉള്ള സിനിമാ ലോകമാണ് മലയാളത്തിനുള്ളത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾകൊണ്ട് ഓരോ കലാകാരന്മാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ അത് കണ്ട് കൈയടിക്കാൻ മലയാളി ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. മനസുനിറഞ്ഞ് നാം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത നടീനടന്മാർ ധാരാളം. അതിൽ ആരാണ് ഏറ്റവും മികച്ചത് എന്ന് പറയുക അത്ര എളുപ്പമല്ല. ഓരോരുത്തരും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളിലൂടെ നമ്മെ രസിപ്പിച്ചും സന്തോഷിപ്പിച്ചും കടന്നുപോയവരും ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. എങ്കിലും ഇപ്പോൾ ഇടയ്ക്കിടയ്ക്ക് സാമൂഹികമാധ്യമങ്ങളിലും മറ്റും കുത്തിത്തിരുപ്പ് സൃഷ്ടിച്ചുകൊണ്ട് മലയാളത്തിലെ മെഗാ സ്റ്റാർ ആര്, ലേഡീ സൂപ്പർസ്റ്റാർ ആര് എന്നിങ്ങനെയുള്ള ചോദ്യങ്ങളുയരാറുണ്ട്.
അതിൽത്തന്നെ ലേഡി സൂപ്പർ സ്റ്റാർ ആര് എന്ന കാര്യത്തിലാണ് പ്രധാനമായും ഇപ്പോൾ തർക്കം നടക്കുന്നത്. ഉർവശിയാണ് മലയാളം ഇതുവരെ കണ്ട ഏറ്റവും മികച്ച നടി എന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ മഞ്ജു വാര്യരാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് മറ്റുചിലർ. ഇവർ രണ്ടുപേരുമല്ല ശോഭനയാണ് എന്ന് വേറെ ചിലർ...

ഇവരാരുമല്ല, തമിഴിലും സൂപ്പർ സ്റ്റാർ പദവി കൈയാളുന്ന മലയാളിയായ നയൻതാരയാണ് യഥാർഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് വേറെ ചിലർ. ചുരുക്കം പറഞ്ഞാൽ ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടപ്പെട്ട നടിയെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നു. ഈ പറഞ്ഞവരെല്ലാം മികച്ച അഭിനേതാക്കൾ തന്നെയാണ്.
ലേഡി സൂപ്പർ സ്റ്റാർ ആരെന്ന് ഇങ്ങനെ പലവിധ തർക്കം ഉണ്ടെങ്കിലും ഏറ്റവും മികച്ച ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ഡാറ്റ സൂപ്പർ സ്റ്റാർ ആരാണ് എന്നതിൽ തർക്കത്തിന് ഇടമുണ്ടെന്ന് തോന്നുന്നില്ല. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്ന വിഐ, ബിഎസ്എൻഎൽ എന്നിവരെല്ലാം തങ്ങളുടെ വരിക്കാർക്കായി ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഇതിൽ ഏറ്റവും മികച്ച ഡാറ്റ പ്ലാൻ ഏത് എന്ന് ചോദിച്ചാൽ പലർക്കും അറിയില്ല. എങ്കിലും ഇപ്പോൾ മനസിലേക്ക് ഓടിയെത്തുക എയർടെലിന്റെ 9 രൂപയുടെ പ്ലാൻ ആണ്. കാരണം എയർടെൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ആണ് ഇത്. ഈ പ്ലാനിനെ കടത്തിവെട്ടുന്ന ഒരു പ്ലാൻ വേറെ ആർക്കെങ്കിലും ഉണ്ടോ എന്ന സംശയം എയർടെൽ വരിക്കാർക്ക് ഉണ്ടാകും.
എയർടെലിന്റെ 9 രൂപയുടെ ഡാറ്റ പ്ലാനിനെയും വെല്ലുവിളിക്കുന്ന ഒരു അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ഉണ്ട്. വിഐയുടെ 24 രൂപയുടെ പ്ലാൻ ആണ് അത്. നിരക്കിന്റെ കാര്യം പരിശോധിച്ചാൽ എയർടെൽ പ്ലാനിനാണ് നിരക്ക് കുറവ് എന്ന് തോന്നും. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ള ഹൈസ്പീഡിൽ ഏറ്റവുമധികം ഡാറ്റ നൽകുക വിഐയുടെ പ്ലാൻ ആണ്.
9 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഒരു മണിക്കൂർ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ നൽകും എന്നാണ് ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിൽ ഹൈസ്പീഡ് ഡാറ്റ 10ജിബി മാത്രമാണ്. തുടർന്ന് ഡാറ്റ ലഭിക്കുമെങ്കിലും വേഗത 64 Kbps ആയി കുറയും.

24 രൂപയുടെ വിഐ പ്ലാൻ: ഒരു മണിക്കൂർ വാലിഡിറ്റിയിൽ ആണ് ഈ വിഐ പ്ലാൻ എത്തുന്നത്. ഒരു മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നു. അതായത് ഹൈസ്പീഡിൽ ഉപയോഗിക്കാവുന്നതിന്റെ പരമാവധി ഡാറ്റ ഉപയോഗിക്കാം. സൂപ്പർ ഹവർ (Super Hour) എന്നാണ് ഈ പ്ലാനിനെ വിഐ വിശേഷിപ്പിക്കുന്നത്.
ഇവിടെ എയർടെൽ പ്ലാനും വിഐ പ്ലാനും ഒരു മണിക്കൂർ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. എന്നാൽ എയർടെൽ പ്ലാനിൽ ഹൈസ്പീഡ് ഡാറ്റ 10ജിബി മാത്രമേ കിട്ടൂ. ചുരുക്കത്തിൽ 10ജിബി ഡാറ്റയാണ് എയർടെൽ 9 രൂപയ്ക്ക് ഒരു മണിക്കൂറത്തേക്ക് നൽകുന്നത്. എന്നാൽ വിഐ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ ഹൈസ്പീഡിൽ നൽകുന്നു.
9 രൂപയുടെ എയർടെൽ പ്ലാനിന് നിരക്ക് കുറവാണ് എന്നത് ഒരു നേട്ടമാണ്. എങ്കിലും മൂന്ന് എയർടെൽ 9 രൂപ പ്ലാനുകൾ ചേർന്നാലും ഒരു മണിക്കൂറിൽ 30ജിബി ഹൈസ്പീഡ് ഡാറ്റയാണ് കിട്ടുക. മറുവശത്ത് അൺലിമിറ്റഡ് ഡാറ്റകൊണ്ട് വിഐ അതിനെ നിഷ്പ്രഭമാക്കുന്നു. അൺലിമിറ്റഡ് ഡാറ്റ ആവശ്യമുള്ളവർക്ക് വിഐ പ്ലാനാണ് നേട്ടം. എന്നാൽ നിരക്ക് നോക്കിയാൽ എയർടെലാണ് ലാഭം.


Click it and Unblock the Notifications








