Home
News

ജിയോയുടെ ഡബിള്‍ ധമാക്കയ്ക്ക് തിരിച്ചടിയുമായി എയര്‍ടെല്‍!

By Gizbot Bureau

ജിയോയുടെ 98 രൂപ പ്ലാനിനു പകരമായി എയര്‍ടെല്‍ നല്‍കി വരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. ഇത് ജിയോയുടെ ഡബിള്‍ ധമാക്കയ്ക്ക് വലിയൊരു തിരിച്ചടി തന്നെയാണ്.

ജിയോയുടെ ഡബിള്‍ ധമാക്കയ്ക്ക് തിരിച്ചടിയുമായി എയര്‍ടെല്‍!

എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാനില്‍ 2ജിബി ഹൈ സ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് നല്‍കുന്നത്. മൊത്തത്തില്‍ 2800 ഫ്രീ മെസേജുകള്‍ അയക്കാം നിങ്ങള്‍ക്ക്. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡേറ്റയായിരുന്നു.

എന്നാല്‍ ജിയോയുടെ 98 രൂപ പ്ലാനിലും 2ജിബി ഡേറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് കോളുകളും ഉണ്ട്. എന്നാല്‍ എയര്‍ടെല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ 300 ഫ്രീ എസ്എംഎസ് മാത്രമേ ലഭിക്കൂ. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റേയും വാലിഡിറ്റി.

എസ്എംഎസിന്റെ കാര്യത്തില്‍ എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാനാണ് മുന്നില്‍. രണ്ടു പ്ലാനുകളിലും ഡേറ്റ ഒരു പോലെ തന്നെയാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക. മിക്ക കമ്പനികളും പുതിയ ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങനെ തന്നെയാണ്. ഇതൊരു പുതിയ കാര്യമല്ല. കൂടാതെ പ്രതിദിന ഉപയോഗ പരിധിയും ഇല്ല.

ജയോയുടെ എല്ലാ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ദിവസേന 1.5 ജിബി ഡേറ്റ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിന്റെ 149 രൂപ, 399 രുപ പ്ലാനുകളില്‍ അധിക ഡേറ്റ നല്‍കി പരിഷ്‌കരിച്ചതിനു മറുപടിയാണ് ഇത്.

എയര്‍ടെല്ലിന്റെ 99 രൂപ പ്ലാന്‍ കൂടാതെ 156 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും നല്‍കിയിട്ടുണ്ട്. ഈ പ്ലാനില്‍ 2ജിബി ഹൈ സ്പീഡ് ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 56ജിബി ഡേറ്റ നിങ്ങള്‍ക്കു ലഭിക്കുന്നു. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും ഉണ്ട്.

More from GizBot

Best Mobiles in India

English summary
Airtel Rs 99 prepaid plan now offers 2GB data, unlimited calls for 28 days, to compete with Jio Rs 98 plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X