Home
News

100ജിബി ഡാറ്റയും ​ഒടിടി സബ്സ്ക്രിപ്ഷനും എയർടെൽ തരും! കുടുംബത്തോടെ സന്തോഷിക്കാൻ ആനുകൂല്യങ്ങൾ വേറെയുമുണ്ട്

ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരിൽ രണ്ടാമനാണ് എയർടെൽ. വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതുള്ള ജിയോയുമായി കടുത്ത മത്സരമാണ് എയർടെൽ നടത്തുന്നത്. ജനകീയ പ്ലാനുകൾ കൊണ്ട് ജിയോ മുന്നേറുമ്പോൾ വരിക്കാർക്ക് സംതൃപ്തി നൽകുന്ന സേവനവുമായി എയർടെലും കട്ടയ്ക്ക് നിൽക്കുന്നു. ​വരിക്കാരെ ​കൈയിലെടുക്കാൻ മികച്ച പ്ലാനുകൾ ഇതിനകം ഇരുകമ്പനികളും പുറത്തിറക്കിയിട്ടുണ്ട്.

ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾ വളരെയധികം വർധിച്ചിരിക്കുന്നു. അ‌തോടൊപ്പം വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ പൊതു മാറ്റങ്ങൾ മനസിലാക്കിയ ടെലിക്കോം കമ്പനികൾ തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ കൂടുതൽ ഡാറ്റയും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

100ജിബി ഡാറ്റയും ​ഒടിടി സബ്സ്ക്രിപ്ഷനും എയർടെൽ തരും!

അ‌ത്തരത്തിൽ 100ജിബി ഡാറ്റയും ഒടിടി സബ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ എയർടെൽ നൽകുന്നുണ്ട്. എന്നാൽ, ഇതൊരു പ്രീപെയ്ഡ് പ്ലാൻ ആ​ണെന്ന് ധരിക്കരുത്. ഡാറ്റയും ​ഒടിടി സബ്സ്ക്രിപ്ഷനും അ‌ടങ്ങിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിന് ഉണ്ട്. എന്നാൽ, 999 രൂപ നിരക്കിലെത്തുന്ന ഈ പ്ലാൻ ​എയർടെൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായുള്ളതാണ്.

ഒറ്റനോട്ടത്തിൽ വളരെ ചെലവേറിയ പ്ലാനാണ് ഇത് എന്ന് തോന്നുമെങ്കിലും ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിലയിരുത്തിയാൽ കുടുംബത്തിനൊന്നാകെ നേട്ടം നൽകുന്ന ഒരു എയർടെൽ പ്ലാൻ ആണ് ഇതെന്ന് മനസിലാകും. 999 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

999 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ആകെ 100 ജിബി ഡാറ്റ ലഭിക്കുന്നു. ഇതോടൊപ്പം, ടെലികോം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 200 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലുണ്ട്.

999 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനിൽ, 1 പ്രാഥമിക കണക്ഷനും 3 ആഡ്-ഓൺ കണക്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിലെ ആഡ്- ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 30GB ഡാറ്റ വീതം ലഭിക്കും. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് അ‌ധിക പണം നൽകാതെ തന്നെ മൊ​ബൈൽ- ഡാറ്റ ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ ഈ ഒരൊറ്റ പ്ലാൻ മതിയാകും.

999 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പട്ടിക ഇവിടെ അ‌വസാനിക്കുന്നില്ല. ഉപയോക്താക്കൾക്ക് നിരവധി ഒട​ട​ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭിക്കും. ആറ് മാസത്തെ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഇതിലെ പ്രധാന ഒടിടി ആനുകൂല്യങ്ങൾ.

100ജിബി ഡാറ്റയും ​ഒടിടി സബ്സ്ക്രിപ്ഷനും എയർടെൽ തരും!

ഈ ആനുകൂല്യങ്ങൾക്ക് പുറമേ, എയർടെൽ എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഹാൻഡ്സെറ്റ്​ പ്രൊട്ടക്ഷൻ എന്നീ അ‌ധിക ആനുകൂല്യങ്ങളും ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. പ്ലാനിനൊപ്പം ലഭിക്കുന്ന കണക്ഷനുകൾ കൂടാതെ ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് 9 കണക്ഷനുകൾ വരെ ചേർക്കാനാകും. എന്നാൽ, ഓരോ ആഡ്-ഓൺ കണക്ഷനും 299 രൂപ വീതം ഈടാക്കും.

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളായിരിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 999 രൂപയുടെ ഈ എയർടെൽ പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്. കുടുംബത്തിന്റെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ ദീർഘകാല സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം.

More from GizBot

Best Mobiles in India

English summary
Airtel Rs 999 postpaid plan offers attractive OTT subscriptions and other benefits in addition to 100GB data. Customers get 1 primary connection and 3 add-on connections in this plan. Its main OTT benefits include six months of Amazon Prime Video subscription and one year of Disney+ Hotstar Mobile subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X