ഹോട്ട്സ്റ്റാറൊക്കെ ചുമ്മാ കിട്ടും..; ആനുകൂല്യങ്ങൾ വാരി വിതറി എയർടെൽ
ഹോട്ട്സ്റ്റാറും ആമസോൺ പ്രൈമുമൊന്നും ഉപയോഗിക്കാത്തവരായി ഇപ്പോൾ ആരുമുണ്ടാകില്ല. എന്നാൽ പ്ലാറ്റ്ഫോമുകളുടെ ഉയർന്ന സബ്സ്ക്രിപ്ഷൻ ചാർജുകൾ പലപ്പോഴും തലവേദനയാകുന്നു. ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന ഒടിടി സബ്സ്ക്രിപ്ഷൻ റീചാർജ് പ്ലാനുകളാണ് ഇക്കാര്യത്തിൽ ആശ്വാസമാകുന്നത്. മാന്യമായ ഡാറ്റ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ഇത്തരം ഒടിടി പ്ലാനുകൾക്കൊപ്പം യൂസേഴ്സിന് ലഭിക്കുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ യൂസേഴ്സിന് വിവിധ പ്രീപെയ്ഡ് പ്ലാനുകളും പായ്ക്കുകളുമെല്ലാം ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓണുകൾ, ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എന്നിങ്ങനെ വ്യത്യസ്തമായ റീചാർജ് ഓപ്‌ഷനുകളാണ് എയർടെൽ അവതരിപ്പിക്കുന്നത്. ഒടിടി സ്ട്രീമിങ് ആവശ്യങ്ങൾ ഉള്ള യൂസേഴ്സിന് ഏറെ ഉപകാരപ്രദമായ പ്ലാനുകളാണ് എയർടെലിന്റെ ഒടിടി സെഗ്മെന്റിൽ ഉള്ളതെന്നതും മനസിലാക്കുക.

എയർടെൽ ഒടിടി ഓഫർ
പുതിയ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ നോക്കുന്ന യൂസേഴ്സിന് എയർടെൽ നൽകുന്ന നല്ലൊരു പ്ലാൻ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഒടിടി ആനുകൂല്യങ്ങൾക്കൊപ്പം നല്ല ഡെയിലി ഡാറ്റ ആനുകൂല്യവും ആവശ്യമുള്ളവർക്ക് ഈ റീചാർജ് പ്ലാൻ ഏറെ അനുകൂലമാണ്. എയർടെലിന്റെ 999 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. മൂന്ന് OTT സർവീസുകളിലേക്കാണ് 999 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
999 രൂപ വിലയുള്ള ഭാരതി എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ യൂസേഴ്സിന് പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. 2 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും 999 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. 84 ദിവസമാണ് പ്ലാൻ വാലിഡിറ്റി.

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം നിരവധി അധിക ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കും. അപ്പോളോ 24 ബൈ 7 സർക്കിൾ 3 മാസത്തേക്കുള്ള അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷനാണ് ഇതിലൊന്ന്. ഫാസ്ടാഗിൽ 100 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ, വിങ്ക് മ്യൂസിക് ഫ്രീ സബ്സ്ക്രിപ്ഷൻ, ഹെലോട്യൂൺസ്, റിവാർഡ് മിനി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ 999 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.
മൂന്ന് ഒടിടി സബ്സ്ക്രിപ്ഷനുകൾ
മൂന്ന് ഒടിടി സേവനങ്ങളിലേക്ക് ആക്സസ് നൽകുന്നതിനൊപ്പം 84 ദിവത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്ന ഏക എയർടെൽ റീചാർജ് ഓപ്ഷനാണ് 999 രൂപയുടെ പ്ലാൻ. എയർടെൽ ആപ്പിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഈ പ്ലാൻ റീചാർജ് ചെയ്യാൻ കഴിയും. 3 മാസത്തെ വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, 84 ദിവസം വാലിഡിറ്റിയുള്ള ആമസോൺ പ്രൈം മൈമ്പർഷിപ്പ്, 84 ദിവസം വാലിഡിറ്റി ലഭിക്കുന്ന എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയാണ് ഒടിടി സബ്സ്ക്രിപ്ഷനുകൾ.

പ്ലാനിനൊപ്പം ലഭിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് യഥാർഥത്തിൽ 149 രൂപയാണ് ഈടാക്കുന്നത്. എയർടെൽ എക്സ്ട്രീം സബ്സ്ക്രിപ്ഷനിലേക്കുള്ള ആക്സസ് ഒരു ഉപാധിയുമായാണ് വരുന്നത്. 7 ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നിലേക്ക് മാത്രമാണ് യൂസേഴ്സിന് ആക്സസ് ലഭിക്കുക. എത് ഏത് വേണമെന്ന് യൂസേഴ്സിന് സെലക്റ്റും ചെയ്യാം. ലയൺസ്‌ഗേറ്റ്പ്ലേ, മനോരമ മാക്സ്, ഇറോസ്‌നൗ, സോണി ലിവ്, ഹോയ്‌ചോയ്, ചൗപ്പൽ, കാഞ്ചലങ്ക എന്നിവയാണ് ഓപ്ഷനുകൾ.


Click it and Unblock the Notifications








