അൺലിമിറ്റഡ് കോൾ, ഹലോ ട്യൂൺസ് എല്ലാം വെറും 129 രൂപക്ക് നൽകി എയർടെൽ
മുകേഷ് അംബാനിയുടെ ജിയോയെ നേരിടാൻ എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ റീചാർജ് പാക്ക് പുറത്തിറക്കി. കോളർ ട്യൂണുകൾ സജ്ജമാക്കാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളിൽ താല്പര്യം ജനിപ്പിക്കുന്നതാണ് പുതിയ ഓഫർ. 129യുടേതാണ് ഓഫർ.

ഓഫർ പ്രകാരം അൺലിമിറ്റഡ് കോളുകൾ, 1 ജിബി ഡാറ്റ, 100 എസ്എംഎസ്, ഹലോ ട്യൂണുകൾ,എന്നിവ 28 ദിവസ കാലാവധിയോടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഈ പുതിയ എയർടെൽ പായ്ക്ക് എല്ലാ സർക്കിളുകളിലും നിലവിൽ ലഭ്യമല്ല. നിങ്ങൾക്ക് 129 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണോ എന്നറിയാൻ മൈ എയർടെൽ ആപ്ലിക്കേഷൻ തുറന്ന് അല്ലെങ്കിൽ കമ്പനിയുടെ വെബ്സൈറ്റിലേക്ക് പോയി പരിശോധിച്ചു നോക്കാം.
പുതിയ ഓഫർ കാണാത്ത പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 129 രൂപയുടെ റീചാർജിൽ 28 ദിവസത്തെ കാലാവധിക്കുള്ള 220 ലോക്കൽ, എസ്ടിഡി മിനിറ്റ്സുള്ള വോയ്സ് കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കും.
എയർടെല്ലിന്റെ പുതിയ ഈ ഓഫറിനോട് സമാനമായ ഓഫർ ജിയോക്ക് നേരത്തെ തന്നെയുണ്ട്. 98 രൂപയുടെ ഈ പ്ലാനിൽ നിലവിൽ 28 ദിവസത്തെ കാലാവധിയിൽ 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ റീചാർജ് പാക്കിൽ വോയ്സ് കോളിംഗ് സൗജന്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ്, കമ്പനിയുടെ അപ്ലിക്കേഷനുകളിൽ സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും.
ഒപ്പം എയർടെൽ പുതിയതായി അവതരിപ്പിച്ച 219 രൂപയുടെ പ്ലാനിൽ ദിവസേന 1.4 ജിബി ഡാറ്റ (മൊത്തം 39.4 ജിബി ഡാറ്റ), 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ, ലോക്കൽ, എസ്ടിഡി, ഫ്രീ റോമിങ്, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ ടിവി ആപ്ലിക്കേഷൻ, സൌജന്യ ഹലോ ട്യൂൺസ് സബ്സ്ക്രിപ്ഷൻ എന്നിവയുമുണ്ട്.
കമ്പനിയുടെ തന്നെ 249 രൂപയുടെ റീചാർജ് പായ്ക്ക് പ്രകാരം 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 349 രൂപയുടെ പായ്ക്ക് ആണെങ്കിൽ പ്രതിദിനം 2 ജിബിയിൽ നിന്ന് 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ ലഭിക്കും. കൂടാതെ 499 രൂപയുടെ മറ്റൊരു പുതിയ റീചാർജ് കൂടി ലഭ്യമാണ് ഇത് പ്രകാരം 82 ദിവസം ദിവസേന 2 ജിബി ഡേറ്റാ ലഭ്യമാണ്.


Click it and Unblock the Notifications








