ഒറ്റത്തവണ ചെയ്താൽ പിന്നെ തലവേദനയില്ല; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ഇന്ത്യയിലെ എല്ലാ ഭാഗത്തും 4ജി സേവനങ്ങൾ എത്തിക്കുന്നതിൽ ജിയോയ്ക്കൊപ്പം പങ്ക് വഹിച്ചിട്ടുള്ള കമ്പനി കൂടിയാണ് എയർടെൽ. എയർടെലിനെക്കുറിച്ച് എപ്പോഴുമുള്ള പരാതികളിൽ ഒന്നാണ് അതിന്റെ ഉയർന്ന നിരക്കുള്ള പ്ലാനുകൾ. വില കൂടിയ പ്ലാനുകളെ എയർടെൽ ന്യായീകരിക്കുന്നുമുണ്ടെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പ്രീമിയം യൂസേഴ്സിനെയാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നാണ് എയർടെലിന്റെ നിലപാട്.

 

എയർടെൽ

പൊതുവേ എയർടെൽ പ്ലാനുകൾക്ക് നിരക്ക് കൂടുതൽ ആണെങ്കിലും അഫോർഡബിൾ ആയിട്ടുള്ള നിരവധി പ്ലാനുകളും കമ്പനി യൂസേഴ്സിന് നൽകുന്നുണ്ട്. അക്കൂട്ടത്തിലുള്ള ഒരു പ്ലാൻ നമ്മുക്കിന്ന് പരിചയപ്പെടാം. ഒരു വർഷം നീളുന്ന വാലിഡിറ്റി നൽകുന്ന ആന്വൽ പ്ലാൻ കൂടിയാണിത്. ഈ പ്ലാനിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ

എയർടെൽ വാർഷിക പ്രീപെയ്ഡ് പ്ലാൻ

എയർടെൽ വാർഷിക പ്രീപെയ്ഡ് പ്ലാൻ

എയർടെൽ ഓഫർ ചെയ്യുന്ന താങ്ങാവുന്ന വാർഷിക പ്ലാൻ ആണ് 1,799 രൂപ വിലയുള്ള പ്രീപെയ്ഡ് ഓഫർ. 365 ദിവസത്തെ സേവന വാലിഡിറ്റിയുമായാണ് 1,799 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും മൊത്തം 3,600 എസ്എംഎസുകളും 1,799 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

ഓഫർ
 

പ്ലാനിനൊപ്പം ഓഫർ ചെയ്യപ്പെടുന്ന 3,600 എസ്എംഎസുകളും ഒറ്റത്തവണയായി ഉപയോഗിക്കാൻ കഴിയില്ല. ഒരു ദിവസം, ഉപയോക്താവിന് പരമാവധി 100 എസ്എംഎസ് മാത്രമാണ് അയയ്ക്കാൻ കഴിയുക. 24 ജിബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും. ലപ്സം സ്വഭാവം ഉള്ളതാണ് പ്ലാനിനൊപ്പം വരുന്ന ഡാറ്റ. പ്രതിദിന ഡാറ്റ പരിധികൾ ഒന്നുമില്ലെന്നാണ് ഇതിന് അർഥം.

24 ജിബി പരിധി

24 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ എയർടെലിന്റെ 4ജി ഡാറ്റ വൌച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടി വരും. കൂടുതൽ മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത യൂസേഴ്സിന് ഈ പ്ലാൻ ഏറെ അനുയോജ്യമാണ്. വീട്ടിൽ ബ്രോഡ്ബാൻഡ് വൈഫൈ ഉള്ളവർ, ഓഫീസിലെ വൈഫൈ ഉപയോഗിക്കുന്നവർ എന്നിവർക്കൊന്നും മൊബൈൽ ഡാറ്റയുടെ ഉപയോഗം അത്ര കണ്ട് വരില്ല.

പ്ലാനുകൾ

അത് പോലെ തന്നെ അധികം ഡാറ്റ ഉപയോഗിക്കാത്ത, എന്നാൽ വാട്സ്ആപ്പും മറ്റും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കുമൊക്കെ ഈ പ്ലാനുകൾ ഏറെ മികച്ച ഓപ്ഷനുകളാണ്. 1,799 രൂപയുടെ പ്ലാനിന് ഒപ്പം അധിക ആനുകൂല്യങ്ങളും എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. ആപ്പോളോ 24 / 7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അധിക ആനുകൂല്യങ്ങളായി എയർടെൽ ഓഫർ ചെയ്യുന്നത്. ഇനി എയർടെൽ ഓഫർ ചെയ്യുന്ന ഏതാനും 2ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ നോക്കാം.

ബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾ

319 രൂപയുടെ എയർടെൽ പ്ലാൻ

319 രൂപയുടെ എയർടെൽ പ്ലാൻ

 • ഒരു മാസത്തെ വാലിഡിറ്റി കാലയളവ്
 • 2ജിബി ഡെയിലി ഡാറ്റ (പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്)
 • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
 • പ്രതിദിനം 100 എസ്എംഎസുകൾ
 • പരിധി കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് ഒരു രൂപ
 • എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപ
 • അധിക ആനുകൂല്യങ്ങൾ
 • 359 രൂപയുടെ എയർടെൽ പ്ലാൻ

  359 രൂപയുടെ എയർടെൽ പ്ലാൻ

  • 28 ദിവസത്തെ വാലിഡിറ്റി
  • 2ജിബി ഡെയിലി ഡാറ്റ (പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്)
  • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
  • പ്രതിദിനം 100 എസ്എംഎസുകൾ
  • പരിധി കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് ഒരു രൂപ
  • എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപ
  • 28 ദിവസത്തേക്ക് പ്രൈം വീഡിയോ മൊബൈൽ പതിപ്പ്
  • അധിക ആനുകൂല്യങ്ങൾ
  • 499 രൂപയുടെ എയർടെൽ പ്ലാൻ

   499 രൂപയുടെ എയർടെൽ പ്ലാൻ

   • 28 ദിവസത്തെ വാലിഡിറ്റി
   • 2ജിബി ഡെയിലി ഡാറ്റ (പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്)
   • അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
   • പ്രതിദിനം 100 എസ്എംഎസുകൾ
   • പരിധി കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് ഒരു രൂപ
   • എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപ
   • ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ അംഗത്വം
   • അധിക ആനുകൂല്യങ്ങൾ

Best Mobiles in India

English summary
Airtel prepaid users will get Rs 1,799 plan with a service validity of 365 days. The Rs 1,799 annual prepaid plan offers unlimited voice calling benefits and a total of 3,600 SMS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X