Home
News

എയര്‍ടെല്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ പ്ലാനുകള്‍ ഇവയാണ്, ചരിത്രം കുറിച്ച് എയര്‍ടെല്‍..!

By Gizbot Bureau

4ജി ഇന്റര്‍നെറ്റ് രംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തരായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ പുതിയ ഓഫര്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നതോ, ചിലപ്പോള്‍ അതിനേക്കാള്‍ ഏറെ മികച്ചതുമായ ഓഫര്‍ അവതരിപ്പിച്ച് മറുപടി നല്‍കുകയാണ് പലപ്പോഴും എയര്‍ടെല്‍.

എയര്‍ടെല്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ പ്ലാനുകള്‍ ഇവയാണ്, ചരിത്രം

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫറില്‍ ഒരു ദിവസം അനുവദിച്ചിട്ടുളള ഡേറ്റയ്ക്ക് പുറമേ ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത സെക്കന്‍ഡില്‍ 128Kb ആയി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇതോടെ ദിവസേനയുളള ഇന്റര്‍നെറ്റ് ഉപയോഗം പരിധി കഴിഞ്ഞാലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

നിലവില്‍ എയര്‍ടെല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട പ്രീപെയ്ഡ് പദ്ധതികള്‍ ഏതൊക്കെ എന്നു നോക്കാം. ഇവയെല്ലാം തന്നെ എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (airtel.in) ലഭ്യമാണ്.

1. 249 രൂപ പ്ലാന്‍

249 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനില്‍ മൊത്തം 56ജിബി 3ജി/ 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. അതായത് പ്രതിദിനം 2ജിബി ഡേറ്റ. ഇതോടൊപ്പം ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു.

2. 448 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ പ്രതി ദിനം 1.4ജിബി 3ജി/ 4ജി ഡേറ്റ 82 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. മൊത്തത്തില്‍ 114.8ജിബി ഡേറ്റയാണ് ഈ പ്ലാനില്‍. ഇതിനോടൊപ്പം ലോക്കല്‍/ എസ്റ്റിഡി വോയിസ് കോളുകളും പ്രതിദിനം 100എസ്എംഎസും ഉള്‍പ്പെടുന്നു.

3. 449 രൂപ പ്ലാന്‍

449 രൂപ പ്ലാനില്‍ പ്രതി ദിനം 2ജിബി 3ജി/ 4ജി ഡേറ്റ 82 ദിവസത്തേക്ക് ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ ഈ പ്ലാനില്‍ 164ജിബി ഡേറ്റ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും പ്രതി ദിനം 100എസ്എംഎസും നിങ്ങള്‍ക്ക് നല്‍കുന്നു.

4. 509 രൂപ പ്ലാന്‍

509 രൂപ പ്ലാനില്‍ 1.4ജിബി 3ജി/ 4ജി ഡേറ്റയാണ് പ്രതിദിനം ലഭിക്കുന്നത്, അങ്ങനെ ഈ പ്ലാനില്‍ 126ജിബി ഡേറ്റ മൊത്തത്തില്‍ ലഭിക്കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍, 100എസ്എംഎസ് പ്രതിദിനം എന്നിവയുമുണ്ട്. 90 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

Best Mobiles in India

English summary
Airtel's Best Selling Plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X