എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഡാറ്റ ഓഫര്‍

Posted By: Samuel P Mohan

റിലയന്‍സ് ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ ശക്തമായ മത്സരം മുറുകുകയാണ്. ഇതില്‍ ജിയോടൊപ്പം മത്സരിക്കാന്‍ എത്തിയ പ്രധാന കണ്ണി എയര്‍ടെല്‍ തന്നെ. ഇവന്‍ തമ്മിലുളള യുദ്ധം ഉടന്‍ അവസാനിക്കില്ല. ഇപ്പോള്‍ രണ്ട് ടെലികോം കമ്പനികളും ബ്രാഡ്ബാന്‍ഡ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഡാറ്റ ഓഫര്‍

റിലയന്‍സിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയും ജിയോ ഫൈബറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ അതിനെ കുറിച്ച് മറ്റു വാര്‍ത്തകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷനുളള ഉപഭോക്താക്കള്‍ക്ക് 5ജിബി അധിക ഡാറ്റ പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രൈബര്‍ക്ക് നല്‍കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'മൈഹോം റിവാര്‍ഡ് പ്രോഗ്രാം'

എയര്‍ടെല്ലിന്റെ ഈ പുതിയ ബ്രോഡ്ബാന്‍ഡ് ഓഫര്‍ 'മൈഹോം റിവാര്‍ഡ് പ്രോഗ്രാം' എന്നതിന്റെ ഭാഗമായാണ്. ടെലികോം സര്‍ക്കിളില്‍ മാത്രം ആശ്രയിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രം ഈ ഓഫര്‍ ലഭ്യമാകും. എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് അക്കൗണ്ടുകള്‍ എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളിലേക്ക് ലിങ്ക് ചെയ്യുന്നവര്‍ക്ക് 5ജിബി ഡാറ്റ അധികമായി ലഭിക്കും.

എയര്‍ടെല്ലിന്റെ ഈ ഓഫര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

# നിങ്ങളുടെ ആവശ്യാനുസരണം പ്ലാന്‍ തിരഞ്ഞെടുക്കാം.

# നിങ്ങളുടെ 'മൈഎയര്‍ടെല്‍ ആപ്പില്‍' പിന്നീട് 5ജിബി ഡാറ്റ ക്രഡിറ്റാകും.

# മൈഎയര്‍ടെല്‍ അക്കൗണ്ടിലേക്ക് 5ജിബി ഡാറ്റ ക്രഡിറ്റായതിനു ശേഷം നിങ്ങള്‍ക്ക് ഒരു എസ്എംഎസ് അല്ലെങ്കില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു.

# ഡാറ്റ ക്ലയിം ചെയ്യാനായി എയര്‍ടെല്ലിന്റെ 'മൈഹോം ടാബ്' വിഭാഗത്തിലേക്ക് പോകുക.

# ക്ലയിം ചെയ്തതിനു ശേഷം 5ജിബി അധിക ഡാറ്റ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകും.

ജിയോ ന്യൂ ഇയര്‍ ഓഫര്‍ തകര്‍ക്കും: വില കുറച്ചു, ഓഫറുകള്‍ കൂട്ടി

ഇത് ശ്രദ്ധിക്കുക!

എയര്‍ടെല്ലിന്റെ അധികം 5ജിബി ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഡറ്റ റോള്‍ഓവര്‍ സ്‌കീമിന്റെ ഭാഗമായിരിക്കില്ല എന്നത് ശ്രദ്ധിക്കുക.

2017 നവംബറില്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റ റോള്‍ഓവര്‍ സൗകര്യം വര്‍ദ്ധിപ്പിച്ചു. ഈ ഡാറ്റ റോള്‍ ഓവര്‍ ഉപയോഗിച്ച്, ഉപയോഗിക്കാത്ത ഡാറ്റ അടുത്ത ബില്ലിംഗ് സൈക്കളില്‍ എത്തിക്കുന്നതിനുളള സംവിധാനം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എടുക്കാം.

എന്നാല്‍ ഇതിന് വ്യവസ്ഥകള്‍ ബാധകമാണ്. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റ റോള്‍ഓവര്‍ ലിമിറ്റ് 1000ജിബിയാണ്. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് റോള്‍ഓവര്‍ ലിമിറ്റ് 200ജിബിയും.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് അല്ലെങ്കില്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി കണക്ഷന് 10ജിബി അധിക ഡാറ്റയും ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Airtel announced 5GB additional data for Airtel postpaid subscribers with Airtel home broadband connections. This data offer is a part of Airtel's 'myHome Rewards' programme.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot