വെല്ലുവിളിയുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്, ജിയോ ഓഫറുകള്‍ ഇനിയും കുറയ്ക്കുമോ?

Posted By: Samuel P Mohan

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കള്‍ തമ്മിലുളള യുദ്ധം തുടരുകയാണ്. എയര്‍ടെല്‍ വീണ്ടും പുതിയ പ്ലാനുമായി എത്തിയിരിക്കുന്നു. ഇത്തവണ സന്തോഷ വാര്‍ത്ത എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്.

വെല്ലുവിളിയുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്, ജിയോ ഓഫറുകള്‍ ഇനിയും കുറയ

അതായത് എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 399 രൂപയുടെ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. ഈ പ്ലാനിന്റെ സവിശേഷതകളിലേക്ക് കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 399 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 399 രൂപ പുതുക്കിയ പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രതി ദിനം 1ജിബി 4ജി/ 3ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍ എന്നിവ ലഭിക്കും. 70 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

മുന്‍പത്തെ 399 രൂപ പ്ലാന്‍

നേരത്തെ എയര്‍ടെല്ലിന്റെ 399 രൂപ പ്ലാനില്‍ നല്‍കിയിരുന്നത് 1ജിബി 3ജി/ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, 100എസ്എംഎസ് പ്രതി ദിനം, വാലിഡിറ്റി 28 ദിവസം എന്നിവയായിരുന്നു. 448 രൂപയുടെ പ്ലാനും 509 രൂപയുടെ പ്ലാനും ടെലികോം അടുത്തിടെ അപ്‌ഗ്രേഡ് ചെയ്തിരുന്നു.

ഹോണിറിന്റെ 'ബ്ലോക്ക്ബസ്റ്റര്‍ ഡെയിസ്': നഷ്ടപ്പെടുത്തരുത്, വേഗമാകട്ടേ!

പുതുക്കിയ 448 രൂപ/ 509 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ പുതുക്കിയ 448 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതി ദിനം 1ജിബി ഡാറ്റ, 82 ദിവസം വാലിഡിറ്റി എന്നിവയാണ്. മുന്‍പ് ഇതേ പ്ലാന്‍ 70 ദിവസമായിരുന്നു വാലിഡിറ്റി. പുതുക്കിയ 509 രൂപ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് കോളിംഗ്, 91 ദിവസം വാലിഡിറ്റി എന്നിവയാണ്.

എയര്‍ടെല്‍/ ജിയോ താരതമ്യം

ജിയോ ഇടുത്തിടെ രണ്ട് പ്ലാനുകള്‍ പ്രഖ്യാപിച്ചു. 449 രൂപ പ്ലാനും 489 രൂപ പ്ലാനും. 449 രൂപ പ്ലാനില്‍ 126ജിബി ഡാറ്റ 84 ദിവസം വാലിഡിറ്റി എന്നിവയാണ്. എന്നാല്‍ 498 രൂപ പ്ലാനില്‍ 123.5ജിബി ഡാറ്റ 91 ദിവസം വാലിഡിറ്റി എന്നിവയും. ഈ രണ്ട് പ്ലാനുകളിലും അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ കൂടാതെ ജിയോ സ്യൂട്ട് ആപ്‌സും ആക്‌സസ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has announced a new Rs 399 plan for its prepaid customers, which offers 1GB data per day with a validity of 70 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot