എയര്‍ടെല്ലിന്റെ 995 രൂപ പ്ലാനും ജിയോയുടെ 999 രൂപ പ്ലാനും നേര്‍ക്കു നേര്‍!

Posted By: Samuel P Mohan

995 രൂപയുടെ ഈ പ്ലാനിന്റെ കീഴില്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് പ്രതിമാസം 1ജിബി 3ജി/4ജി ഡാറ്റയാണ് ലഭിക്കുന്നത്. അങ്ങനെ ഈ ആറുമാസ വാലിഡിറ്റിയില്‍ 6ജിബി ഡാറ്റ മൊത്തത്തില്‍ ലഭിക്കുന്നു. കൂടാതെ ഈ ലോംഗ് ടേം ഡാറ്റ പ്ലാനില്‍ 100എസ്എംഎസ് പ്രതിദിനവും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

എയര്‍ടെല്ലിന്റെ 995 രൂപ പ്ലാനും ജിയോയുടെ 999 രൂപ പ്ലാനും നേര്‍ക്കു നേര

എന്നാല്‍ മറ്റു പദ്ധതികളെ പോലെ എയര്‍ടെല്ലിന്റെ ഈ 995 രൂപ പ്ലാനില്‍ FUP ബാധകമല്ല. ഡല്‍ഹി, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ മറ്റു സര്‍ക്കിളുകളില്‍ എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

എന്നാല്‍ എയര്‍ടെല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ 999 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ഉള്‍പ്പെടെ 60ജിബി 3ജി/4ജി ഡാറ്റയും 100എസ്എംഎസും പ്രതിദിനം നല്‍കുന്നു, കൂടാതെ 90 ദിവസം വാലിഡിറ്റിയും.

നിലവില്‍ എയര്‍ടെല്ലിന്റെ ഈ പ്ലാനുകള്‍ ജിയോയുടെ 999 രൂപ പ്ലാനുമായി താരതമ്യം ചെയ്യാം. ജിയോയുടെ 999 രൂപ ദീര്‍ഘകാല പദ്ധതിയില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100എസ്എംഎസ്, മൊത്തത്തില്‍ 60ജിബി ഡാറ്റ, വാലിഡിറ്റി 90 ദിവസവും എന്നിങ്ങനെ ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ കിടിലന്‍ തന്നെ!

കോളിംഗ് ഡാറ്റ ആനുകൂല്യങ്ങള്‍ കൂടാതെ നിങ്ങള്‍ക്ക് ജിയോ സ്യൂട്ട് ആപ്‌സും സൗജന്യമായി ആക്‌സസ് ചെയ്യാം. ഇതില്‍ ഡാറ്റ ഉപയോഗത്തില്‍ FUP ലിമിറ്റ് ഇല്ല.

180 ദിവസം വാലിഡിറ്റിയുളള ജിയോയുടെ മറ്റൊരു പ്ലാനാണ് 1,999 രൂപയുടേത്. ഈ പ്ലാനില്‍ ആകെ 125 ജിബി ഡാറ്റയും, അണ്‍ലിമിറ്റഡ് വോയിസ് കോളുകളും, പ്രതിദിനം 100എസ്എംഎസും കൂടാതെ സൗജന്യമായി ജിയോ സബ്‌സ്‌ക്രിപ്ഷന്‍ ആപ്‌സും ലഭിക്കുന്നു.

English summary
Airtel has announced a new plan for its prepaid subscribers, which offers unlimited voice calls and data benefits. The new plan is priced at Rs 995, and comes with a validity of 180 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot