Home
News

ഹാക്കിങ്... അത് ഞങ്ങൾ അനുവദിക്കില്ല! ഡാറ്റാ ലംഘനം നടന്നുവെന്ന അവകാശവാദം തെറ്റാണെന്ന് എയർടെൽ

ഭാരതി എയർടെല്ലിന്റെ 375 മില്യൺ ഉപഭോക്താക്കളുടെ ഡാറ്റാ ലംഘനം നടന്നുവെന്ന വാർത്ത ഏറെ ആശങ്ക ഉണ്ടാക്കിയ ഒന്നായിരുന്നു. എന്നാൽ ആ അവകാശവാദം എയർടെൽ നിഷേധിച്ചു. ഹാക്കർക്ക് തൻ്റെ ക്ലെയിമിന് ഒരു തെളിവും നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ബ്രാൻഡ് പ്രതിച്ഛായ തകർക്കാൻ ഇത് തെറ്റായി ഉപയോഗിക്കുകയാണെന്നും കമ്പനി പറഞ്ഞു. എയർടെൽ സംവിധാനങ്ങളിൽ നിന്ന് യാതൊരു ലംഘനവും ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി. xenZen എന്ന ഡാർക്ക് വെബ് വിൽപ്പനക്കാരൻ ആണ് എയർടെല്ലിൻ്റെ സെർവറുകൾ ലംഘിച്ചിരിക്കാമെന്ന് അടുത്തിടെ ഒരു റിപ്പോർട്ടിൽ അവകാശപ്പെട്ടത്.

ഈ ആക്രമണം 2024 ജൂൺ വരെ ഫോൺ, ഇമെയിൽ, വിലാസം, ഗവൺമെൻ്റ് ഐഡി എന്നിവയുൾപ്പെടെ ഏകദേശം 375 ദശലക്ഷം എയർടെൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അപഹരിച്ചു എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. എയർടെൽ വക്താവ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെ ആണ്.

ഡാറ്റാ ലംഘനം നടന്നുവെന്ന അവകാശവാദം തെറ്റാണെന്ന് എയർടെൽ

"എയർടെൽ ഉപഭോക്തൃ ഡാറ്റ അപഹരിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന ഒരു റിപ്പോർട്ട് നിലവിലുണ്ട്. ഇത് നിക്ഷിപ്ത താൽപ്പര്യങ്ങളാൽ എയർടെല്ലിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുള്ള തീവ്രശ്രമം മാത്രമാണ്. ഇതിനെ കുറിച്ച് ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ എയർടെൽ സംവിധാനങ്ങളിൽ നിന്ന് യാതൊരു ലംഘനവും ഉണ്ടായിട്ടില്ല എന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കഴിയും."

ഉപഭോക്തൃ ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഊന്നിപ്പറയുകയും അവരുടെ വിവരങ്ങൾ സുരക്ഷിതമായി തുടരുകയും ആരോപിക്കപ്പെടുന്ന ലംഘനങ്ങളാൽ ബാധിക്കപ്പെടാതിരിക്കുകയും ചെയ്യുന്നുവെന്ന് ഉപഭോക്താക്കൾക്ക് എയർടെൽ കമ്പനി ഉറപ്പ് നൽകി. സംശയം ശക്തിപ്പെട്ടാൽ തെളിയിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇത് അവരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന പ്രസ്താവനയാണ്.

എന്നാൽ ഈ സംഭവം ഡാറ്റ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും എടുത്തു കാണിക്കുന്നു. സൈബർ ഭീഷണികൾ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സംഘടനകൾ സൈബർ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകണം എന്ന കാര്യം കൂടെ ഈ സംഭവം ഓർമപ്പെടുത്തുന്നു.

ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ, ഉപഭോക്താക്കളെ അവരുടെ സേവന ദാതാക്കളുടെ സുരക്ഷാ രീതികളെ കുറിച്ച് അറിയാൻ താല്പര്യപ്പെടുന്നു എന്നുണ്ടെങ്കിൽ തെറ്റ് പറയാൻ സാധിക്കില്ല. കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കുന്നത് ഓരോ വ്യക്തികൾക്കും അവരുടെ ഡിജിറ്റൽ സുരക്ഷയെ കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.

ഈ ആരോപണങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലൂടെ എയർടെല്ലിൻ്റെ നിലപാട് വ്യക്തമാക്കാനും ഉപഭോക്തൃ വിശ്വാസം നിലനിർത്തുക എന്നതിന്റെ പ്രാധാന്യത്തെയും ലക്ഷ്യം വെക്കുന്നതായി കരുതാം. അത്തരം സംഭവങ്ങളിൽ തുറന്ന ആശയവിനിമയം ഉറപ്പാക്കുന്നത് പരിഭ്രാന്തി കുറയ്ക്കാനും നിലവിലുള്ള യഥാർത്ഥ അപകടങ്ങളെ കുറിച്ച് വ്യക്തത നൽകാനും സഹായിക്കും.

ആത്യന്തികമായി, എയർടെല്ലിൻ്റെ അന്വേഷണം അനുസരിച്ച് ഈ പറഞ്ഞ അവകാശവാദം അടിസ്ഥാനരഹിതമായിരിക്കാം. എങ്കിലും, സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ പരിരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്താനും സജീവമായിരിക്കാനും എല്ലാ കമ്പനികൾക്കും ഇത് ഒരു നിർണായക ഓർമ്മപ്പെടുത്തലായി കരുതാവുന്നതാണ്. ഇത് ഇന്ന് എയർടെൽ നേരിടുന്ന പ്രശ്നം ആണെങ്കിലും നാളെ മറ്റ് കമ്പനികൾക്ക് വന്നുക്കൂടാ എന്നില്ല.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The news of Bharti Airtel's data breach of 375 million customers was a cause for concern. But Airtel denied the claim. The company said the hacker had not been able to provide any evidence for his claim and was misusing it to tarnish its brand image. The company also stated that it can confirm that there was no breach of Airtel's systems. A recent report claimed that Airtel's servers may have been breached by a dark web vendor called xenZen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X