എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഹലോ ട്യൂണ്‍ നേടാം

|

റിലയന്‍സ് ജിയോയുടെ വരവിന് മുമ്പ് കോളര്‍ ട്യൂണുകള്‍ അഥവാ ഹലോ ട്യൂണുകള്‍ മൂല്യവര്‍ദ്ധിത സേവനമായിരുന്നു. ഹലോ ട്യൂണായി ഇഷ്ടഗാനം ക്രമീകരിക്കുന്നതിന് പ്രതിമാസം നിശ്ചിത തുക നല്‍കുന്നതിനൊപ്പം കുറച്ച് ബുദ്ധിമുട്ടുകളും ഉപഭോക്താക്കള്‍ അനുഭവിച്ചു. എന്നാല്‍ റിലയന്‍സ് ജിയോയുടെ വരവോടെ കഥ മാറി! ഹലോ ട്യൂണുകള്‍ സൗജന്യമായി ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കി. ഇതേ പാത തിരഞ്ഞെടുത്തിരിക്കുകയാണ് എയര്‍ടെല്ലും. വിങ്ക് മ്യൂസിക് ആപ്പ് വഴി ഇഷ്ടഗാനം സൗജന്യമായി തിരഞ്ഞെടുക്കാന്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഹലോ ട്യൂണ്‍ നേടാം

ജിയോ സാവനിന് സമാനമായി എയര്‍ടെല്‍ പുറത്തിറക്കിയ ആപ്പ് ആണ് വിങ്ക് മ്യൂസിക് ആപ്പ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മ്യൂസിക് സ്ട്രീമിംഗ് ആപ്പ് കൂടിയാണ് വിങ്ക് മ്യൂസിക്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ ആപ്പ് തുറക്കുമ്പോള്‍ തന്നെ സൗജന്യ ഹലോ ട്യൂണിനെ കുറിച്ചുള്ള അറിയിച്ച് ലഭിക്കും. 15 വ്യത്യസ്ത ഭാഷകളിലെ 10 ലക്ഷത്തിലധികം പാട്ടുകളില്‍ നിന്ന് ഇഷ്ടഗാനം തിരഞ്ഞെടുക്കാം. ആപ്പിന്റെ സഹായത്തോടെ ആവശ്യമുള്ളപ്പോള്‍ ഹലോ ട്യൂണ്‍ മാറ്റുകയും ചെയ്യാം.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഹലോ ട്യൂണ്‍ നേടാം

നേരത്തേ ഹലോ ട്യൂണുകള്‍ക്ക് മൊബൈല്‍ സേവനദാതാക്കള്‍ പ്രതിമാസം 40 രൂപ വരെ ഈടാക്കിയിരുന്നു. റിലയന്‍സ് ജിയോ ഈ സേവനവും ഹലോ ട്യൂണ്‍ ആവശ്യാനുസരണം മാറ്റുന്നതും പൂര്‍ണ്ണമായും സൗജന്യവും അനായാസവുമാക്കി.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഹലോ ട്യൂണ്‍ നേടാം

നിരവധി എസ്എംഎസുകള്‍ അയച്ചും മറ്റുമാണ് ഉപഭോക്താക്കള്‍ ഹലോ ട്യൂണ്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഹലോ ട്യൂണ്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും ഇതുപോലെ സങ്കീര്‍ണ്ണമായിരുന്നു. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വിങ്ക് ആപ്പിന്റെ സഹായത്തോടെ ഇത് വേഗത്തില്‍ ചെയ്യാന്‍ കഴിയും. ഇതിന് പുറമെ 155223 എന്ന നമ്പരിലേക്ക് വിളിച്ച് അല്ലെങ്കില്‍ STOP എന്ന് എസ്എംഎസ് അയച്ച് ഹലോ ട്യൂണ്‍ നീക്കം ചെയ്യാന്‍ സാധിക്കും.

Best Mobiles in India

Read more about:
English summary
However, with the coming of Reliance Jio that stopped as Jio was providing free caller tunes to its users of their choice, without any cost and any hassle of changing. All the subscribers had to do was select a song of their choice in the JioMusic app, and it would become their caller tune. This new move by Airtel makes the process of setting a hello tune just as simple.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X