എന്നാൽ രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ! 5ജി SAയും, NSAയും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി ആയി എയർടെൽ
5ജി സ്റ്റാൻഡലോൺ (SA), 5ജി നോൺ-സ്റ്റാൻഡലോൺ (NSA) മോഡുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നെറ്റ്‌വർക്ക് ആയി ഭാരതി എയർടെൽ അറിയപ്പെടുന്നു എന്ന് കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതിന് അർത്ഥം ഭാരതി എയർടെൽ ഉപഭോക്താക്കൾക്ക് 5ജി SA, NSA മോഡുകൾ വാഗ്ദാനം ചെയ്യും എന്നാണ്. 2022ൽ, Q2 FY23 എർണിങ്സ് കോളിനിടെ, ഭാരതി എയർടെല്ലിൻ്റെ സിഇഒ ഗോപാൽ വിറ്റൽ, കമ്പനി 5ജിയ്‌ക്കായി സ്റ്റാൻഡലോൺ (എസ്എ) മോഡ് പരീക്ഷിക്കാൻ തുടങ്ങിയതായി എടുത്ത് പറഞ്ഞിരുന്നു. SA, NSA മോഡുകൾ ഉപഭോക്തൃ ഉപയോഗ കേസുകൾ നിലവിൽ കുറവായതിനാൽ കമ്പനി പ്രാഥമികമായി എൻ്റർപ്രൈസ് ഉപയോഗ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കമ്പനി പറയുന്നത് അനുസരിച്ച്, എയർടെൽ 5ജി ഇപ്പോൾ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണ്. എയർടെൽ നാല് സർക്കിളുകളിലായി 800 മെഗാഹെർട്സ് (എഫ്ഡിഡി) ബാൻഡിലും ബാക്കിയുള്ള സർക്കിളുകളിൽ 900 മെഗാഹെർട്സ് (എഫ്ഡിഡി) ബാൻഡിലും സബ്-ജിഗാഹെർട്സ് സ്പെക്ട്രം കൈവശം വയ്ക്കുന്നു. ഈ സ്പെക്ട്രം പ്രയോജനപ്പെടുത്തി, എയർടെല്ലിന് അതിൻ്റെ എല്ലാ സർക്കിളുകളിലും അതിൻ്റെ റേഡിയോ ആസൂത്രണവും വിന്യാസവും അടിസ്ഥാനമാക്കി കവറേജ് നൽകാൻ കഴിയും.

മിഡ്-ബാൻഡുകളിൽ, എയർടെൽ 1800 MHz (FDD), 2100 MHz (FDD), 2300 MHz (TDD) ബാൻഡുകളിൽ സ്പെക്ട്രം ഉണ്ട്. 3.5 GHz (TDD) ബാൻഡിൽ, എയർടെൽ രാജ്യവ്യാപകമായി 100 MHz, mmWave 26 GHz (TDD) ബാൻഡിൽ, കമ്പനി ഇന്ത്യയിലുടനീളം ഉള്ള ഓരോ സർക്കിളിലും 800 MHz ആണ് ഏറ്റെടുത്തിരിക്കുന്നത്.
ഏറ്റവും മികച്ച സവിശേഷത, സബ്-GHz ബാൻഡുകൾക്ക് ഏകദേശം 8-10 Mbps വേഗത നൽകാനും ഇൻഡോർ കവറേജ് നൽകാനും ദൂരെയുള്ള പ്രദേശങ്ങളിൽ എത്തിച്ചേരാനും കഴിയും എന്നതാണ്. കവറേജും കപ്പാസിറ്റിയും നൽകാനും 5ജി ബാൻഡ് (3300 മെഗാഹെർട്‌സ്) നൽകുന്ന ശേഷിയുമായി ചേർന്ന് പ്രവർത്തിക്കാനും എയർടെല്ലിന് കാര്യമായ മിഡ്-ബാൻഡ് സ്പെക്‌ട്രം ഉണ്ട്.
ഇത് വരെ, എയർടെൽ അതിൻ്റെ 4ജി നെറ്റ്‌വർക്കിനായി പ്രാഥമികമായി മിഡ് ബാൻഡ് ഉപയോഗിച്ചിരുന്നു. എന്നാൽ കമ്പനി രാജ്യത്ത് അതിൻ്റെ 1800, 2100, 2300 മെഗാഹെർട്‌സ് ബാൻഡുകളിൽ 5ജി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി മിഡ്-ബാൻഡ് സ്‌പെക്‌ട്രം പുനർനിർമ്മിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിനാൽ ഇത് മാറാൻ പോകുന്നു.
ഇതിന് അർത്ഥം എയർടെല്ലിൻ്റെ സ്പെക്‌ട്രത്തിൻ്റെ ഭൂരിഭാഗവും 5ജി സേവനങ്ങൾ നൽകുന്നതിനും 5ജി വേഗത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് ഉള്ള കവറേജിനും ആയി സമർപ്പിക്കും എന്നാണ്. ഈ വിപുലീകരണം 5ജി നെറ്റ്‌വർക്കിലെ വർദ്ധിച്ച് വരുന്ന ട്രാഫിക് ഡിമാൻഡ് പരിഹരിക്കുമെന്ന് ഭാരതി എയർടെൽ തിങ്കളാഴ്ച പറഞ്ഞു.
5ജിയുടെ ശേഷിക്കായി മറ്റ് ബാൻഡുകൾ ഉപയോഗിക്കുമ്പോൾ എയർടെൽ സബ്-GHz കാരിയറുകളെ കവറേജിനായി പ്രയോജനപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 3300 മെഗാഹെർട്‌സും മിഡ്-ബാൻഡ് സ്പെക്‌ട്രവും ഉപയോഗിച്ച് കമ്പനി നിലവിൽ NSA മോഡിൽ 5ജി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എയർടെൽ പറയുന്നതനുസരിച്ച്, 3.5 GHz ബാൻഡ് ഡൗൺലിങ്കിൽ കുറഞ്ഞത് 30 ശതമാനം കവറേജ് വർദ്ധിപ്പിക്കുന്നു. ഇത് നഗരപ്രദേശങ്ങളിൽ മിഡ്-ബാൻഡ് അപ്‌ലിങ്ക് ചെയ്ത് 100 മീറ്റർ അധിക കവറേജ് നല്കാൻ സഹായിക്കും.
തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിൽ കമ്പനി 4ജി നെറ്റ്‌വർക്കിനെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും, ഡൈനാമിക് സ്‌പെക്‌ട്രം അലോക്കേഷനും ക്ലൗഡ് വിന്യാസവും അടിസ്ഥാനമാക്കി, എയർടെല്ലിന് അതിൻ്റെ സ്‌പെക്‌ട്രം ഉറവിടങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് മിഡ്-ബാൻഡുകളിൽ 4ജി, 5ജി എന്നിവ നൽകാൻ കഴിയുമെന്ന് ആണ് കരുതുന്നത്. കമ്പനി ഏറ്റവും മികച്ചതായി കരുതുന്ന ബിസിനസ്സ് ഉപയോഗ കേസുകളിൽ മെട്രിക്‌സിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കൽ വ്യത്യാസപ്പെടാം.
എയർടെൽ 5ജി SA പുറത്തിറക്കിയാൽ, ഹാൻഡ്‌സെറ്റ് അനുയോജ്യതയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് രണ്ട് നെറ്റ്‌വർക്ക് മോഡുകളും ഉപയോഗിക്കാൻ കഴിയും. രണ്ട് നെറ്റ്‌വർക്ക് മോഡുകൾക്കിടയിൽ തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കാൻ, തിരഞ്ഞെടുത്ത സർക്കിളുകളിൽ അതിൻ്റെ 5ജി നെറ്റ്‌വർക്ക് ഓൺ തടസ്സമില്ലാത്ത SA, NSA എന്നിവ വിജയകരമായി പരീക്ഷിച്ചതായി എയർടെൽ പറഞ്ഞു. ലഭ്യതയെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് രണ്ട് നെറ്റ്‌വർക്കുകൾക്കിടയിൽ തടസ്സമില്ലാതെ മാറാൻ കഴിയുമെന്നാണ് ഇതിനർത്ഥം.
SA, NSA സ്വിച്ചിംഗിനായുള്ള പൈലറ്റ് രേവാരി, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടത്തിയിട്ടുണ്ട്. അവിടെ പ്രോത്സാഹജനകമായ ഫലങ്ങൾ ലഭിച്ചു. എയർടെൽ ഇപ്പോൾ സ്റ്റാൻഡലോൺ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചു. "5ജി നെറ്റ്‌വർക്കിലെ ഈ കഴിവ്, ഓപ്പൺ APIകൾ, വ്യത്യസ്‌ത കണക്റ്റിവിറ്റി, സേവന-അധിഷ്‌ഠിത ആർക്കിടെക്‌ചർ എന്നിവയിലൂടെ നൂതനമായ ആപ്ലിക്കേഷനുകളും സേവനങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കാൻ എയർടെല്ലിനെ പ്രാപ്‌തമാക്കും." എന്നാണ് കമ്പനി പറഞ്ഞത്.
സ്മാർട്ട്‌ഫോൺ ഒറിജിനൽ എക്യുപ്‌മെൻ്റ് മാനുഫാക്‌ചറേഴ്‌സ് (ഒഇഎം) നവീകരിച്ച നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തുന്നതിന് ഹാൻഡ്‌സെറ്റുകൾ പ്രാപ്തമാക്കുന്നതിന് കാരിയർ അഗ്രഗേഷൻ (സിഎ) പ്രവർത്തനക്ഷമതയുള്ള എൻഎസ്എ, എസ്എ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സംയോജിപ്പിക്കുമെന്നും എയർടെൽ സൂചിപ്പിച്ചു. പുതുതായി നവീകരിച്ച മിഡ് ബാൻഡുകൾ ഉൾപ്പെടെ ഒന്നിലധികം ബാൻഡുകളിൽ 5ജി കാരിയർ അഗ്രഗേഷൻ (CA) നൽകാൻ ഇത് എയർടെലിനെ അനുവദിക്കും.
ഇന്ത്യയിലെ ഒരു വെണ്ടർക്കൊപ്പം തങ്ങളുടെ ആദ്യത്തെ 5ജി നോൺ-സ്റ്റാൻഡലോൺ (NSA) ക്ലൗഡ് RAN ട്രയൽ പൂർത്തിയാക്കിയതായി എയർടെൽ അടുത്തിടെ പ്രഖ്യാപിച്ചു. ഓവർ-ദി-എയർ പരിതസ്ഥിതിയിൽ നടത്തിയ ട്രയൽ 5ജിയ്‌ക്ക് 3.5 GHz സ്‌പെക്‌ട്രവും 4ജിയ്‌ക്ക് 2100 MHz-ഉം ഉപയോഗിച്ചു. ഉപയോക്തൃ ഉപകരണങ്ങളുള്ള എയർടെല്ലിൻ്റെ വാണിജ്യ ശൃംഖലയിൽ 1.2 Gbpsൽ കൂടുതൽ ത്രൂപുട്ട് കൈവരിച്ചു. ക്ലൗഡ്ഫിക്കേഷനിലൂടെ എയർടെല്ലിന് മെച്ചപ്പെട്ട 5ജി NSA അനുഭവം നൽകാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.
FWAയിലേക്ക് വരുമ്പോൾ, 2024 ഫെബ്രുവരിയിൽ, എയർടെൽ അതിൻ്റെ നെറ്റ്‌വർക്കിൽ 26 GHz ബാൻഡ് (mmWave) ഉപയോഗിച്ച് 5ജി പ്രവർത്തനം വിജയകരമായി പ്രദർശിപ്പിച്ചു. ഉയർന്ന നെറ്റ്‌വർക്ക് കപ്പാസിറ്റി ആവശ്യകതകൾക്ക് ആയി mmWaveൻ്റെ പ്രയോഗക്ഷമത കാണിക്കുന്ന ടെസ്റ്റിംഗിൽ 4.7 Gbps പീക്ക് സ്പീഡ് കൈവരിച്ചു.
2023 ഒക്ടോബറിൽ എയർടെൽ അതിൻ്റെ 5ജി നെറ്റ്‌വർക്കിൽ പ്രീ-കൊമേഴ്‌സ്യൽ റിഡ്യൂസ്ഡ് കപ്പബിലിറ്റി (റെഡ്‌ക്യാപ്പ്) സോഫ്റ്റ്‌വെയർ വിജയകരമായി പരീക്ഷിച്ചതായി പ്രഖ്യാപിച്ചു. ടെക്‌നോളജി പാർട്ണർമാരുമായി സഹകരിച്ച് നടത്തിയ ഈ പരീക്ഷണം, ഇന്ത്യയിൽ റെഡ്ക്യാപ്പിൻ്റെ ആദ്യ നിർവ്വഹണവും സാധൂകരണവുമാണെന്ന് അവകാശപ്പെടുന്നു. മിതമായ ഡാറ്റ നിരക്കുകളും കണക്റ്റിവിറ്റിയും ആവശ്യമുള്ള ഐഒടി ഉപകരണങ്ങൾക്കും ആപ്ലിക്കേഷനുകൾക്കുമായി ആണ് റെഡ്ക്യാപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
എയർടെല്ലിൻ്റെ സമീപകാല സംഭവ വികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വഴി 2ജി /4ജി വാഗ്ദാനം ചെയ്യുന്നത് തുടരുന്നതിന് ഇടയിൽ, കമ്പനി അതിൻ്റെ ഭൂരിഭാഗം സ്‌പെക്‌ട്രം ഉറവിടങ്ങളും 5ജിയ്‌ക്കായി നീക്കിവയ്ക്കുന്നതായി വേണം കരുതാൻ. കവറേജ് വിപുലീകരിക്കുകയും ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ള നെറ്റ്‌വർക്കുകൾ നൽകുന്നതിന് ഈ സമീപനം മിക്ക നെറ്റ്‌വർക്ക് ഉറവിടങ്ങളെയും വിന്യസിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








