Home
News

എയര്‍ടെല്‍ വരിക്കാര്‍ക്ക് സൗജന്യ ഫേസ് ബുക്; മലയാളമുള്‍പ്പെടെ 9 പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യും

By Bijesh

എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഇനിമുതല്‍ മൊബൈല്‍ ഫോണില്‍ സൗജന്യമായി ഫേസ് ബുക് ആക്‌സസ് ചെയ്യാം. അതും മലയാളമുള്‍ശപ്പടെ ഒമ്പത് പ്രാദേശിക ഭാഷകളില്‍. ഫീച്ചര്‍ ഫോണ്‍, ജാവ, ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിന്‍ഡോസ് ഫോണുകളിലെല്ലാം ഇത് ലഭ്യമാവും.

എയര്‍ടെല്‍ വരിക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ സൗജന്യ ഫേസ് ബുക്

ഇതോടെ മൊബൈല്‍ ഫോണില്‍ ഫേസ് ബുക് ഉപയോഗിക്കുന്ന എയര്‍ടെല്‍ വരിക്കാര്‍ക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ്, കമന്റ്, മെസേജ് എന്നിവ മലയാളത്തില്‍ പോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ മലയാളം കണ്ടന്റുകള്‍ വായിക്കാനും സാധിക്കും. മലയാളത്തിനു പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗ്, കന്നഡ, മലയാളം എന്നീ ഭാഷകളും സപ്പോര്‍ട് ചെയ്യുന്നുണ്ട്.

സൗജന്യ ഫേസ് ബുക് ലഭ്യമാവുന്നതിന് നിലവില്‍ ഫേസ് ബുക് മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന എയര്‍ടെല്‍ വരിക്കാര്‍ക്ക് ഫേസ് ബുക് മൊബൈല്‍ വെബ്‌സൈറ്റായ m.facebook.com -ല്‍ ലോഗ് ഇന്‍ ചെയ്താല്‍ മതി. എന്നാല്‍ ആദ്യമായി മൊബൈല്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നവരാണെങ്കില്‍ m.facebook.com -ല്‍ രജിസ്റ്റര്‍ ചെയ്യണം.

30 എം.ബി. വരെയാണ് ഒരു മാസം ഉപയോഗിക്കാവുന്ന പരിധി. എത്രകാലത്തേക്കാണ് ഓഫര്‍ എന്ന എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X