വാലിഡിറ്റി തീരാത്ത ഇന്റര്‍നെറ്റ്‌ പ്ലാനുകളുമായി എയര്‍ടെല്‍..!!

Written By:

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താകള്‍ക്ക് ഇനി മൊബൈല്‍ ഡാറ്റയുടെ വാലിഡിറ്റിയെയോര്‍ത്ത് ആധിപിടിക്കണ്ട കാര്യമില്ല. ഇന്ത്യയിലെ ആദ്യത്തെ അണ്‍റെസ്ട്രിക്റ്റഡ് ഡാറ്റാ പ്ലാനുകളാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. ഈ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കമ്പനി അധികൃതര്‍ ഈ പ്ലാനിനെപറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത്.

വാലിഡിറ്റി തീരാത്ത ഇന്റര്‍നെറ്റ്‌ പ്ലാനുകളുമായി എയര്‍ടെല്‍..!!

തുടക്കത്തില്‍ ഈ സ്പെഷ്യല്‍ ഡാറ്റാ പ്ലാനുകള്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഉപഭോക്താക്കള്‍ക്ക്‌ മാത്രമേ ലഭിക്കൂ. ഡല്‍ഹി സര്‍ക്കിളിലെ അണ്‍റെസ്ട്രിക്റ്റഡ് ഡാറ്റാ പ്ലാനുകള്‍: 24രൂപയ്ക്ക് 35എംബി, 51രൂപയ്ക്ക് 75എംബി, 74രൂപയ്ക്ക് 110എംബി. മുംബൈ സര്‍ക്കിളിലെ അണ്‍റെസ്ട്രിക്റ്റഡ് ഡാറ്റാ പ്ലാനുകള്‍: 22രൂപയ്ക്ക് 30എംബി, 54രൂപയ്ക്ക് 80എംബി, 73രൂപയ്ക്ക് 110എംബി. ഈ പ്ലാനുകള്‍ 2ജി, 3ജി, 4ജി കണക്ഷനുകളിലും ഉപയോഗിക്കാം.

വാലിഡിറ്റി തീരാത്ത ഇന്റര്‍നെറ്റ്‌ പ്ലാനുകളുമായി എയര്‍ടെല്‍..!!

ഡല്‍ഹിയിലും മുംബൈയിലുമായി ആരംഭിച്ച ഈ അണ്‍റെസ്ട്രിക്റ്റഡ് ഡാറ്റാ പ്ലാനുകള്‍ ഈ വരുന്ന തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകും. മൊബൈല്‍ ഡാറ്റയുടെ വാലിഡിറ്റി തീരുമെന്നുള്ള വേവലാതിയില്ലാതാക്കുക ഒപ്പം ഉപഭോക്താക്കള്‍ മുടക്കുന്ന രൂപയുടെ മൂല്യത്തിനൊത്ത സേവനം അവര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഈ പ്ലാനുകളുടെ ഉദ്ദേശമെന്ന്‍ എയര്‍ടെല്‍ മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി വ്യക്തമാക്കി.

English summary
Airtel launches unrestricted data validity plans for prepaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot