റീച്ചാർജ് ചെയ്യുമ്പോൾ ഈ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ, എയർടെൽ 10GB ഡാറ്റ സൗജന്യമായി നൽകും
റീച്ചാർജ് ചെയ്യാൻ തയാറെടുക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. റീച്ചാർജിനൊപ്പം അധിക ചെലവൊന്നും ഇല്ലാതെ 10ജിബി എക്സട്രാ ഡാറ്റ സ്വന്തമാക്കാം. 209 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജ് ചെയ്യുന്നവർക്ക് ആണ് ഇത്തരത്തിൽ 10ജിബി സൗജന്യ ഡാറ്റ ലഭ്യമാകുക. പ്ലാനിന്റെ ഭാഗമായി ലഭിക്കുന്ന ഡാറ്റയ്ക്ക് പുറമേയാണ് ഇത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള ജിയോ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി. ജിയോയുമായി ശക്തമായ മത്സരമാണ് ടെലിക്കോം മേഖലയിൽ എയർടെൽ നടത്തിവരുന്നത്. ടെലിക്കോം മേഖലയിൽ ജിയോ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതും എയർടെലിൽനിന്നാണ്.

ജിയോയുമായുള്ള മത്സരത്തിൽ മുന്നേറാൻ എയർടെൽ സാധ്യമായ എല്ലാ തന്ത്രങ്ങളും പുറത്തിറക്കാറുണ്ട്. അത്തരത്തിൽ വരിക്കാരെ ആകർഷിക്കുന്നതിനും പിടിച്ചുനിർത്തുന്നതിനുമുള്ള തന്ത്രങ്ങളുടെ കൂടി ഭാഗമായാണ് ഇത്തരമൊരു ഓഫർ എയർടെൽ നൽകുന്നത്. വരിക്കാരെ സംബന്ധിച്ചിടത്തോളം അധിക നിരക്ക് നൽകാതെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്നത് തികച്ചും ലാഭകരമായ ഡീൽ ആണ്.
ഇന്ത്യയിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 209 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് 10 ജിബി ഡാറ്റ കൂപ്പണുകൾ ക്രെഡിറ്റ് ചെയ്യുമെന്ന് എയർടെൽ അറിയിച്ചു, ഉപയോക്താക്കൾക്ക് റീചാർജ് സമയത്ത് 3 കൂപ്പണുകൾ വരെ ലഭിക്കും. ബോണസ് ഡാറ്റ കൂപ്പൺ ലഭിക്കാൻ ഉപയോക്താവിന് യോഗ്യതയുണ്ടെങ്കിൽ, അവരുടെ എയർടെൽ നമ്പറിലെ ഡാറ്റ കൂപ്പണിനെക്കുറിച്ച് എസ്എംഎസ് വഴി ഉപയോക്താവിനെ അറിയിക്കും.

209 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം എന്നത് മാത്രമാണ് 10ജിബി എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭിക്കാൻ എയർടെൽ മുന്നോട്ട് വച്ചിരിക്കുന്ന ഏക വ്യവസ്ഥ. എക്സ്ട്രാ ഡാറ്റ കൂപ്പണിന് യോഗ്യത നിർണയിച്ചുകൊണ്ടുള്ള മറ്റ് നിബന്ധനകളൊന്നും എയർടെൽ മുന്നോട്ട് വച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
എയർടെല്ലിൽ നിന്ന് എക്സ്ട്രാ ഡാറ്റ കൂപ്പൺ എങ്ങനെ ക്ലെയിം ചെയ്യാം: മറ്റ് പലവിധ ആനുകൂല്യങ്ങളും എന്ന പോലെ എക്സ്ട്രാ ഡാറ്റയുടെ കാര്യത്തിനും ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പിനെ ആശ്രയിക്കാം. എയർടെൽ താങ്ക്സ് അക്കൗണ്ടിൽ മൊബൈൽ ആപ്പ് വഴി സൈൻ ഇൻ ചെയ്യാനും 'റിവാർഡുകൾ & കൂപ്പണുകൾ' വിഭാഗത്തിലെ കൂപ്പണുകൾക്കായി നോക്കാനും കഴിയും.
ഉപഭോക്താവ് കൂപ്പൺ റിഡീം ചെയ്തുകഴിഞ്ഞാൽ, ഒരു ദിവസത്തിന് ശേഷം കൂപ്പൺ കാലഹരണപ്പെടും. ഉപയോഗിച്ചാലും ഉപയോഗിച്ചില്ലെങ്കിലും നിശ്ചിത കാലയളവിന് അപ്പുറം ഈ ഡാറ്റ ഉപയോഗിക്കാനാകില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂപ്പൺ സമയത്ത് ഉപയോഗിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് ഉപയോക്താവിന്റെ പരാജയമാണ്. ഈ ഓഫറിനായി ഉപയോക്താക്കളെ തെരഞ്ഞെടുക്കുന്നത് എയർടെലിന്റെ വിവേചന അധികാരം ഉപയോഗിച്ചുകൊണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

അതായത്, 209 രൂപയ്ക്ക് മുകളിലുള്ള തുക ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും 10ജിബി എക്സ്ട്രാ ഡാറ്റ ഓഫർ ലഭ്യമാകണമെന്നില്ല. എയർടെൽ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. നിങ്ങൾ ഓഫറിന് അർഹനാണ് എങ്കിൽ എസ്എംഎസ് വഴി കമ്പനി അത് നിങ്ങളെ അറിയിക്കും എന്നാണ് പറയുന്നത്.
209 രൂപയ്ക്ക് മുകളിലുള്ള തുക ഉപയോഗിച്ച് റീച്ചാർജ് ചെയ്ത ശേഷം നിങ്ങൾക്ക് എയർടെൽ 10ജിബി എക്സ്ട്രാ ഡാറ്റ ഓഫർ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എസ്എംഎസ് നോക്കുക. അതല്ലെങ്കിൽ എയർടെൽ താങ്ക്സ് ആപ്പിലേക്ക് പോയി 'റിവാർഡുകൾ & കൂപ്പണുകൾ' വിഭാഗത്തിൽ കൂപ്പണുകൾക്കായി സെർച്ച് ചെയ്ത് നോക്കുക.


Click it and Unblock the Notifications








